വെറും 16 രൂപയുടെ ഓർഡറിന് ദീദിയുടെ ടിപ്പ് 500 രൂപ! വികാരാധീനനായി ഡെലിവറി ബോയ്

Published : Jul 02, 2026, 08:11 AM IST
viral video

Synopsis

വെറും 20 രൂപയിൽ താഴെയുള്ള ഓർഡറിന് ബ്ലിങ്കിറ്റ് ഡെലിവറി ബോയിക്ക് യുവതി ടിപ്പ് നൽകിയത് 500 രൂപ. ഈ തുക തന്റെ രണ്ട് ദിവസത്തെ വരുമാനത്തിന് തുല്യമാണെന്ന് വികാരാധീനനായി യുവാവ്. 

വെറും 20 രൂപയിൽ താഴെയുള്ള ഓർഡറിന് ബ്ലിങ്കിറ്റ് ഡെലിവറി ബോയിക്ക് യുവതി ടിപ്പ് നൽകിയത് 500 രൂപ. കണ്ണ് നിറഞ്ഞ്, നന്ദി പറഞ്ഞ് യുവാവ്. 'ദീദി ടിപ്പ് തന്നു' എന്ന ക്യാപ്ഷനോടെ ഇൻസ്റ്റാഗ്രാമിൽ 'im_blinkit_rider' എന്ന യൂസർ തന്നെയാണ് തന്റെ ഈ അനുഭവം പങ്കുവച്ചിരിക്കുന്നത്. വളരെ ചെറിയൊരു ഓർഡറിന് 500 രൂപ ടിപ്പ് നൽകിയ യുവതിയെ അഭിനന്ദിച്ചുകൊണ്ട് ആളുകൾ കമന്റ് നൽകിയതോടെ റീൽ വൈറലായി മാറിയിരിക്കുകയാണ്. ഈ തുക തന്റെ രണ്ട് ദിവസത്തെ വരുമാനത്തിന് തുല്യമാണെന്നാണ് ഡെലിവറി ബോയ് പറയുന്നത്.

20 രൂപയിൽ താഴെ മാത്രം വരുന്ന ഓർഡർ നൽകിയ ആളിൽ നിന്നാണ് തനിക്ക് 500 രൂപ ടിപ്പ് ലഭിച്ചതെന്ന് വീഡിയോയിൽ യുവാവ് പറയുന്നത് കാണാം. താൻ ഒരു ഓർഡർ ഡെലിവറി ചെയ്യാൻ വന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് 20 രൂപയിൽ താഴെയുള്ള ഓർഡർ കാണിക്കുന്ന സ്ക്രീനും കാണിക്കുന്നു. തുടർന്ന്, 'ദീദി എനിക്ക് എത്ര രൂപ ടിപ്പ് തന്നു എന്ന് അറിയാമോ?' എന്ന് ചോദിച്ചുകൊണ്ട് ഇയാൾ ഒരു 500 രൂപ നോട്ട് കാണിക്കുകയാണ്. ഈ ടിപ്പ് തുക തന്റെ രണ്ട് ദിവസത്തെ വരുമാനമാണെന്നും യുവാവ് പറയുന്നു. 'താങ്ക് യു, ദീദി' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

പോസ്റ്റിന് താഴെ നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്. 'ദീദിയോട് ബഹുമാനം തോന്നുന്നു' എന്നും പലരും കുറിച്ചിട്ടുണ്ട്. 'ദീദി അവരുടെ ജീവിതത്തിലും പ്രയാസകരമായ സമയങ്ങൾ കണ്ടിട്ടുണ്ടാകാം, അതുകൊണ്ടായിരിക്കാം നിങ്ങളെ സഹായിക്കാൻ അവർ തീരുമാനിച്ചത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ആ സ്ത്രീയോട് നന്ദി പറയുന്നു. കൂടാതെ, നിങ്ങൾ എന്തെങ്കിലും ഓർഡർ ചെയ്യുമ്പോൾ ഡെലിവറി പാർട്ണർമാർക്ക് 20, 30 രൂപ നൽകാൻ ശ്രമിക്കുക, അത് അവർക്ക് വലിയ സഹായമായിരിക്കും' എന്നാണ് മറ്റൊരാൾ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

5 വർഷം ജോലി ചെയ്തു, പെട്ടെന്നൊരു നിമിഷം പിരിച്ചുവിട്ടു, കേൾക്കേണ്ടി വന്നത് ആ ഒരൊറ്റ വാക്ക്!
ചെറിയ നേട്ടങ്ങൾ പോലും വലിയ ആഘോഷങ്ങൾ; ഇന്ത്യക്കാരുടെ ശീലം അമ്പരപ്പിച്ചെന്ന് യൂറോപ്യൻ യുവതി