
മൃഗങ്ങളുടെയും പക്ഷികളുടെയും പലതരത്തിലുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇതും അത്തരത്തിലുള്ള ഒരു വീഡിയോ ആണ്. കുറച്ച് പഴയ വീഡിയോ ആണെങ്കിലും അത് സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും വൈറലാവുകയാണ്. സുന്ദർബൻസി(Sundarbans)നടുത്ത് നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു രക്ഷാപ്രവർത്തനത്തിനിടെ ഒരു കടുവ(tiger) ബോട്ടിൽ നിന്നും ചാടുന്നതും വനത്തിനരികിലേക്ക് നീന്തിപ്പോകുന്നതുമാണ് വീഡിയോയിൽ.
പശ്ചിമ ബംഗാളിലെ സുന്ദർബനിൽ ചിത്രീകരിച്ച വീഡിയോ ഷെയർ ചെയ്തത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ്. സംഭവം എന്ന് നടന്നതാണ് എന്നതിന് കൃത്യമായ വിവരമൊന്നുമില്ല. ഇത് പഴയതാണ് എന്നും ഇന്റർനെറ്റിൽ വീണ്ടും വൈറലാവുന്നു എന്നും കസ്വാൻ പറയുന്നു.
ഒരുലക്ഷത്തിലധികം പേർ വീഡിയോ കണ്ടു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുകളുമായി എത്തിയത്. വീഡിയോയിൽ വെള്ളത്തിന്റെ നടുവിൽ നിൽക്കുന്ന ബോട്ടിൽ നിന്നും കടുവ ചാടുന്നതും അത് നേരെ വനത്തെ ലക്ഷ്യമാക്കി നീന്തുന്നതും കാണാം.
വീണ്ടും വൈറലായ ആ വീഡിയോ കാണാം: