ആമയും മുയലും ഓട്ടപ്പന്തയം, ആര് ജയിക്കും ​ഗയ്‍സ്; നെറ്റിസൺസിനെ അമ്പരപ്പിച്ച വീഡിയോ

Published : Apr 23, 2024, 02:59 PM IST
ആമയും മുയലും ഓട്ടപ്പന്തയം, ആര് ജയിക്കും ​ഗയ്‍സ്; നെറ്റിസൺസിനെ അമ്പരപ്പിച്ച വീഡിയോ

Synopsis

പണ്ട് നമ്മൾ കേട്ട കഥയുടെ ലൈറ്റ് ദൃശ്യാവിഷ്കാരമാണ് ഇത് എന്ന് പറയേണ്ടി വരും. വീഡിയോ എന്തായാലും നെറ്റിസൺസിനെ ‍ഞെട്ടിച്ചിട്ടുണ്ട്.

ആമയുടെയും മുയലിന്റെയും ഓട്ടമത്സരത്തിന്റെ കഥ കേട്ട് വളർന്നവരായിരിക്കും നമ്മളിൽ പലരും. ഒട്ടും വേ​ഗതയില്ലാത്ത ആമയും ഓട്ടത്തിൽ കേമനായ മുയലും തമ്മിൽ നടന്ന മത്സരത്തിൽ ഒടുവിൽ എല്ലാവരുടേയും പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ജയിക്കുന്നത് ആമയാണ്. 

ഓട്ടത്തിൽ എന്തൊക്കെ സംഭവിച്ചാലും ആമ ജയിക്കാൻ പോകുന്നില്ല എന്ന് തീർച്ചപ്പെടുത്തിയ മുയൽ ആവശ്യത്തിന് റെസ്റ്റെടുത്തേക്കാം എന്ന് കരുതി വഴിയിൽ കിടന്ന് ഉറങ്ങുന്നതാണ് കഥ. മുയൽ ഉറങ്ങിപ്പോയി. പക്ഷേ ആമ ഓരോ അടിയായി വെച്ച് മത്സരത്തിൽ വിജയിക്കുന്നു. 

എന്തായാലും, അന്ന് ആ കഥ വിശ്വസിക്കാൻ നമുക്ക് അല്പം പ്രയാസം തോന്നിക്കാണും. എന്നാൽ, ഈ കാഴ്ച കണ്ടുനോക്കൂ. 

@Captainknows2 എന്ന യൂസറാണ് ഈ ആമയുടെയും മുയലിന്റെയും ഓട്ടമത്സരത്തിന്റെ വീഡിയോ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരമാണ് കാണുന്നത്. ആമയേയാണ് ആദ്യം കാണുന്നത്. അത് സാധാരണ പോലെ പതിയെ പതിയെ നടന്നു നീങ്ങുകയാണ്. അപ്പുറത്ത് മുയലിനെയും കാണാം. മുയൽ ഓടി ആമയുടെ സമീപം എത്തി. 

എന്നാൽ, മുയൽ അവിടെത്തന്നെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും എല്ലാം നോക്കുകയാണ്. അത് മുന്നോട്ട് നീങ്ങുന്നില്ല. എന്നാൽ, ആ നേരം കൊണ്ട് ആമ ഒട്ടും നിൽക്കാതെ തന്റെ ചുവടുകൾ മുന്നോട്ട് തന്നെ വയ്ക്കുകയും മത്സരത്തിൽ ഒന്നാമതെത്തി വിജയിക്കുകയും ചെയ്യുന്നു. 

എന്തായാലും, പണ്ട് നമ്മൾ കേട്ട കഥയുടെ ലൈറ്റ് ദൃശ്യാവിഷ്കാരമാണ് ഇത് എന്ന് പറയേണ്ടി വരും. വീഡിയോ എന്തായാലും നെറ്റിസൺസിനെ ‍ഞെട്ടിച്ചിട്ടുണ്ട്. പണ്ടു പറഞ്ഞുകേട്ട ആ ആമയുടെയും മുയലിന്റെയും ഓട്ടപ്പന്തയത്തിന്റെ കഥ സത്യം തന്നെ എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. 

PREV
Read more Articles on
click me!

Recommended Stories

'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ
നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ