ഒറ്റനിമിഷം പോലും വേണ്ട, കാൻ കടിച്ചുമുറിച്ച് മത്സ്യം, പല്ലിന്റെ കരുത്ത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

Published : Nov 09, 2023, 06:53 PM IST
ഒറ്റനിമിഷം പോലും വേണ്ട, കാൻ കടിച്ചുമുറിച്ച് മത്സ്യം, പല്ലിന്റെ കരുത്ത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

Synopsis

വീഡിയോ കാണുന്ന ആരും മീനിന്റെ പല്ലിന്റെ ശക്തി കണ്ട് അമ്പരന്ന് പോകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. വീഡിയോയുടെ കാപ്ഷനിൽ മീനിനെ കുറിച്ചുള്ള ചില വിവരങ്ങളും നൽകിയിട്ടുണ്ട്.

ജലജീവികൾ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. നാം ഒരിക്കലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ കൊണ്ടായിരിക്കും ചിലപ്പോൾ അവ നമ്മെ അതിശയിപ്പിക്കുന്നത്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്. ഒരു കട്ടിം​ഗ് ടൂൾ പോലെ എന്തും കടിച്ച് മുറിക്കാനുള്ള അതിന്റെ പല്ലിന്റെ ശക്തിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചത്. 

അബാലിസ്റ്റസ് സ്റ്റെല്ലറ്റസ് എന്ന ശാസ്ത്രീയനാമമുള്ള ട്രി​ഗർഫിഷാണ് വീഡിയോയിൽ ഉള്ളത്. തന്റെ പല്ലുകൾ ഉപയോ​ഗിച്ച് ഒരു മെറ്റൽ വരെ കടിച്ച് മുറിക്കാനുള്ള അതിന്റെ കഴിവാണ് വീഡിയോയിൽ കാണുന്നത്. @hayvanivideo എന്ന അക്കൗണ്ട് യൂസറാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു ടേബിളിലുള്ള മീനിനെ കാണാം. അതിനടുത്തേക്ക് ഒരു മെറ്റൽ കാൻ കൊണ്ടുപോകുന്നതും കാണാം. പെട്ടെന്ന് തന്നെ അത് തിരിച്ചെടുക്കുന്നു. അപ്പോഴേക്കും അത് മുറിഞ്ഞിട്ടുണ്ട്.

വീഡിയോ കാണുന്ന ആരും മീനിന്റെ പല്ലിന്റെ ശക്തി കണ്ട് അമ്പരന്ന് പോകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. വീഡിയോയുടെ കാപ്ഷനിൽ മീനിനെ കുറിച്ചുള്ള ചില വിവരങ്ങളും നൽകിയിട്ടുണ്ട്. ഈ മീൻ പോർക്ക്ഫിഷ് എന്നും അറിയപ്പെടുന്നു. ഇതിന് കട്ടിയുള്ള തൊലിയാണ്. അവ സാധാരണയായി ദൂരെപ്പോകുന്നതിന് പകരം കടിക്കുകയാണ് ചെയ്യുന്നത് എന്നിവയെല്ലാം അതിൽ പറയുന്നു. 

അതേസമയം നിരവധിപ്പേർ വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തി. ചിലർക്ക് കാൻ മീൻ തന്നെ കടിച്ചു മുറിച്ചതാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഒരാൾ ചോദിച്ചത് ആ കാൻ നേരത്തെ തന്നെ മുറിച്ച് വച്ചിട്ടുണ്ടായിരുന്നതല്ലേ എന്നാണ്. മറ്റൊരാൾ പറഞ്ഞത് ഇതൊരു നെയിൽ ക്ലിപ്പറാണ് എന്നാണ്. 185,000 അധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. 

വായിക്കാം: വാടക കിട്ടിയില്ല, ആറ് കുട്ടികളടക്കം കഴിയുന്ന വാടകവീടിന് തീയിട്ട് വീട്ടുടമ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും