ഫയർ ഡിപാർട്‍മെന്റ് പറയുന്നതനുസരിച്ച് വീട്ടുടമ പലതവണ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വാടക നൽകിയില്ലെങ്കിൽ ​ഗ്യാസും വൈദ്യുതിയും വിച്ഛേദിക്കുമെന്നും വീടിന് തീയിടുമെന്നും അയാൾ പറഞ്ഞുവെന്നും വാടകക്കാരനും കുടുംബവും പറയുന്നു.

വാടക നൽകാത്തതിനെച്ചൊല്ലി വാടകക്കാരനുമായി തർക്കത്തിലേർപ്പെട്ട വീട്ടുടമ ഒടുവിൽ വാടകക്കാരൻ താമസിച്ചിരുന്ന വീടിന് തീയിട്ടു. ഞെട്ടിക്കുന്ന സംഭവം നടന്നത് ന്യൂയോർക്ക് സിറ്റിയിൽ. 66 -കാരനായ റഫീഖുൽ ഇസ്‍ലം എന്നയാളാണ് വീടിന് തീയിട്ടത്. തീയിടുന്ന സമയത്ത് വീട്ടിൽ ആറ് കുട്ടികളടങ്ങുന്ന കുടുംബമുണ്ടായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിൽ ന്യൂയോർക്ക് സിറ്റി ഫയർ ഡിപാർട്‍മെന്റ് തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 

വാടകക്കാരൻ കുറേ നാളുകളായി വാടക നൽകുന്നില്ലായിരുന്നു. ഇതിൽ വീട്ടുടമ ആകെ അസ്വസ്ഥനായിരുന്നു എന്നും ഇതാണ് വീടിന് തീയിടുന്നതിലേക്ക് ഇയാളെ എത്തിച്ചത് എന്നും പൊലീസ് പറയുന്നു. കൊലപാതകശ്രമത്തിനാണ് റഫീഖുലിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടാമത്തെ നിലയിലായിരുന്നു കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. ഒന്നുകിൽ‌ വാടക തരണം അല്ലെങ്കിൽ വീടൊഴിയണം എന്ന് നിരന്തരം റഫീഖുൽ പറഞ്ഞിരുന്നുവെങ്കിലും വാടകക്കാരൻ ഇതൊന്നും ചെയ്തിരുന്നില്ല. പിന്നാലെയാണ് ഇയാൾ വീടിന്റെ സ്റ്റെയർകേസ് മുതൽ തീയിട്ടത്. 

തീയിട്ട സമയത്ത് ആറ് കുട്ടികളും രണ്ട് മുതിർന്നവരുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രണ്ട് കുട്ടികളെ താഴെ നിൽക്കുന്ന അയൽക്കാരുടെ കയ്യിലേക്ക് ഇട്ടുകൊടുക്കയും ബാക്കി കുഞ്ഞുങ്ങളെ അ​ഗ്നിരക്ഷാസംഘവുമാണ് താഴെ എത്തിച്ചത്. 
തീയിട്ട സമയത്ത് വീട്ടുകാരെല്ലാം വീടിനകത്തുണ്ടായിരുന്നു എങ്കിലും ജീവനോടെ അവരെല്ലാം രക്ഷപ്പെട്ടു. 

ഫയർ ഡിപാർട്‍മെന്റ് പറയുന്നതനുസരിച്ച് വീട്ടുടമ പലതവണ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വാടക നൽകിയില്ലെങ്കിൽ ​ഗ്യാസും വൈദ്യുതിയും വിച്ഛേദിക്കുമെന്നും വീടിന് തീയിടുമെന്നും അയാൾ പറഞ്ഞുവെന്നും വാടകക്കാരനും കുടുംബവും പറയുന്നു. അന്വേഷണത്തിനൊടുവിൽ തീയിട്ട ദിവസത്തെ വീഡിയോ തെളിവായി കിട്ടി. 911 എന്ന എമർജൻസി നമ്പറിലേക്ക് കുടുംബത്തിന്റെ ആദ്യത്തെ കോൾ വരുന്നതിന് തൊട്ടുമുമ്പായി ഒരു മാസ്കും ഹൂഡിയും ധരിച്ച് റഫീഖുൽ വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലേക്ക് കയറിപ്പോകുന്ന ദൃശ്യം അതിലുണ്ട്. അതുപോലെ മാസ്കും ഹൂഡിയും താഴെയിട്ടിരിക്കുന്ന ഒരു ചിത്രവും അവർക്ക് കിട്ടി. 

റഫീഖുലും കുടുംബത്തിന് നേരെ വാടക നൽകുന്നില്ല എന്ന് പറഞ്ഞ് ഒരു പരാതി നൽകിയിട്ടുണ്ട്. ഏതായാലും കൊലപാതകശ്രമമടക്കം നിരവധി കുറ്റങ്ങൾ ഇപ്പോൾ ഇയാൾക്കെതിരെ ചുമത്തിയിരിക്കുകയാണ്. 

വായിക്കാം: പാമ്പിന്‍ പിസ്സ കഴിച്ചിട്ടുണ്ടോ? കിട്ടുക ഈ സ്ഥലത്ത്, കഴിച്ചാല്‍ വന്‍ഗുണങ്ങളെന്നും കമ്പനി..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo