1500 കിലോമീറ്റർ യാത്ര ചെയ്ത് ആള് വിമാനത്താവളത്തിലെത്തി, താനപ്പോഴും ട്രാഫിക്കിൽ, ന​ഗരം മടുത്തു ബ്രോ; ബെം​ഗളൂരു യുവാവ്

Published : Sep 06, 2026, 08:52 AM IST
viral video

Synopsis

ബ്രോ, എനിക്ക് ബെംഗളൂരു വിമാനത്താവളം ഇപ്പോൾ ശരിക്കും മടുത്തു. ഞാൻ ഒരാളെ കൂട്ടാൻ വന്നതാണ്. അയാളുടെ ഫ്ലൈറ്റ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു. എന്നാൽ, ട്രാഫിക്കിൽ എനിക്ക് എത്ര സമയം എടുത്തു? രണ്ടു മണിക്കൂർ!'

ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് നിരവധി പോസ്റ്റുകൾ വൈറലായി മാറാറുണ്ട്. പ്രത്യേകിച്ച് എയർപോർട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വിമാനത്താവളത്തിലേക്ക് ഒരാളെ കൂട്ടിക്കൊണ്ടുവരാൻ പോയ യുവാവാണ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഫ്ലൈറ്റിൽ വന്നയാൾ മൂന്ന് സംസ്ഥാനങ്ങൾ താണ്ടി 1,500 കിലോമീറ്റർ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ താൻ ബെംഗളൂരു ട്രാഫിക്കിൽ കുരുങ്ങി കിടക്കുകയായിരുന്നു എന്ന് യുവാവ് പറയുന്നു.

ഇൻസ്റ്റാഗ്രാമിൽ @mr.bhasad എന്ന യൂസറാണ് തന്റെ ദുരിതം പങ്കുവെച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തത്. വിമാനത്തിന്റെ യാത്രാദൂരവും താൻ ട്രാഫിക്കിൽ ചെലവഴിച്ച സമയവും തമ്മിൽ താരതമ്യം ചെയ്യുന്നതും കാണാം. 'ബ്രോ, എനിക്ക് ബെംഗളൂരു വിമാനത്താവളം ഇപ്പോൾ ശരിക്കും മടുത്തു. ഞാൻ ഒരാളെ കൂട്ടാൻ വന്നതാണ്. അയാളുടെ ഫ്ലൈറ്റ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു. എന്നാൽ, ട്രാഫിക്കിൽ എനിക്ക് എത്ര സമയം എടുത്തു? രണ്ടു മണിക്കൂർ! മൂന്ന് സംസ്ഥാനങ്ങൾ കടന്ന് 1,500 കിലോമീറ്റർ സഞ്ചരിച്ച് അയാൾ രണ്ടു മണിക്കൂറിനുള്ളിൽ ഇവിടെയെത്തി, എന്നാൽ എനിക്ക് ഇതുവരെ വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല ബ്രോ. എനിക്ക് ഈ നഗരം മടുത്തു' വീഡിയോയിൽ യുവാവ് പറയുന്നു.

'ബെംഗളൂരു എയർപോർട്ടിൽ എത്തുക എന്നത് വലിയൊരു പോരാട്ടം തന്നെ' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബെംഗളൂരു നഗരത്തിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രയിലെ ബുദ്ധിമുട്ടുകൾ പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ളതാണ്.

യുവാവിന്റെ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് സമാനമായ അനുഭവങ്ങളുമായി എത്തിയത്. 'രണ്ടു മണിക്കൂർ ഫ്ലൈറ്റ്, രണ്ടു മണിക്കൂർ എയർപോർട്ട് യാത്ര - പീക്ക് ബെംഗളൂരു' എന്ന് ഒരാൾ കമന്റ് നൽകി. 'ഇത് ബെംഗളൂരുവാസികൾക്ക് ഏറെ പരിചിതമായ യാഥാർത്ഥ്യമാണ്' , 'ബെംഗളൂരു ട്രാഫിക്കിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല' എന്നും ആളുകൾ കമന്റ് നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ഇന്നെന്റെ ഹാപ്പി ബർത് ഡേയാ'; നായയുടെ ജന്മദിനം ആഘോഷമാക്കി വീട്ടുകാർ
വാക്കർ ഉപയോഗിച്ച് റെയിൽവേ ട്രാക്ക് മുറിച്ച് കടന്ന് ഭിന്നശേഷിക്കാരൻ; തൊട്ടുപിന്നാലെ ട്രെയിൻ, അത്ഭുതകരമായ രക്ഷപ്പെടൽ, വീഡിയോ