ഇത് ഒറിജിനലാണോ? വിശ്വസിക്കാനാവുന്നില്ല; കപ്പലിന്റെ മുനമ്പിൽ യുവതിയുടെ മാന്ത്രികചലനങ്ങൾ, വീഡിയോ

Published : Jan 29, 2025, 08:37 AM ISTUpdated : Jan 29, 2025, 08:38 AM IST
ഇത് ഒറിജിനലാണോ? വിശ്വസിക്കാനാവുന്നില്ല; കപ്പലിന്റെ മുനമ്പിൽ യുവതിയുടെ മാന്ത്രികചലനങ്ങൾ, വീഡിയോ

Synopsis

തണുത്തുറഞ്ഞ അന്തരീക്ഷത്തിലാണ് കപ്പലിൽ വിക്ടോറിയയുടെ മാന്ത്രികമായ ചലനങ്ങൾ. ആരെയും അതിശയിപ്പിക്കുന്നതാണ് ഈ കലാകാരിയുടെ ചലനങ്ങൾ.

അതിശയിപ്പിക്കുന്ന അനേകം വീഡിയോകൾ കൊണ്ട് ഓരോ ദിവസവും സോഷ്യൽ മീഡിയയിലെ പല അക്കൗണ്ടുകളും നമ്മെ അമ്പരപ്പിക്കാറുണ്ട്. അതുപോലെ ഞെട്ടിക്കുന്ന ഒരു ദൃശ്യമാണ് ഇതും. ഇത് കാണുന്ന ഏതോരാളും ഇത് ഒരു യഥാർത്ഥ വീഡിയോ ആണ് എന്ന് വിശ്വസിക്കില്ല. ഇത് AI ചെയ്തത് ആണെന്ന് കരുതിയ ഒരുപാട് പേരുണ്ട്. ആ വീഡിയോക്ക് അങ്ങനെ കമന്റുകൾ നൽകിയവരും ഒരുപാടുണ്ട്.

ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് loopsider എന്ന അക്കൗണ്ട് ആണ്. അന്‍റാര്‍ട്ടിക്കയില്‍ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു കപ്പലിന്റെ മുകളിൽ ബാലെ നൃത്തം ചെയ്യുന്ന ഒരു യുവതിയെയാണ് വീഡിയോയിൽ കാണുന്നത്. ബാലെ നർത്തകിയും കൊറിയോഗ്രാഫറും ആയ വിക്ടോറിയ ഡോബർവില്ലെ ആണ് വീഡിയോയിൽ ഉള്ള യുവതി. 

വീഡിയോ ഒറിജിനൽ അല്ല എന്ന ചർച്ച മുറുകിയത്തോടെ വിക്ടോറിയ ഡോബർവില്ലെ തന്നെ ഇതെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. വിക്ടോറിയയും ഭർത്താവ് മാത്യു ഫോർഗറ്റും പറയുന്നത് ഇത് ഒറിജിനൽ ആണ് എന്നാണ്. പിന്നീട് അത് എങ്ങനെ എടുത്തു എന്ന് കാണിക്കുന്ന വീഡിയോയും ഇവർ ഷെയർ ചെയ്തിട്ടുണ്ട്. 

വീഡിയോ ആളുകളെ അതിശയിപ്പിച്ചതിനു കുറ്റം പറയാൻ ഇല്ല എന്ന് അത് കാണുമ്പോൾ തന്നെ മനസിലാവും. വീഡിയോയിൽ കാണുന്നത് ഒരു കപ്പലിന്റെ മുനമ്പിൽ നിന്ന് നൃത്തം ചെയ്യുന്ന വിക്ടോറിയയെ ആണ്. തണുത്തുറഞ്ഞ അന്തരീക്ഷത്തിലാണ് കപ്പലിൽ വിക്ടോറിയയുടെ മാന്ത്രികമായ ചലനങ്ങൾ. ആരെയും അതിശയിപ്പിക്കുന്നതാണ് ഈ കലാകാരിയുടെ ചലനങ്ങൾ.

നിരവധി പേരാണ് വീഡിയോ കണ്ടതും കമന്റുകൾ നൽകിയതും. ഇപ്പോഴും ഇത് ഒറിജിനൽ ആണെന്ന് വിശ്വസിക്കാൻ വയ്യ എന്ന് കമന്റ്‌ നൽകിയവർ ഒരുപാടാണ്.

സദസിൽ അച്ഛനെയും അമ്മയെയും കണ്ടപ്പോഴുള്ള സന്തോഷം, എത്ര മനോഹരം ഈ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു