സദസിൽ അച്ഛനെയും അമ്മയെയും കണ്ടപ്പോഴുള്ള സന്തോഷം, എത്ര മനോഹരം ഈ വീഡിയോ

കുറേ കുട്ടികൾ സ്റ്റേജിൽ ഡാൻസ് കളിക്കുന്നത് കാണാം. അതിൽ ഒരു കുട്ടി ചുറ്റും നോക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അവൾ അവളുടെ മാതാപിതാക്കളെ സദസിൽ കാണുന്നതാണ് പിന്നെ കാണുന്നത്.

schoolgirls happiness when she sees her parents in the crowd during her performance video

കുട്ടികളുടെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം വളരെ വളരെ ചെറുതായിരിക്കും. അത് മനസിലാക്കിയിട്ട് വേണം ഏതൊരു അമ്മയും അച്ഛനും മുന്നോട്ടു പോകാൻ. അവർക്ക് നൽകാവുന്ന ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് നമ്മുടെ സമയം. എത്ര തന്നെ തിരക്കുകൾ ഉണ്ടെങ്കിലും കുട്ടികൾക്കൊപ്പം നാം സമയം ചെലവഴിക്കണം. അതുപോലെ തന്നെയാണ് അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലും, വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും നമ്മുടെ സാന്നിധ്യമുണ്ടാവേണ്ടതും. 

ഇന്ന് വളരെ തിരക്ക് പിടിച്ച ജീവിതമാണ് നമ്മുടേത്. മാത്രമല്ല, വർക്ക് ലൈഫ് ബാലൻസിന്റെ കാര്യവും അങ്ങനെ തന്നെ. അതിനാൽ, പല പരിമിതികളും കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കേണ്ടുന്ന കാര്യത്തിലും മാതാപിതാക്കൾക്കുണ്ടാവും. എന്നിരുന്നാലും, കുട്ടികൾക്ക് വേണ്ട സമയത്ത് അവർക്കൊപ്പം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുന്ന മാതാപിതാക്കൾ തന്നെയാണ് ഇന്ന് ഏറെയും. മാതാപിതാക്കളുടെ സാന്നിധ്യം അവരെ എത്രമാത്രം സന്തോഷിപ്പിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. 

വീഡിയോയിൽ കാണുന്നത് കുട്ടികളുടെ ഒരു പ്രോ​ഗ്രാമാണ്. അതിൽ ഡാൻസാണ് നടക്കുന്നത്. കുറേ കുട്ടികൾ സ്റ്റേജിൽ ഡാൻസ് കളിക്കുന്നത് കാണാം. അതിൽ ഒരു കുട്ടി ചുറ്റും നോക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അവൾ അവളുടെ മാതാപിതാക്കളെ സദസിൽ കാണുന്നതാണ് പിന്നെ കാണുന്നത്. അവൾ അപ്പോൾ തന്നെ അവളുടെ സന്തോഷവും ആശ്ചര്യവും എല്ലാം പ്രകടിപ്പിക്കുന്നത് കാണാം. 

വീഡിയോയിൽ എഴുതിയിരിക്കുന്നത്, നിങ്ങൾ സ്റ്റേജിലാണ്, അപ്പോൾ നിങ്ങളുടെ പേരന്റ്സിനെ കാണുന്നു എന്നാണ്. കുറേപ്പേർ ഇത് ഒരു റീലായി അപ്‍ലോഡ് ചെയ്യണം എന്ന് പറഞ്ഞിരുന്നു, അതിനാലാണ് അങ്ങനെ അപ്ലോഡ് ചെയ്യുന്നത് എന്നും വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞി‌ട്ടുണ്ട്.  നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. ഇത് ശരിക്കും മനോഹരമായ കാഴ്ചയാണ് എന്ന് നിരവധിപ്പേർ പറഞ്ഞിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios