അമേരിക്കൻ ബുള്ളിയുടെ ആക്രമണത്തിൽ 11 വയസ്സുകാരിക്ക് ഗുരുതര പരിക്ക്; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് !

Published : Sep 12, 2023, 03:10 PM IST
അമേരിക്കൻ ബുള്ളിയുടെ ആക്രമണത്തിൽ 11 വയസ്സുകാരിക്ക് ഗുരുതര പരിക്ക്; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് !

Synopsis

ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ആക്രമണത്തെ ഭയാനകമെന്ന് വിളിക്കുകയും അമേരിക്കൻ ബുള്ളി എക്സ്എൽ നായ്ക്കളെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  

മേരിക്കൻ ബുള്ളി നായയുടെ ആക്രമണത്തിൽ 11 വയസ്സുകാരിക്ക് ഗുരുതര പരിക്ക്. ബർമിംഗ്ഹാമിലാണ് സംഭവം. നായ,   പെണ്‍കുട്ടിയെ ഓടിച്ചിട്ട് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നടപ്പാതയിലൂടെ നടന്ന് നീങ്ങുകയായിരുന്ന പെൺകുട്ടിയെ, പിന്നില്‍ നിന്നും എത്തിയ നായ അക്രമാസക്തനായി കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുന്ന ഭയപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത് Bully Watch എന്ന എക്സ് ഉപയോക്താവാണ്. പെട്രോള്‍ പമ്പിന് സമീപത്ത് കൂടു പോവുകയായിരുന്ന സംഭവത്തിന് ദൃക്സാക്ഷികളായ, യുവാക്കൾ രക്ഷയ്ക്ക് എത്തിയതിനാൽ പെൺകുട്ടിയുടെ ജീവൻ തിരികെ കിട്ടി. 

 സെപ്തംബർ 9 ന് ബർമിംഗ്ഹാമിലെ ബോർഡ്‌സ്‌ലി ഗ്രീനിലാണ് സംഭവം. പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ നടത്തിയ ശ്രമത്തിനിടയിൽ യുവാക്കൾക്ക് നേരെ തിരിഞ്ഞ നായ രണ്ട് പേരെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പെട്രോള്‍ പമ്പിന് ചുറ്റും ആളുകളെ ഓടിച്ചിട്ട് കടിക്കുന്ന നായയുടെ വീഡിയോ സമീപത്തെ റോഡിലൂടെ കടന്ന് പോയ ബസിലെ യാത്രക്കാരാണ് പകര്‍ത്തിയത്. നായ 11 വയസ്സുകാരിയെ ആക്രമിക്കാൻ തുടങ്ങിയതോടെ, ഭയന്നുവിറച്ച ചില പ്രദേശവാസികൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. 

'ആപ്പായി' വൈദ്യുതി ബില്ല് അടയ്ക്കാനുള്ള ആപ്പ്; വ്യാജ ഫോൺ കോളിലൂടെ നടിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ !

30 വർഷത്തേക്ക് പ്രതിമാസം 10 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം; 70 കാരിക്ക് ജന്മദിനത്തിൽ കൈവന്നത് മഹാഭാഗ്യം !

ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി വേദനയോടെ നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. സമീപത്തുണ്ടായിരുന്ന ഏതാനും യുവാക്കൾ ചേർന്ന് അതിസാഹസികമായാണ് നായയുടെ കടിയിൽ നിന്നും പെൺകുട്ടിയെ രക്ഷപ്പെടുത്തിയെടുക്കുന്നത്. എവിടെ നിന്നാണ് നായ ഓടിയെത്തിയതെന്ന കാര്യം വ്യക്തമല്ല. അതേസമയം, ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ആക്രമണത്തെ ഭയാനകമെന്ന് വിളിക്കുകയും അമേരിക്കൻ ബുള്ളി എക്സ്എൽ നായ്ക്കളെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  ഈ നായ്ക്കൾ  മാരകമായ അപകടമാണെന്നും അവർ അഭിപ്രായപ്പെട്ടു,  അമേരിക്കൻ ബുള്ളിയുടെ വലിപ്പവും ശക്തിയും കാരണം, ഈ ഇനത്തിന്‍റെ ഉടമസ്ഥതയിൽ നിയമപരമായ നിയന്ത്രണങ്ങൾ പല രാജ്യങ്ങളിലും നിലവിലുണ്ട്.  2021 നും 2023 നും ഇടയിൽ യുകെയിൽ നായ്ക്കൾ മൂലമുണ്ടാകുന്ന മരണങ്ങളിൽ 50 ശതമാനത്തിലും XL ബുള്ളിയാണ് ഉത്തരവാദിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു