ഫോൺ വിളിച്ചവർ തങ്ങൾ വൈദ്യുതി ബോർഡിൽ നിന്നാണെന്നും ബില്ലുകൾ കൃത്യതയോടെ സൂക്ഷ്മതയോടും കൂടി അടയ്ക്കുന്നതിനായുള്ള ഒരു ആപ്പ് ഡെവലപ്പ് ചെയ്തതായും അതിന്‍റെ ലിങ്ക് താങ്കളുടെ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്നും ശ്രീലേഖയോട് പറഞ്ഞു. 

ങ്കേതിക വിദ്യ മനുഷ്യന്‍റെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇതിന് പിന്നാലെ തട്ടിപ്പുകളും നമ്മളറിയാതെ തന്നെ നമ്മളെ തേടി വരികയാണ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സാങ്കേതികവിദ്യ നമ്മെയെല്ലാം ബന്ധിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ സൈബർ തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടുക ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. റിപ്പോർട്ടുകൾ പ്രകാരം തട്ടിപ്പിന് ഇരയായത് പ്രശസ്ത ബംഗാളി നടി ശ്രീലേഖ മിത്രയാണ്, ഒരു ഓൺലൈൻ വൈദ്യുതി ബിൽ തട്ടിപ്പിനാണ് ഇവർ ഇരയായത്. ആഗസ്റ്റ് 29 നാണ് സംഭവം നടന്നത്. ഇവരിൽ നിന്നും ഒരു ലക്ഷം രൂപയോളമാണ് സൈബർ കുറ്റവാളികൾ തട്ടിയെടുത്തത്.

30 വർഷത്തേക്ക് പ്രതിമാസം 10 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം; 70 കാരിക്ക് ജന്മദിനത്തിൽ കൈവന്നത് മഹാഭാഗ്യം !

അടുത്തിടെ ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം അനുഭവം പങ്കുവെച്ചത്. അപരിചിതമായ ഒരു നമ്പറിൽ നിന്നും ശ്രീലേഖയ്ക്ക് വന്ന ഒരു ഫോൺ കോളിൽ നിന്നാണ് തട്ടിപ്പിന്‍റെ തുടക്കം. ഫോൺ വിളിച്ചവർ തങ്ങൾ വൈദ്യുതി ബോർഡിൽ നിന്നാണെന്നും ബില്ലുകൾ കൃത്യതയോടെ സൂക്ഷ്മതയോടും കൂടി അടയ്ക്കുന്നതിനായുള്ള ഒരു ആപ്പ് ഡെവലപ്പ് ചെയ്തതായും അതിന്‍റെ ലിങ്ക് താങ്കളുടെ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്നും ശ്രീലേഖയോട് പറഞ്ഞു. ആ ലിങ്ക് ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ, ഫോണിൽ ഡൗൺലോഡ് ചെയ്യാനും അവർ ആവശ്യപ്പെട്ടു. പനി പിടിച്ച് സുഖമില്ലാത്ത അവസ്ഥയിലായിരുന്നതിനാൽ താനപ്പോൾ മറ്റ് കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിച്ചില്ലന്നാണ് ശ്രീലേഖ പറഞ്ഞത്. 

വിമാനത്താവളത്തില്‍ നിന്നും നായയെ കാണാതായി; 21 ദിവസങ്ങള്‍ക്ക് ശേഷം സുരക്ഷിതമായി കണ്ടെത്തി !

തുടര്‍ന്ന് തട്ടിപ്പുകാര്‍ പറഞ്ഞ പ്രകാരം അവര്‍ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്തു. പക്ഷേ, ഏതാനും സമയങ്ങൾക്ക് ശേഷം തന്‍റെ ബാങ്ക് അക്കൗണ്ട് ഫോണിൽ ആക്സസ് ചെയ്യാൻ കഴിയാതെ വന്നതോടെയാണ് ശ്രീലേഖയ്ക്ക് തന്നെ വിളിച്ച അജ്ഞാത ഫോൺ കോളിൽ സംശയം ഉണ്ടായത്. പക്ഷേ, അപ്പോഴേക്കും തട്ടിപ്പുകാർ ഒരു ലക്ഷത്തിലധികം രൂപ ശ്രീലേഖയുടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചിരുന്നു. സംഭവത്തെക്കുറിച്ച് സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും താരം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സൈബർ പോലീസ് ഇപ്പോൾ അന്വേഷണം നടത്തിവരുന്നതായാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക