Viral Video: 'ഇതൊക്കെ എന്ത്?'; ഇരുമ്പ് വേലി നിഷ്പ്രയാസം പൊളിച്ച് കളയുന്ന മുതലയുടെ വീഡിയോ വൈറല്‍!

Published : Mar 04, 2023, 09:56 AM ISTUpdated : Mar 04, 2023, 09:58 AM IST
 Viral Video: 'ഇതൊക്കെ എന്ത്?'; ഇരുമ്പ് വേലി നിഷ്പ്രയാസം പൊളിച്ച് കളയുന്ന മുതലയുടെ വീഡിയോ വൈറല്‍!

Synopsis

റോഡിലൂടെ നടന്ന് വന്ന ഒരു വലിയ മുതല റോഡില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ വഴി തേടിയെങ്കിലും ഇരുവശത്തും വലിയ നീളമുള്ള ഇരുമ്പുകമ്പികള്‍ കൊണ്ട് വേലി തീര്‍ത്തതിരുന്നതിനാല്‍ അതിന് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. 


നുഷ്യ നിര്‍മ്മിതികള്‍ പലതും മൃഗങ്ങള്‍ നിഷ്പ്രയാസം തകര്‍ക്കുന്ന നിരവധി വീഡിയോകള്‍ ഇതിന് മുമ്പും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്. ആ ഗണത്തിലേക്ക് മറ്റൊരു വീഡിയോ കൂടി കടന്ന് വരികയാണ്. മൃഗങ്ങളുടെ അസാധരണ വീഡിയോകള്‍ പലതും പുറത്തിറങ്ങിയ അമേരിക്കയിലെ ഫ്ലോറിഡയില്‍ നിന്ന് തന്നെയാണ് ഇത്തവണത്തെ വീഡിയോയും വന്നത്. 

ഫ്ലോറിഡയിലെ പ്ലാസിഡ പട്ടണത്തില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. റോഡിലൂടെ നടന്ന് വന്ന ഒരു വലിയ മുതല റോഡില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ വഴി തേടിയെങ്കിലും ഇരുവശത്തും വലിയ നീളമുള്ള ഇരുമ്പുകമ്പികള്‍ കൊണ്ട് വേലി തീര്‍ത്തതിരുന്നതിനാല്‍ അതിന് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ സ്വന്തം തല ഉപയോഗിച്ച് ഇരുമ്പ് കമ്പികള്‍ ഇരുവശങ്ങളിലേക്കും വളച്ച് വച്ച മുതല അതിനിടയിലൂടെ അപ്പുറം കടക്കുന്നതാണ് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. 

 

കൂടുതല്‍ വായനയ്ക്ക്:  മൂത്രം കുടിച്ചും പുഴുക്കളെ തിന്നും കഴിഞ്ഞത് 31 ദിവസം; ആമസോണ്‍ വനത്തില്‍ വഴിതെറ്റിയ ആളെ ഒടുവില്‍ രക്ഷപ്പെടുത്തി

എന്നാല്‍, ആ ഇരുമ്പു വേലി പകുത്തുമാറ്റി കടന്ന് പോവുക അത്രയ്ക്ക് എളുപ്പമായിരുന്നില്ലെന്ന് വീഡിയോ കണ്ടാല്‍ അറിയാം. ഏറെ ശ്രമം നടത്തിയ ശേഷമാണ് മുതലയ്ക്ക് ഇരുമ്പ് കമ്പി വളയ്ക്കാന്‍ കഴിഞ്ഞത്. ആദ്യം മുഖം ഉപയോഗിച്ച് കമ്പികള്‍ ഇരുവശങ്ങളിലേക്ക് അകത്തുകയും. പിന്നീട് ആ ഇടയിലൂടെ തന്‍റെ തലകേറ്റിയ മുതല ശരീരം മുഴുവനും ഉപയോഗിച്ച് കൊണ്ടാണ് ഇരുമ്പ് വേലിയുടെ തടസം നീക്കിയത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായതിന് പിന്നാലെ കമന്‍റുമായി നിരവധി പേരാണ് എത്തിയത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ഫ്ലോറിഡയിലെ നിര്‍മ്മാണങ്ങളെ പഴിച്ച് കൊണ്ട് രംഗത്തെത്തിയത്.  അതില്‍ ഒരാള്‍ "ഫ്ലോറിഡയിലെ നിർമ്മാണ നിലവാരം എത്ര താഴ്ന്നതാണെന്ന് നിങ്ങൾക്ക് മനസിലാക്കുമ്പോള്‍ ഈ വീഡിയോ കൂടുതല്‍ അര്‍ത്ഥവത്തുള്ളതാകുന്നു' വെന്ന് എഴുതി. 

കൂടുതല്‍ വായനയ്ക്ക്: അപകട ശേഷം മകള്‍ ശുശ്രൂഷിക്കാന്‍ തയ്യാറാകുന്നില്ല, മകൾക്കെതിരെ കേസ് കൊടുത്ത് പിതാവ്

കഴിഞ്ഞ മാസം യുഎസില്‍ നിന്നും 10 അടി ഉയരമുള്ള ചീങ്കണ്ണി ഗ്ലോറായ് സെർജ് എന്ന 85 വയസ്സുള്ള സ്ത്രീയെ തടാകത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി കൊലപ്പെടുത്തിയതായി റിപ്പോര്‍ടുകളുണ്ടായിരുന്നു. തന്‍റെ പട്ടിയുമായി തടാകക്കരയിലൂടെ നടക്കുന്നതിനിടെയാണ് മുതല അവരെ അക്രമിച്ചത്. സംഭവത്തിന് ദൃക്സാക്ഷികളായവര്‍ പോലീസിനെ വിളിച്ച് വരുത്തിയപ്പോഴേക്കും അവര്‍ കൊല്ലപ്പെട്ടിരുന്നു. 

കൂടുതല്‍ വായനയ്ക്ക്:    വെങ്കലയുഗത്തില്‍ മനുഷ്യന്‍ മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തെന്ന് പുരാവസ്തു ഗവേഷകര്‍ !

 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്