അമ്മയ്ക്ക് ആദ്യ സിനിമാനുഭവം, അതും സ്വന്തം വരുമാനത്തിൽ നിന്ന്; മകളുടെ സ്നേഹത്തിന് കൈയടിച്ച് നെറ്റിസെൺസ്, വീഡിയോ

Published : Sep 01, 2026, 11:00 AM IST
mother's first theater experience

Synopsis

സ്വന്തം വരുമാനം കൊണ്ട് അനാമിക ബജ്പായി എന്ന മകൾ അമ്മയെ ആദ്യമായി സിനിമാ തിയേറ്ററിലെത്തിച്ചു. അമ്മയുടെ സന്തോഷവും ആവേശവും നിറഞ്ഞ ഈ യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സിനിമ കാണുന്നതും ഭക്ഷണം കഴിക്കുന്നതും ഷോപ്പിംഗ് നടത്തുന്നതുമായ ഈ സ്നേഹ നിമിഷങ്ങൾക്ക് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.

സ്വന്തം അധ്വാനത്തിൽ നിന്നുള്ള പണം കൊണ്ട് അമ്മയെ ആദ്യമായി സിനിമാ തിയേറ്ററിലെത്തിച്ച മകളുടെ സ്നേഹ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇൻസ്റ്റഗ്രാം ഉപയോക്താവായ അനാമിക ബജ്പായിയാണ് അമ്മയുമൊത്തുള്ള മനോഹര നിമിഷങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ചത്. അമ്മയ്ക്ക് ജീവിതത്തിൽ ആദ്യമായാണ് തിയേറ്ററിൽ സിനിമ കാണാൻ അവസരം ലഭിച്ചതെന്ന് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

അമ്മയ്ക്കൊരു ഔട്ടിംഗ്, അതും സ്വന്തം സമ്പാദ്യത്തിൽ നിന്ന്

സിനിമ കാണാനായി അമ്മയെ കൂട്ടിക്കൊണ്ട് പോകുന്നതിന്‍റെ വിവിധ ഘട്ടങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിയേറ്ററിന് പുറത്ത് മകളോടൊപ്പം കാത്തുനിൽക്കുന്ന അമ്മയുടെ ആഹ്ലാദവും ആവേശവും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് ഇരുവരും തിയേറ്ററിനുള്ളിൽ പ്രവേശിക്കുകയും അമ്മ ജീവിതത്തിൽ ആദ്യമായി സിനിമാ ഹാളിലെ സീറ്റിലിരുന്ന് സിനിമ ആസ്വദിക്കുകയും ചെയ്യുന്നു.

സിനിമ കണ്ടതോടെ അവരുടെ ചെറിയ യാത്ര അവസാനിച്ചില്ല. തിയേറ്ററിലെ ഫുഡ് കോർട്ടിൽ ഇരുവരും ഭക്ഷണം കഴിക്കുകയും പിന്നീട് ഒരുമിച്ച് ഗ്രോസറി ഷോപ്പിങ്ങിനായി പോകുകയും ചെയ്യുന്നു. വളരെ സാധാരണമായ ഒരു സിനിമാ യാത്രയെ അമ്മയ്ക്കായി മറക്കാനാകാത്ത ഒരു അനുഭവമാക്കി മാറ്റുകയായിരുന്നു മകൾ. വീഡിയോയിലെ 'അമ്മ ഒരിക്കലും തിയേറ്ററിൽ സിനിമ കണ്ടിട്ടില്ല; ഇന്ന് എന്‍റെ സ്വന്തം വരുമാനത്തിൽ അവരെ ആദ്യമായി സിനിമ കാണിക്കാൻ കൊണ്ടുപോകുന്നു” എന്ന സന്ദേശം ഏറെ പേരുടെ ശ്രദ്ധനേടി.

മകൾക്ക് അഭിനന്ദനം

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് മകളെ അഭിനന്ദിച്ച് രംഗത്തെത്തിയത്. മാതാപിതാക്കളെ സ്വന്തം കാലിൽ നിൽക്കുമ്പോൾ പരിചരിക്കുന്ന പെൺമക്കളെ പ്രശംസിച്ചും നിരവധി കമന്‍റുകൾ എത്തി. “ഇത് വിലമതിക്കാനാകാത്തതാണ്” എന്നായിരുന്നു മറ്റൊരു പ്രേക്ഷകന്‍റെ പ്രതികരണം. അമ്മയുടെ സിനിമാ അനുഭവത്തെക്കുറിച്ചുള്ള അഭിപ്രായം അടുത്ത വീഡിയോയിൽ പങ്കുവെക്കണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചു. പണത്തേക്കാൾ വിലയേറിയത് മാതാപിതാക്കൾക്കായി സൃഷ്ടിക്കുന്ന ഇത്തരം സന്തോഷ നിമിഷങ്ങളാണെന്ന സന്ദേശമാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'യുഎസ് ഇപ്പോൾ മരിച്ച് കഴിഞ്ഞു, ഇങ്ങോട്ട് ആരും വരേണ്ട'; ഇന്ത്യൻ യുവാവിന്‍റെ മുന്നറിയിപ്പ്, ചർച്ചയായി യുഎസ് വിസാ നയം, വീഡിയോ
കോസ്റ്റ്കോ സ്റ്റോറിനുള്ളിൽ രണ്ട് ചുവട് 'തിരുവാതിരക്കളി'; മലയാളി യുവതിയുടെ നൃത്തത്തിൽ രണ്ട് തട്ടിലായി നെറ്റിസെൺസ്, വീഡിയോ