'പൊളിച്ച് അടുക്കി മോളേ'; കസവു സാരി ഉടുത്ത് സ്കേറ്റിംഗ് നടത്തുന്ന അഞ്ച് വയസുകാരിയുടെ വീഡിയോ വൈറല്‍ !

Published : Aug 30, 2023, 04:19 PM IST
'പൊളിച്ച് അടുക്കി മോളേ'; കസവു സാരി ഉടുത്ത് സ്കേറ്റിംഗ് നടത്തുന്ന അഞ്ച് വയസുകാരിയുടെ വീഡിയോ വൈറല്‍ !

Synopsis

ഈ വര്‍ഷത്തെ ഓണത്തിന്‍റെ ഹൈലേറ്റ് കസവ് സാരിയുടുത്ത ഈ കൊച്ചു മിടുക്കിയുടെ സ്കേറ്റിംഗ് വീഡിയോയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പ്. 


സ്കേറ്റിംഗ് എന്ന കായിക വിനോദം അത്ര പെട്ടെന്നൊന്നും സ്വായത്തമാക്കാന്‍ കഴിയില്ല. അതിന് നിരന്തരമായ പരിശീലനും ശ്രദ്ധയും ക്ഷമയും വേണം. സ്കേറ്റ് ബോഡില്‍ നിന്നും താഴെ വീഴാതെ വേഗത്തില്‍ വളഞ്ഞ് പുളഞ്ഞ് പോകുന്നതിന് ആവശ്യമായ സന്തുലിതാവസ്ഥ കൈ വരിച്ചാല്‍ മാത്രമാണ് സ്കേറ്റിംഗ് വളരെ നന്നായി ചെയ്യാന്‍ കഴിയുക. എന്നാല്‍, കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ കസവ് സാരിയുടുത്ത അഞ്ച് വയസുള്ള ഒരു കൊച്ചു മിടുക്കി, വളരെ അനായാസമായി സ്കേറ്റിംഗ് ചെയ്യുന്നതായി കാണിച്ചു. വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നവാസ് ഷെറഫുദ്ദീന്‍ എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. മുപ്പത്തിയെട്ട് ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ഇതിനകം അഞ്ച് ലക്ഷം ലൈക്കുകളും നേടി. 

കൊച്ചിയിലെ വീട്ടുമുറ്റത്തെ സ്കേറ്റ്പാർക്കായ ലൂപ്പിൽ കേരളത്തിന്‍റെ പരമ്പരാഗത കസവ് സാരി ധരിച്ച ഐറ അയ്മെൻ ഖാൻ എന്ന അഞ്ചുവയസ്സുകാരിയാണ് തന്‍റെ സ്കേറ്റിംഗ് കഴിവുകൾ പ്രകടിപ്പിച്ചത്. ഓണാഘോഷങ്ങള്‍ക്കിടെ, തുരുവോണത്തിന്‍റെ തലേന്നാളാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കോണ്‍ക്രീറ്റ് സ്കേറ്റിംഗ് റിങ്കില്‍ തടസമില്ലാതെ വളരെ സുഗമമായി നീങ്ങുകയാണ് ഐറ. ഒരു ഘട്ടത്തില്‍ ഐറ തന്‍റെ സ്കേറ്റിംഗ് ബോര്‍ഡില്‍ നിന്നും വളരെ ലാഘവത്തോടെ കാലുകള്‍ പരസ്പരം മാറുന്നതും വീഡിയോയില്‍ കാണാം.  'ഐറ അയ്മെൻ ഖാന്‍റെ ഓണം സ്വാഗ്' എന്നായിരുന്നു ഷെറഫുദ്ദീന്‍ വീഡിയോയ്ക്ക് കുറിച്ചത്. 

'അധോവായു' വിടരുതെന്ന് കാമുകിക്ക്, കാമുകന്‍റെ നിര്‍ദ്ദേശം; പ്രതിഷേധം അറിയിച്ച് നെറ്റിസണ്‍സ്

തീ തുപ്പുന്ന മയില്‍; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയുടെ സത്യമെന്ത്?

“ഇന്ന് ഞാൻ കണ്ട ഏറ്റവും രസകരമായ സംഗതി ഇതാണ്! ഹാപ്പി ഓണം.” എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കമന്‍റ്. "അവൾക്ക് മനോഹരമായ ഒരു ഭാവിയുണ്ട്." മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ചിലര്‍ സ്കേറ്റിംഗ് ചെയ്യുമ്പോള്‍ ഹെല്‍മറ്റും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കാന്‍ ഉപദേശിച്ചു. airahaymenkhan എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്‍റെ ഉടമ കൂടിയാണ് ഐറ അയ്മെൻ ഖാൻ. ഐറ വളരെ പ്രോഫഷണലായി  സ്കേറ്റിംഗ് ചെയ്യുന്ന നിരവധി വീഡിയോകള്‍ ഈ അക്കൗണ്ടില്‍ കാണാം. ഏതാണ്ട് മൂവായിരത്തി അഞ്ഞൂറോളം പേര്‍ ഐറയെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നു. ഈ കൊച്ച് മിടുക്കിയുടെ സ്കേറ്റിംഗ് വീഡിയോയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ആരാധകരുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു