ഒരു സ്ത്രീ എന്ന നിലയിൽ അവരുടെ അടിസ്ഥാന ശാരീരിക ആവശ്യങ്ങൾ നിഷേധിക്കരുതെന്നായിരുന്നു സാമൂഹിക മാധ്യമത്തിലെ പ്രതികരണം.
ലോകം ഇന്ന് ലിംഗഭേദമില്ലാത്ത സമത്വ സങ്കല്പത്തെ കുറിച്ചാണ് സംസാരിക്കുന്നത്. സ്ത്രീ - പുരുഷ ലിംഗഭേദം മാത്രമല്ല, സ്ത്രീ - പുരുഷന്മാരെ പോലെ ട്രാന്‍സ്ജെന്‍റുകളെയും മാറ്റി നിര്‍ത്തരുതെന്നാണ് പുതിയ സാമൂഹിക പാഠങ്ങള്‍ പറയുന്നത്. ലോകം പുരുഷന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഒന്നല്ല. അത് സകല ചരാചരങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. അതില്‍ എന്തെങ്കിലും തരത്തിലുള്ള വകഭേദങ്ങള്‍ പാടില്ലെന്നും സമത്വമെന്ന ആശയമാണ് വേണ്ടതെന്നും പുതിയ സിദ്ധാന്തങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. എന്നാല്‍, ഇതൊക്കെ സൈദ്ധാന്തികമായി മാത്രം ശരിയും പ്രായോഗികമായി തെറ്റെന്നും കരുതുന്നവരാണ് നമ്മുക്ക് ചുറ്റുമുള്ളവരില്‍ പലരും. ഈ വൈരുദ്ധ്യം കുടുംബ ബന്ധങ്ങളില്‍ പോലും വിള്ളല്‍ വീഴ്ത്തുന്നു. കഴിഞ്ഞ ദിവസം റെഡ്ഡിറ്റില്‍ ഒരു സ്ത്രീ നടത്തിയ തുറന്ന് പറച്ചില്‍ ഇത്തരം അസമത്വങ്ങളിലേക്ക് വെളിച്ചം വീശുന്നു.
throwaway1083672513 എന്ന റെഡ്ഡിറ്റ് ഉപയോക്താവ് കഴിഞ്ഞ ദിവസമെഴുതിയ ഒരു കുറിപ്പാണ് വിഷയം. അവര്‍ ഇങ്ങനെ എഴുതി., " ഇത് പങ്കുവയ്ക്കുന്നത് പരിഹാസ്യമായി തോന്നുന്നു, പക്ഷേ, ഞാൻ (24F) എന്‍റെ പങ്കാളിയുമായി (30M) ഏകദേശം 2 വർഷമായി പരിചയമുണ്ട്. ഞങ്ങൾ ഏകദേശം 4 മാസം മുമ്പ് ഒരുമിച്ച് താമസം തുടങ്ങി. ഈയിടെയായി, അവന് എന്നോട് ശരിക്കും നിരാശയാണ്. കാരണം, ഞാൻ വീട്ടിൽ അമിതമായി അധേവായു വിടുന്നെന്നും. അത് അവനില്‍ വെറുപ്പ് ഉണ്ടാക്കുന്നുവെന്നും അവന്‍ പറയുന്നു. ഞാൻ രാത്രിയിലും ചിലപ്പോള്‍ അധോവായു വിടാറുണ്ട്. അയാൾക്ക് അത് വലിയ ദേഷ്യം ഉണ്ടാക്കുന്നു. ഞാനത് മനഃപൂർവ്വം ചെയ്യുന്നതായി എന്നെ കുറ്റപ്പെടുത്തുന്നു. ഞാൻ 'അത് തള്ളിക്കളയേണ്ട ആവശ്യമില്ല' എന്നാണ് അയാള്‍ പറയുന്നത്.
തീ തുപ്പുന്ന മയില്‍; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയുടെ സത്യമെന്ത്?
പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം തടയുന്ന തെരുവ് നായയുടെ വീഡിയോ വൈറല്‍ !
ഇന്ന് രാത്രി അപ്രതീക്ഷിതമായി ഞാൻ അടുക്കളയിൽ വച്ച് അധോവായു വിട്ടു. ഇതിനെ ചൊല്ലി ഞങ്ങൾ തമ്മില്‍ വലിയ തർക്കമുണ്ടായി. ഞാൻ ചെയ്യുന്നത് അസ്വാഭാവികമാണെന്നും ഞാൻ എപ്പോഴും ഒരു സ്ത്രീയെപ്പോലെ പെരുമാറണമെന്നും അയാള്‍ എന്നോട് പറയുന്നത് കേട്ട് എനിക്ക് മടുത്തു. മുന്‍വിധികളില്ലാതെ എന്‍റെ സ്വന്തം വീട്ടിൽ അധോവായു വിടണമെന്നാണ് എന്‍റെ ആഗ്രഹം. എന്നാല്‍ എല്ലാവരും ചെയ്യുന്നത് പോലെ ഞാനും ചെയ്യണമെന്ന അയാളുടെ നിര്‍ദ്ദേശം കേട്ട് ഞാന്‍ മടുത്തെന്ന് ഞാന്‍ അവനോട് പറഞ്ഞു. ഇപ്പോള്‍ വഴക്ക് കാരണം ഞങ്ങള്‍ പരസ്പരം സംസാരിക്കാതെ പ്രത്യേക മുറികളിലാണ് താമസം. അധോവായു വിടുന്നത് വളരെ സാധാരണമാണെന്നാണ് കരുതുന്നത് ഭ്രാന്താണോ ? കൂടാതെ അവന്‍റെ മുന്നില്‍ നിന്ന് ഞാന്‍ ചൂളമടിച്ചാല്‍ പോലും അവന്‍ അസ്വസ്ഥനാകും'
തന്‍റെ ശാരീരിക പ്രത്യേകത ഒരു വലിയ തെറ്റാണോയെന്ന് അവര്‍ സാമൂഹിക മാധ്യമത്തിലൂടെ ചോദിച്ചു. അയ്യായിരത്തിന് മേലെ ആളുകള്‍ വായിച്ച കുറിപ്പില്‍ നാലായിരത്തി അഞ്ഞൂറിന് മേലെ കമന്‍റുകളാണ് നിറഞ്ഞത്. ഒരു സ്ത്രീ എന്ന നിലയിൽ അവരുടെ അടിസ്ഥാന ശാരീരിക ആവശ്യങ്ങൾ നിഷേധിക്കരുതെന്ന് ഒരാള്‍ എഴുതി. 'അധോവായു ഒരു സാധാരണ സംഭവമാണ്. അത് സാര്‍വത്രിക സത്യമാണ്. അത് ഒരു സ്വാഭാവിക ശാരീരിക പ്രവര്‍ത്തനമാണ്.' മറ്റൊരാള്‍ കുറിച്ചു. അപമാനിക്കലിനെ ഭയക്കാതെ സ്വന്തം പങ്കാളിയുടെ മുന്നില്‍ അത് ചെയ്യുന്നതില്‍ സുഖം തോന്നുകയാണ് വേണ്ടതെന്ന് മറ്റൊരാള്‍ എഴുതി. മറ്റ് ചിലര്‍ അധോവായുവും ആരോഗ്യ പ്രശ്നങ്ങളെയും കുറിച്ച് വാചാലരായി. സംഗതി എന്തായാലും റെഡ്ഡിറ്റില്‍, അധോവായു ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാണ്.
