ഇതാണ് വൈബ് ! വനത്തിനുള്ളിലെ കുളത്തില്‍ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടത്തിന്‍റെ വീഡിയോ വൈറല്‍

Published : Feb 19, 2024, 10:52 AM IST
ഇതാണ് വൈബ് ! വനത്തിനുള്ളിലെ കുളത്തില്‍ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടത്തിന്‍റെ വീഡിയോ വൈറല്‍

Synopsis

ആനകളുടെ കാടിറക്കം തടയുന്ന നടപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതാനെത്തിയത്. 


കാടിറങ്ങുന്ന ആനകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് നടുവിലാണ് ഇന്ന് കേരളം. കേരളം മാത്രമല്ല, വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെല്ലാം ആന അടക്കമുള്ള വന്യമൃഗ ശല്യം രൂക്ഷമാണ്. എന്തു കൊണ്ടാണ് ഇത്തരത്തില്‍ വന്യമൃഗങ്ങള്‍ കാടിറങ്ങി ജനവാസ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നതിനെ കുറിച്ച് നിരവധി പഠനങ്ങള്‍ നേരത്തെയും നടന്നിട്ടുണ്ട്. ഇതിന്‍റെ ഫലമായി വനത്തിനുള്ളിലെ ജലാശയങ്ങളുടെ നാശമാണ് വന്യമൃഗങ്ങളുടെ കാടിറക്കത്തിന്‍റെ ഒരു പ്രധാന കാരണമായി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നിലവധി വനമേഖലകളില്‍ ഉള്‍വനങ്ങളില്‍ കൃത്രിമ ജലാശയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. അത്തരമൊരു കൃത്രിമ ജലാശയത്തില്‍ വെള്ളം കുടിക്കാനെത്തിയ ഒരു കൂട്ടം ആനകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായി. 

വീഡിയോ പങ്കുവച്ച് കൊണ്ട് സുപ്രിയ സാഹു ഐഎഎസ് ഇങ്ങനെ എഴുതി,'ആനകൾക്കും വന്യജീവികൾക്കുമായി തമിഴ്‌നാട്ടിലെ ഒരു ഉള്‍വനത്തില്‍ പുതുതായി നിർമ്മിച്ച ഒരു വെള്ളക്കെട്ടിന് സമീപത്ത് കുഞ്ഞുങ്ങളുമായി മനോഹരമായ ഒരു ആനകുടുംബത്തിന്‍റെ കാഴ്ച. വന്യജീവികൾക്ക് മതിയായ ജലലഭ്യത ഉറപ്പാക്കുന്നതിനാണ് തമിഴ്നാട് വനംവകുപ്പ് ഈ കുളങ്ങള്‍ സൃഷ്ടിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനോട് പോരാടാനായി തമിഴ്നാട് ജൈവവൈവിധ്യ സംരക്ഷണത്തിനും ഹരിതവൽക്കരണത്തിനും കീഴിൽ കഴിഞ്ഞ വർഷം 17 കുളങ്ങള്‍ നിര്‍മ്മിച്ചു." രണ്ടര ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനായി വീഡിയോയ്ക്ക് താഴെയെത്തിയത്. 

ചാറ്റ് ജിപിടി തുണ; മക്ഡോണാൾഡിനെ പറ്റിച്ച് 100 ഭക്ഷണ പൊതി സംഘടിപ്പിച്ചതായി യുവാവ് ! പ്രതികരിച്ച് സോഷ്യൽ മീഡിയ

കുതിരയ്ക്ക് മുന്നില്‍ 'ഷോ'; പിന്നാലെ, ആള്‍ക്കൂട്ടത്തിനിടയിലേക്ക് തെറിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍... !

"വന്യജീവികൾക്ക് വേനൽക്കാലത്ത് ഏറ്റവും ആവശ്യമുള്ള വിഭവം." എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്.  "കാണാൻ എന്തൊരു കാഴ്ച ! തീർച്ചയായും ഗംഭീരം. ഇത് നമ്മുടെ വനം സംരക്ഷിക്കേണ്ടതിന്‍റെയും പച്ചപ്പ് വർദ്ധിപ്പിക്കേണ്ടതിന്‍റെയും ആവശ്യകതയെ ഊന്നിപ്പറയുന്നു. നിങ്ങളുടെ എല്ലാ ശ്രമങ്ങൾക്കും നന്ദി മാഡം," മറ്റൊരു കാഴ്ചക്കാരന്‍ തന്‍റെ സന്തോഷം മറച്ച് വച്ചില്ല. "കൊള്ളാം! ഇത് ശരിക്കും സന്തോഷകരമായ വാർത്തയാണ്! ഈ കുളങ്ങള്‍ നിർമ്മിക്കാനും അവ നടപ്പിലാക്കാനും ചിന്തിച്ച എല്ലാവർക്കും നന്ദി. ഇത് ഹൃദയസ്പർശിയാണ്!" മറ്റൊരു കാഴ്ചക്കാനെഴുതി. 

സൈനികന്‍റെ ഭാര്യയുമായി 'ഡേറ്റിംഗ്' ക്രിമിനല്‍ കുറ്റം; ചൈനയില്‍ യുവാവിന് 10 മാസം തടവ് !
 

PREV
Read more Articles on
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ