രാത്രിയില്‍ തെരുവിലൂടെ ബൈക്കില്‍ പേകവെ തൊട്ട് മുന്നില്‍ സിംഹം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍

Published : Oct 13, 2024, 10:48 AM IST
രാത്രിയില്‍ തെരുവിലൂടെ ബൈക്കില്‍ പേകവെ തൊട്ട് മുന്നില്‍ സിംഹം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍

Synopsis

 രാത്രി  11 മണിയോടെ ബൈക്കില്‍ തെരുവിലൂടെ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളാണ് റോഡിന് നടുവില്‍ നില്‍ക്കുന്ന സിംഹത്തെ കണ്ടത്.  


മനുഷ്യ മൃഗ സംഘർഷങ്ങള്‍ അടുത്തകാലത്തായി ലോകമെങ്ങും വ്യാപകമാണ്. അതിനിടെയാണ് ഗുജറാത്തിലെ ഒരു തെരുവിലൂടെ ബൈക്കില്‍ പോവുകയായിരുന്ന ദമ്പതികളുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി ഒരു സിംഹം എത്തിയത്. ആയുഷ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. 'ബൈക്ക് സ്റ്റാന്‍റ് പ്രധാനമാണ്' എന്ന കുറിപ്പോടൊയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ വളരെ വേഗം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. 

ഗുജറാത്തിലെ സോമനാഥ് ജില്ലയിലെ നവബന്ദർ ഗ്രാമത്തിലെ ശ്രീരാമ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ഒക്ടോബർ ആറാം തീയതി രാത്രി  11 മണിയോടെയാണ് സംഭവം നടന്നതെന്ന് ഫ്രീ പ്രസ് ജേണല് റിപ്പോർട്ട് ചെയ്യുന്നു.  രാത്രിയില്‍ ഒരു തെരുവില്‍ നിന്നും മറ്റൊരു തെരുവിലേക്ക് കയറുന്നതിനിടെയാണ് ബൈക്കിന്‍റെ വെളിച്ചത്തില്‍, റോഡിന്‍റെ നടുക്ക് സിംഹം നില്‍ക്കുന്നത് കണ്ടത്. പിന്നാലെ ബൈക്ക് നിര്‍ത്തിയപ്പോള്‍ പിറകിലിരുന്ന സ്ത്രീ ഓടിപ്പോകുന്നത് കാണാം. പിന്നാലെ ബൈക്ക് സെന്‍ട്രല്‍ സ്റ്റാന്‍റിലിട്ട് യുവാവ്, ബൈക്കിന്‍റെ ഹെഡ് ലൈറ്റ് പോലും ഓഫ് ചെയ്യാന്‍ മറന്ന് ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അല്പ നേരം അവിടെ നോക്കി നിന്ന സിംഹം ഇരുവരും ഓടിപ്പോയ വഴിയിലേക്ക് പകുക്കെ നടന്നു നീങ്ങുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. 

'അന്ന് വാന്‍ഗോഗ് കണ്ടത്...'; കനേഡിയന്‍ നഗരത്തിന് മുകളില്‍ കണ്ട മേഘരൂപങ്ങള്‍ വൈറല്‍

40,000 അടി ഉയരത്തിൽ ഒരു അവാർഡ് ദാനം; സന്തോഷം കൊണ്ട് ചിരി വിടാതെ ഒരു അഞ്ച് വയസുകാരൻ, വീഡിയോ വൈറൽ

ഗുജറാത്തില്‍ ഇതാദ്യമായല്ല ജനവാസ കേന്ദ്രങ്ങൾക്ക് സമീപം സിംഹങ്ങളെ കാണുന്നത്. ഗീര്‍വനത്തിന്‍റെ സാന്നിധ്യം ഗുജറാത്തിന്‍റെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ സിംഹങ്ങളെ ഇടയ്ക്കിടയ്ക്ക് കാണുന്നതിന് പ്രധാന കാരണമാണ്.  ഈ വർഷം ആദ്യം, ഗിർ ദേശീയോദ്യാനത്തിനടുത്തുള്ള അമ്രേലി ജില്ലയിലെ ഒരു റോഡ് മുറിച്ചുകടക്കുന്ന സിംഹങ്ങളും കുഞ്ഞുങ്ങളും അടങ്ങിയ 14 സിംഹങ്ങളുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. 

ലെസ്ബിയൻ ലൈംഗികതയുടെ അതിപ്രസരം; ഛർദ്ദിച്ച്, തലകറങ്ങി നാടകം കണ്ടിറങ്ങിയവർ, ചികിത്സ തേടിയത് 18 പേർ

 

PREV
Read more Articles on
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്