ഗള്‍ഫില്‍ നിന്നും പറയാതെ വീട്ടിലേക്ക് വന്ന മകനെ കണ്ട് ആനന്ദക്കണ്ണീര്‍ പൊഴിക്കുന്ന ഉമ്മ; വൈറല്‍ വീഡിയോ !

Published : Jun 07, 2023, 04:35 PM IST
ഗള്‍ഫില്‍ നിന്നും പറയാതെ വീട്ടിലേക്ക് വന്ന മകനെ കണ്ട് ആനന്ദക്കണ്ണീര്‍ പൊഴിക്കുന്ന ഉമ്മ; വൈറല്‍ വീഡിയോ !

Synopsis

ഇന്ന് പഴയ ആവേശമില്ലെങ്കിലും ഓരോ പ്രവാസിയും അവനവന്‍റെ വീടുകളില്‍ ഏറ്റവും ഹൃദ്യമായ രീതിയില്‍വരവേല്‍ക്കപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി. 

ലയാളിയുടെ പ്രവാസ ജീവിതത്തിന് പുതിയൊരു ഭാവവും ഏകരൂപവും നല്‍കിയത് ഗള്‍ഫ് കുടിയേറ്റമാണ്. '.70 കളില്‍ ആരംഭിച്ച ഗള്‍ഫ് കുടിയേറ്റം ഏറ്റവും ശക്തമായിരുന്നത് '90 കളിലായിരുന്നു. ഇന്ന് കേരളത്തിന്‍റെ ആളോഹരി വരുമാനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള നിക്ഷേപം ഏറ്റവും ഉയര്‍ന്ന തലത്തിലാണ് നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസികളുടെ തിരിച്ച് വരവ് വീട്ടില്‍ മാത്രമല്ല, നാട്ടില്‍ തന്നെ ഒരു ഉത്സവമായിരുന്നു. ഇന്ന് പഴയ ആവേശമില്ലെങ്കിലും ഓരോ പ്രവാസിയും അവനവന്‍റെ വീടുകളില്‍ ഏറ്റവും ഹൃദ്യമായ രീതിയില്‍വരവേല്‍ക്കപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി. 

anzil_a എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'ലോകം എനിക്ക് അനുഭവവേദ്യമാക്കുന്നവരുമായി വീണ്ടും ഒന്നിക്കുന്നു. ഒന്നര വര്‍ഷത്തിന് ശേഷം ഹൃദയംഗമമായ ഒരു വരവിലൂടെ ഞാന്‍ കുടുംബത്തെ അത്ഭുതപ്പെടുത്തി. അവരുടെ പ്രതികരണമാണ് എല്ലാം.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.  ഏഴ് ദിവസത്തിനുള്ളില്‍ 27,00,000 -ത്തിലേറെ പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റെഴുതാനെത്തി. ഒരു യുവാവ് വീട്ടിലേക്ക് നടക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. വീട്ടിലേക്ക് കയറിയ അയാള്‍ക്ക് മുന്നിലേക്ക് ഒരു കുട്ടി വരുന്നു. ആരാണ് വന്നതെന്ന് തിരിച്ചറിയുമ്പോള്‍ കുട്ടിയുടെ മുഖത്തെ ഭാവങ്ങള്‍ മാറുകയും അവന്‍ ഉള്ളിലേക്ക് നോക്കി ഉമ്മായെന്ന് നീട്ടി വളിക്കുകയും ചെയ്യുന്നു. പിന്നാലെ ഒരു സഹോദരിയെന്ന് തോന്നിക്കുന്ന ഒരു യുവതി വന്ന് യുവാവിനെ ആലിംഗനം ചെയ്യുന്നു.

 

'ചക്ക കണ്ടാൽ പിന്നെ എന്‍റെ സാറേ...'; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ചക്ക പ്രേമിയായ ഒരാനയുടെ വീഡിയോ !

അടുക്കളയിലേക്ക് കയറുന്ന അയാള്‍ അവിടെ ഭക്ഷണം പാചകം ചെയ്യുന്ന ഉമ്മയെ കണ്ട് അല്പനേരം നില്‍ക്കുന്നു. തിരിഞ്ഞ് നോക്കുന്ന ഉമ്മ മകനെ കണ്ട് ആദ്യം അമ്പരക്കുകയും പിന്നാലെ സന്തോഷം സഹിക്കവയ്യാതെ ആനന്ദക്കണ്ണീരോടെ നിലത്ത് ഇരിക്കുന്നു. ഈ സമയം യുവാവ് ഉമ്മയുടെ നെറ്റിയില്‍ ഉമ്മ കൊടുക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. വീഡിയോ കണ്ട് വികാരാധീനരായ നിരവധി പേരാണ് കുറിപ്പെഴുതാന്‍ കമന്‍റ് ബോക്സിലേക്ക് എത്തിയത്. ഉമ്മയും മകനും തമ്മിലുള്ള ബന്ധം അതിശക്തമാണെന്ന് നിരവധി പേര്‍ എഴുതി. “അത് ശരിക്കും വൈകാരികമാണ്, മനുഷ്യാ” ഒരാള്‍ കുറിച്ചു. “ഇതൊരു അമൂല്യമായ വികാരമാണ്,” മറ്റൊരാള്‍ എഴുതി. പാർത്ഥ് ശ്രീവാസ്തവയുടെ 'കഹേ ഖാഫ ഐസെ' എന്ന വൈകാരികമായ ഗാനത്തോടൊപ്പമായിരുന്നു വീഡിയോ പങ്കുവച്ചത്. 

മുക്കാല്‍ മണിക്കൂറോളം നീണ്ട പോരാട്ടം; ഒടുവില്‍ 9 അടിയിലേറെ വലുപ്പമുള്ള ഭീമൻ മത്സ്യം പിടിയില്‍, പിന്നെ നടന്നത്!


 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്