മ്യാന്മാറില്‍ 7.7 തീവ്രതയുള്ള ഭൂകമ്പം; 1400 കിമി അകലെ ബാങ്കോക്കിൽ ബഹുനില കെട്ടിടം തകരുന്ന വീഡിയോ വൈറൽ

Published : Mar 28, 2025, 02:24 PM ISTUpdated : Mar 28, 2025, 02:30 PM IST
 മ്യാന്മാറില്‍ 7.7 തീവ്രതയുള്ള ഭൂകമ്പം; 1400 കിമി അകലെ ബാങ്കോക്കിൽ ബഹുനില കെട്ടിടം തകരുന്ന വീഡിയോ വൈറൽ

Synopsis

 7.7  തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു. എന്നാല്‍ 1400 കിലോമീറ്റര്‍ അകലെ മറ്റൊരു രാജ്യ തലസ്ഥാനത്തെ ബഹുനില കെട്ടിടമാണ് തകർന്ന് വീണത്. 


ന്ന് (28.3.'25) ഉച്ചയോടെ മ്യാന്മാറിൽ റിക്ടർ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ബാങ്കോക്കിലെ അംബരചുമ്പിയായ കെട്ടിടം തകർന്നു വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആദ്യഭൂകമ്പത്തിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനവും അനുഭവപ്പെട്ടു. പിന്നാലെ മേഖലയില്‍ ചെറുതെങ്കിലും നിരവധി തുടർചലനങ്ങൾ രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഭൂകമ്പത്തെ തുടർന്ന് മ്യാന്മാറും തായ്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

അതിശക്തമായ ഭൂകമ്പത്തിന് പിന്നാലെ പടുകൂറ്റന്‍ കെട്ടിടം തകർന്ന് വീഴുന്നതും ആളുകൾ റോഡിലൂടെ പരക്കം പായുന്നതും കാണാം. കെട്ടിടം തകർന്ന് വീണതിന് പിന്നാലെ പ്രദേശമാകെ ഭീകരമായ പൊടി ഉയരുന്നതും കാണാം. പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. റോഡുകളും പാലങ്ങളും ഉപയോഗ ശൂന്യമായെന്നും റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Read More: ഭാര്യ സഹോദരിയുടെ സംശയം കുടുംബത്തിന്‍റെ സമാധാനം തകര്‍ത്തതിനെ കുറിച്ച് യുവാവിന്‍റെ കുറിപ്പ് വൈറല്‍

Read More: 16 കോടി രൂപയ്ക്ക് വാങ്ങിയ രണ്ട് ബെഡ്റൂമുള്ള ഫ്ലാറ്റിൽ കുളിമുറിയും ബാത്ത് ടബ്ബും ഇല്ല; നഷ്ടപരിഹാരം തേടി യുവതി

ഭൂമിക്കടിയില്‍ പത്ത് കിലോമീറ്റര്‍ താഴ്ചയില്‍ അനുഭവപ്പെട്ട ഭൂകമ്പം പ്രഭവ കേന്ദ്രത്തില്‍ നിന്നും ഏതാണ്ട് 1400 കിലോമീറ്റര്‍ അകലെ തായ്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടത്തെയാണ് തകര്‍ത്തത്. അതേസമയം നേരത്തെ ഭൂകമ്പ മുന്നറിയിപ്പ് ഉണ്ടായരുന്നതിനാല്‍ ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ആളപായമില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം നിലവില്‍ സൈനീക ഭരണമുള്ള ആഭ്യന്തര കലാപം രൂക്ഷമായ മ്യാന്മാരില്‍ ഭൂകമ്പം എന്ത് നാശനഷ്ടം വരുത്തിയെന്നതിന് കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 

Read More: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കിടന്നത് 40 വർഷത്തിന് മേലെ, ഒടുവിൽ നിരപരാധി; 12 കോടി രൂപ നഷ്ടപരിഹാരം


 

PREV
Read more Articles on
click me!

Recommended Stories

'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ
നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ