ഒരു മിനിറ്റില്‍ അരക്കിലോ ചീസ് കഴിച്ച് ഗിന്നസ് റെക്കോര്‍ഡ്; വീഡിയോ കണ്ട് അന്തം വിട്ട് നെറ്റിസണ്‍സ് !

Published : Sep 09, 2023, 08:16 AM IST
ഒരു മിനിറ്റില്‍ അരക്കിലോ ചീസ് കഴിച്ച് ഗിന്നസ് റെക്കോര്‍ഡ്; വീഡിയോ കണ്ട് അന്തം വിട്ട് നെറ്റിസണ്‍സ്  !

Synopsis

 ലിയയുടെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങളില്‍ നിന്നും അവര്‍ അരക്കിലോ ചീസ് കഴിക്കാന്‍ അവര്‍ ഏറെ അധ്വാനിച്ചെന്ന് കാണാം. എന്നാല്‍, ലിയയുടെ ആദ്യ ഗിന്നസ് റെക്കോര്‍ഡ് അല്ല ഇത്. ഇതിനകം 33 ഗിന്നസ് വേൾഡ് റെക്കോർഡുകള്‍ക്ക് ഉടമയാണ് ഇവര്‍. 

ചീസ് ഇഷ്ടപ്പെടാത്തവരായി വളരെ അപൂര്‍വ്വം പേരെ കാണുകയുള്ളൂ. കൂടുതലാളുകള്‍ക്കും പ്രിയപ്പെട്ടതാണ് ചീസ്. എന്നാല്‍, ഇഷ്ടക്കൂടുതലുണ്ടെന്ന് കരുതി കൂടുതല്‍ കഴിക്കാമെന്ന് വച്ചാല്‍ അതും നടക്കില്ല. കാരണം, അല്പാല്പമായി ആസ്വദിച്ച് കഴിക്കുമ്പോഴാണ് ചീസിന്‍റെ സുഖം നമുക്ക് കിട്ടുക. എന്നാല്‍ വെറും ഒരു മിനിറ്റില്‍ അരക്കിലോ ചീസ് കഴിച്ച് ഞെട്ടിച്ചിരിക്കുകയാണ് ലിയ ഷട്ട്‌കെവര്‍ എന്ന യൂറോപ്യന്‍ യുവതി. ഒരു മിനിറ്റും രണ്ട് ദശാംശം മുപ്പത്തിനാല് സെക്കന്‍റും കൊണ്ടാണ് ലിയ ഷട്ട്‌കെവര്‍ അരക്കിലോ ചീസ് അകത്താക്കിയത്. വെറുതേ ഒരു രസത്തിനായിരുന്നില്ല ലിയയുടെ ചീസ് തീറ്റ. അത് ചീസ് ചലഞ്ചിന്‍റെ ഭാഗമായിരുന്നു. സംഗതി എന്തായാലും ലിയ, ഏറ്റവും കുറഞ്ഞ സയമത്തിനുള്ളില്‍ അരക്കിലോ ചീസ് തിന്നതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിക്കഴിഞ്ഞു. 

ടേക്ക്-ഓഫിനിടെ മൊബൈല്‍ ഓഫ് ചെയ്തില്ല; 10 യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു !

തലമുടി വലിച്ച്, നിലത്തിട്ട് ചവിട്ടി; ഇന്ത്യന്‍ വിദ്യാർഥിനിക്ക് ആഫ്രിക്കന്‍ സ്ത്രീകളുടെ ക്രൂരമർദ്ദനം; വീഡിയോ !

ഗിന്നസ് വേൾഡ് റെക്കോർഡ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച ഈ ചീസ് തീറ്റയുടെ വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.  ലിയയുടെ മുന്നിലിരിക്കുന്ന മേശപ്പുറത്തുള്ള പ്ലേറ്റില്‍ ഇരുനൂറ്റി അമ്പത് ഗ്രാം വരുന്ന രണ്ട് വലിയ മൊസറെല്ല ചീസ് കഷ്ണങ്ങള്‍ വച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മത്സര സമയമാരംഭിക്കുമ്പോള്‍ ലിയ അതിവേഗം ചീസ് കഴിക്കാന്‍ തുടങ്ങുന്നു. എന്നാല്‍, അതത്രയ്ക്ക് എളുപ്പമല്ലെന്ന് അവരുടെ മുഖഭാവത്തില്‍ നിന്നും വ്യക്തം. ആദ്യം ചീസ് ചവച്ചരച്ച് വിഴുങ്ങിയിരുന്നെങ്കില്‍ പിന്നീട് വെറുതെ വിഴുന്നതും വീഡിയോയില്‍ കാണാം. ഇടയ്ക്ക് നിര്‍ത്തിയും വീണ്ടും കഴിച്ചും അവര്‍ മത്സരം പൂര്‍ത്തിയാക്കി. എന്നാല്‍ ഇതിനിടെ ലിയയുടെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങളില്‍ നിന്നും അവര്‍ അരക്കിലോ ചീസ് കഴിക്കാന്‍ അവര്‍ ഏറെ അധ്വാനിച്ചെന്ന് കാണാം. ലിയയുടെ ആദ്യ ഗിന്നസ് റെക്കോര്‍ഡ് അല്ല ഇത്. ഇതിനകം 33 ഗിന്നസ് വേൾഡ് റെക്കോർഡുകള്‍ക്ക് ഉടമയാണ് ഇവര്‍. മാത്രമല്ല, ഒരു പ്രൊഫഷണല്‍ തീറ്റക്കാരിയും.  "ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയങ്കര റെക്കോർഡ്," എന്നായിരുന്നു ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചത്. "അവൾ ഇനിയൊരിക്കലും മൊസറേല കഴിക്കില്ല." എന്നായിരുന്നു മറ്റൊരാള്‍ തമാശയായി എഴുതിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്