'എൽഇഡി ലഹങ്ക'; വിവാഹദിനത്തിൽ വധുവിന് അണിയാൻ 'അടിപൊളി' സമ്മാനവുമായി വരൻ; വൈറലായി വീഡിയോ !

Published : Sep 08, 2023, 01:47 PM IST
'എൽഇഡി ലഹങ്ക'; വിവാഹദിനത്തിൽ വധുവിന് അണിയാൻ 'അടിപൊളി' സമ്മാനവുമായി വരൻ; വൈറലായി വീഡിയോ !

Synopsis

വളരെ മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന ലഹങ്കയുടെ അരക്ക് താഴോട്ടുള്ള ഭാഗത്താണ് എൽഇഡി ലൈറ്റുകൾ പിടിപ്പിച്ചിരിക്കുന്നത്. ലഹങ്കയിൽ നിന്നുള്ള പ്രകാശം കൊണ്ട് തന്നെ ആഘോഷ ചടങ്ങുകൾ നടക്കുന്ന വേദി വർണ്ണാഭമായി തിളങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. 

വിവാഹ ദിനം സവിശേഷമാക്കാൻ എണ്ണമറ്റ വഴികളുണ്ട്, പാക്കിസ്ഥാനിൽ നിന്നുള്ള ഈ വൈറൽ വീഡിയോ വധുവിന്‍റെ വസ്ത്രധാരണത്തെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തി. വിവാഹദിനത്തിലെ മെഹന്ദി ചടങ്ങുകളിൽ അണിയാൻ വരൻ വധുവിന് സമ്മാനിച്ച എൽഇഡി ലഹങ്കയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള വധൂവരന്മാരുടെ വിവാഹ ആഘോഷ ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങളിലൂടെയാണ് ഈ ലഹങ്ക സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. 

ആഘോഷ ചടങ്ങുകളുടെ ഈ വീഡിയോ വധുവായ റിഹാബ് ഡാനിയൽ ആണ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ  പങ്കുവെച്ചത്. എൽഇഡി ലഹങ്ക അണിഞ്ഞ് കൊണ്ടുള്ള വധുവിന്‍റെ വിവാഹ ചടങ്ങുകളിലേക്കുള്ള അരങ്ങേറ്റം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. വളരെ മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന ലഹങ്കയുടെ അരക്ക് താഴോട്ടുള്ള ഭാഗത്താണ് എൽഇഡി ലൈറ്റുകൾ പിടിപ്പിച്ചിരിക്കുന്നത്. ലഹങ്കയിൽ നിന്നുള്ള പ്രകാശം കൊണ്ട് തന്നെ ആഘോഷ ചടങ്ങുകൾ നടക്കുന്ന വേദി വർണ്ണാഭമായി തിളങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. 

ഹെലികോപ്റ്റര്‍ സൃഷ്ടിച്ച ട്രാഫിക് ജാം; ബെംഗളൂരു നഗരത്തിലെ ട്രാഫിക് കുരുക്ക്, ചിത്രം വൈറല്‍ !

വിഷത്തേളിനെ വായില്‍ വച്ച് ആരാധന; ആന്ധ്രാപ്രദേശിൽ നിന്നുള്ള വീഡിയോ വൈറല്‍ !

വീഡിയോയ്ക്ക് ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇത്തരത്തിൽ വ്യത്യസ്തമായ ഒരു വസ്ത്രം തനിക്ക് സമ്മാനിക്കാൻ തന്‍റെ ഭർത്താവ് തീരുമാനിച്ചതിന് പിന്നിലെ കാരണവും റിഹാബ് വ്യക്തമാക്കുന്നുണ്ട്. വിവാഹ ദിനത്തിലും തുടർന്നുള്ള തങ്ങളുടെ ജീവിതത്തിലും ഭർത്താവിന്‍റെ വെളിച്ചമായി തന്നെ കാണുന്നത് കൊണ്ടാണ് ഭർത്താവ്, ഇത്തരത്തിൽ ഒരു വസ്ത്രം തനിക്കായി പ്രത്യേകം ഡിസൈൻ ചെയ്ത് നൽകിയതെന്നാണ് റിഹാബ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഈ വസ്ത്രം ഡിസൈൻ ചെയ്തത് തന്നെ ഭർത്താവ് തന്നെയാണെന്നും അവർ പറയുന്നു. ഇത്തരത്തിൽ ഒരു വസ്ത്രം സമ്മാനമായി നൽകിയപ്പോൾ ഇത് ധരിച്ചാൽ എല്ലാവരും കളിയാക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിട്ടെങ്കിലും താൻ അതൊന്നും കാര്യമാക്കിയില്ലന്നും റിഹാബ് പറയുന്നു. ഏതായാലും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും