വഴിയേ പോയ വാഹനങ്ങളിൽ 'അമേധ്യ വർഷം, സീവേജ് പൈപ്പ് പൊട്ടിത്തെറിച്ചത് രണ്ട് കെട്ടിടത്തോളം ഉയരത്തിൽ; വീഡിയോ വൈറൽ

Published : Sep 28, 2024, 11:05 PM IST
വഴിയേ പോയ വാഹനങ്ങളിൽ 'അമേധ്യ വർഷം, സീവേജ് പൈപ്പ് പൊട്ടിത്തെറിച്ചത് രണ്ട് കെട്ടിടത്തോളം ഉയരത്തിൽ; വീഡിയോ വൈറൽ

Synopsis

പുതുതായി സ്ഥാപിച്ച മലിനജല പൈപ്പ് ലൈന് സമീപത്ത് റോഡ് നിര്‍മ്മാണത്തിനായി പ്രഷർ ടെസ്റ്റിനിടെയാണ് പൈപ്പ് ലൈനുകള്‍ പൊട്ടിത്തെറിച്ചത്. 


തെക്കൻ ചൈനയിലെ നന്നിംഗ് നഗരത്തിൽ പുതുതായി സ്ഥാപിച്ച മലിനജല പൈപ്പുകൾ അപ്രതീക്ഷിതമായി പൊട്ടിയതിനെ തുടര്‍ന്ന് വഴിയേ പോയെ വാഹനങ്ങളില്‍ അമേധ്യ വര്‍ഷം. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ കാല്‍നടയാത്രക്കാരുടെയും കാറുകളുടെയും മറ്റ് വാഹനങ്ങളെയും കുളിപ്പിക്കുന്ന നിലയിലായിരുന്നു മലമൂത്രവിസർജ്ജനം തെറിച്ച് വീണത്. 

പുതുതായി സ്ഥാപിച്ച മലിനജല പൈപ്പ് ലൈന് സമീപത്ത് റോഡ് നിര്‍മ്മാണത്തിനായി പ്രഷർ ടെസ്റ്റിനിടെയാണ് പൈപ്പ് ലൈനുകള്‍ പൊട്ടിത്തെറിച്ചത്. ഈ സമയം റോഡിലൂടെ പോവുകയായിരുന്ന ഒരു കാറിന്‍റെ ഡാഷ് കാമിലെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. സീവേജ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് ൽനടയാത്രക്കാർ, ബൈക്ക് യാത്രികർ, മറ്റ് വാഹനങ്ങള്‍ എന്നിങ്ങനെ ആ പ്രദേശം മുഴുവനും മലമൂത്രവിസർജ്ജനം തെറിക്കുന്നത് വീഡിയോയില്‍ കാണാം. പൈപ്പ് ലൈന്‍ പൊട്ടി 10 മീറ്റർ (33 അടി) ഉയരത്തിലേക്കാണ് മലിന ജലം തെറിച്ചത്. 

'അന്ന് ബാറില്‍ അഞ്ച് ബിയറിന് വില 300'; 2007 -ലെ പഴയ രണ്ട് ബാര്‍ ബില്ലില്‍ ചൂട് പിടിച്ച് സോഷ്യല്‍ മീഡിയ

മയക്കുമരുന്ന് നൽകി കാഴ്ചവച്ചത് 80 പേര്‍ക്ക്, ഭർത്താവിനെതിരെ പരസ്യവിചാരണ ആവശ്യപ്പെട്ട് ഭാര്യ

അതിശക്തമായ രീതിയിലാണ് സീവേജ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചത്. പൈപ്പ് പൊട്ടിയതോടെ പ്രദേശത്ത് വലിയൊരു കുഴി രൂപപ്പെട്ടു. ഒപ്പം നിമിഷങ്ങള്‍ക്കകം പ്രദേശം മുഴുവനും മാലിന്യത്തില്‍ മുങ്ങി. കാറിന്‍റെ ഡാഷ്-കാം ദൃശ്യങ്ങളില്‍ കാറിന്‍റെ മുന്‍ഗ്ലാസിലേക്ക് മാലിന്യം വന്ന് വീണ് കാഴ്ച മറയ്ക്കുന്ന ദൃശ്യങ്ങള്‍ കാണാം. ഈ സമയം കാര്‍ ഡ്രൈവര്‍ വൈപ്പർ ഇടുന്നുണ്ടെങ്കിലും കാര്യമായ വ്യത്യാസമൊന്നും ഇല്ല. സീവേജ് പൈപ്പ് പൊട്ടിത്തെറിച്ച് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സീവേജ് പൈപ്പ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചതായും ഭാവിയില്‍ മലിനജല പൈപ്പ് പൊട്ടലുകള്‍ തടയുന്നതിനായുള്ള നടപടികള്‍ക്കായുള്ള അന്വേഷണത്തിലാണെന്നും  പ്രാദേശിക അധികാരികൾ അറിയിച്ചു. 

രണ്ട് മാസം, 1,200 കിലോമീറ്റർ ദൂരം; പാർക്കിൽ നിന്നും നഷ്ടപ്പെട്ട കുടുംബത്തെ കണ്ടെത്താൻ ഒരു പൂച്ച സഞ്ചരിച്ചത്
 

PREV
Read more Articles on
click me!

Recommended Stories

'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ
നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ