ഉറങ്ങുന്ന സ്ത്രീയുടെ തലമുടിയ്ക്ക് ഇടയിലേക്ക് കയറുന്ന പാമ്പ്; വീഡിയോ വൈറല്‍

Published : Jul 30, 2024, 11:24 AM IST
ഉറങ്ങുന്ന സ്ത്രീയുടെ തലമുടിയ്ക്ക് ഇടയിലേക്ക് കയറുന്ന പാമ്പ്; വീഡിയോ വൈറല്‍

Synopsis

ഉറങ്ങിക്കിടക്കുന്ന ഒരു സ്ത്രീയുടെ മുടിയിഴയ്ക്ക് ഇടയിലേക്ക് പാമ്പ് ഇഴഞ്ഞ് കയറുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. അല്പസമയത്തിനുള്ളില്‍ പാമ്പിന്‍റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം സ്ത്രീയുടെ തലമുടിക്ക് ഇടയിലാകുന്നു. 


ണ്‍സൂണ്‍ ശക്തി പ്രാപിച്ചതിന് പിന്നാലെ പാമ്പുകള്‍ അടക്കമുള്ള ഇഴ ജന്തുക്കള്‍ നാട്ടിലും നഗരങ്ങളിലും സ്വൈര്യവിഹാരത്തിലാണ്. കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ജബൽപൂരിലെ കല്യാൺപൂർ മേഖലയിൽ പൊതു ഇടത്ത് ശൌച്യം ചെയ്യാനെത്തിയ ഒരാളുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റിപ്പിടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇതിന് പിന്നാലെയാണ് ഉറങ്ങിക്കിടക്കുന്ന ഒരു യുവതിയുടെ തലമുടിയ്ക്ക് ഇടയിലേക്ക് ഒരു പാമ്പ് കയറിപ്പോകുന്ന വീഡിയോയും പങ്കുവയ്ക്കപ്പെട്ടത്. പാമ്പുകളെ കുറിച്ച് നിരവധി വീഡിയോകള്‍ ഇതിനകം പങ്കുവച്ച ചിത്രാൻഷ് ഭായ് എന്ന യൂട്യൂബ് അക്കൌണ്ടിലൂടെയാണ് ഈ വീഡിയോയും പങ്കുവയ്ക്കപ്പെട്ടത്.  വീഡിയോ കണ്ട് കാഴ്ചക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി, 

ഉറങ്ങിക്കിടക്കുന്ന ഒരു സ്ത്രീയുടെ മുടിയിഴയ്ക്ക് ഇടയിലേക്ക് പാമ്പ് ഇഴഞ്ഞ് കയറുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. അല്പസമയത്തിനുള്ളില്‍ പാമ്പിന്‍റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം സ്ത്രീയുടെ തലമുടിക്ക് ഇടയിലാകുന്നു. ഇതിനിടെ തലയില്‍ എന്തോ അസ്വസ്ഥകരമായ അനുഭവപ്പെട്ട സ്ത്രീ ഉണരുകയും തന്‍റെ തലയില്‍ ഇട്ടിരുന്ന ഷാള്‍ വലിച്ച് നേരെയിടാന്‍ ശ്രമിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. യൂട്യൂബില്‍ കഴിഞ്ഞ 15 -ാം തിയതി പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം ഒരു ലക്ഷത്തിന് മേലെ ആളുകള്‍ കണ്ട് കഴിഞ്ഞു. ഒപ്പം നിരവധി സമൂഹ മാധ്യമ പേജുകളിലേക്കും വീഡിയോ പങ്കുവയ്ക്കപ്പെട്ടു. 

കൂട്ടുകാർ നടുറോഡിൽ തമ്മിൽ തല്ലുന്നതിനിടെ പെൺകുട്ടിയുടെ റീൽസ് ഷൂട്ട്; രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ

നടുറോഡിൽ ഭർത്താവിന്‍റെ കോളറിന് കുത്തിപ്പിടിച്ച് ഭാര്യയുടെ ചെകിട്ടത്തടി; വീഡിയോ എടുക്കാൻ നിർദ്ദേശവും

പാമ്പുകൾ പലപ്പോഴും ഊഷ്മളതയിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നും സ്ത്രീയുടെ മുടി ചൂടുള്ളതും സുരക്ഷിതവുമായ സ്ഥലമായി പാമ്പ് തെറ്റിദ്ധരിച്ചിരിക്കാമെന്നും വീഡിയോയ്ക്ക് താഴെ ചിലര്‍ അഭിപ്രായപ്പെട്ടു. കാശിക്യാത്ര എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ വീണ്ടും പങ്കുവച്ച വീഡിയോ ഇതിനകം ലക്ഷക്കണക്കിന് പേർ കണ്ട് കഴിഞ്ഞു. നിരവധി പേര്‍ ക്യാമറാമാന്‍ എന്തു കൊണ്ട് പാമ്പിനെ മാറ്റാതെ വീഡിയോ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന് അതിശയപ്പെട്ടു. മറ്റ് ചിലര്‍ വീഡിയോയിലുള്ള പാമ്പ് നിരുപദ്രവകാരിയാണെന്ന് കുറിച്ചു. മറ്റ് ചിലര്‍ സ്ത്രീയ്ക്ക് പ്രശ്നങ്ങളൊന്നും ഇല്ലല്ലോയെന്ന് ചോദിച്ചു. അതേസമയം ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്നോ എപ്പോള്‍ ചിത്രീകരിച്ചതാണെന്നോ ഉള്ള വിവരങ്ങളൊന്നും പങ്കുവയ്ക്കപ്പെട്ടിട്ടില്ല. 

ബൈഡന്‍റെ പുറത്താകല്‍ പ്രവചിച്ച ജ്യോതിഷി, അടുത്ത യുഎസ് പ്രസിഡന്‍റിന്‍റെ പേരും വെളിപ്പെടുത്തി

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്