'വിഡ്ഢിത്തം കാട്ടാതെ എഴുന്നേറ്റ് പോ'; കൂറ്റന്‍ മുതലയെ തഴുകി തലോടുന്ന യുവതിയുടെ വീഡിയോയ്ക്ക് വിമർശനം

Published : Aug 01, 2024, 10:26 AM IST
'വിഡ്ഢിത്തം കാട്ടാതെ എഴുന്നേറ്റ് പോ'; കൂറ്റന്‍ മുതലയെ തഴുകി തലോടുന്ന യുവതിയുടെ വീഡിയോയ്ക്ക് വിമർശനം

Synopsis

ഒരു വന്യജീവി സങ്കേതം എന്ന് തോന്നിക്കുന്ന സ്ഥലത്ത് ഒരു വലിയ കുളത്തിൽ കഴിയുന്ന കൂറ്റന്‍ മുതലയെയാണ് ഈ യുവതി ലാളിക്കുന്നത്. മുതലയെ പേര് ചൊല്ലുവിളിക്കുകയും അതിന്‍റെ തലയിൽ തലോടുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. 


ലജീവികളിൽ ഏറ്റവും അപകടകാരികളായ വേട്ടക്കാരാണ് ചീങ്കണ്ണികളും മുതലകളും. കരയിലൂടെ വളരെ വേഗം സഞ്ചരിക്കാന്‍ കഴിയുന്ന ഇവ ഞൊടിയിടയിൽ മനുഷ്യനെ ആക്രമിച്ചു കീഴ്പ്പെടുത്താൻ കഴിവുള്ളവയാണ്. ഇത്തരം വേട്ടയാടലിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ അപകടങ്ങളെ കുറിച്ച് ഒന്നും തെല്ലും ബോധവതിയാകാതെ ഒരു സ്ത്രീ കൂറ്റന്‍ മുതലയെ തലോടുന്ന ഒരു വീഡിയോ ഇപ്പോൾ  സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ രൂക്ഷവിമര്‍ശനം നേരിടുകയാണ്. 

ഒരു വന്യജീവി സങ്കേതം എന്ന് തോന്നിക്കുന്ന സ്ഥലത്ത് ഒരു വലിയ കുളത്തിൽ കഴിയുന്ന കൂറ്റന്‍ മുതലയെയാണ് ഈ യുവതി ലാളിക്കുന്നത്. മുതലയെ പേര് ചൊല്ലുവിളിക്കുകയും അതിന്‍റെ തലയിൽ തലോടുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇടയ്ക്ക് മുതല വാ പൊളിച്ച് യുവതിക്ക് അരികിലേക്ക് അടുക്കുമ്പോൾ അവൾ അതിന്‍റെ വായിലേക്ക് ഭക്ഷണം ഇടുന്നതും കാണാം. മുതലയുമായുള്ള ഇടപെടലിൽ യുവതി അല്പം പോലും ഭയപ്പെടുന്നില്ലെന്നത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത് ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യങ്ങൾ എന്തിന് സ്വയം സൃഷ്ടിക്കുന്നു എന്നായിരുന്നു. 

ഉള്ളിലേക്ക് കയറി പോയവർക്ക് എന്ത് സംഭവിച്ചു? നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ബീഹാറിലെ ഭഗൽപൂർ ഗുഹ

ദുരന്ത സൂചനയോ? ആശങ്കയായി കടല്‍ത്തീരത്തെ ചിലന്തി ഞണ്ടുകളുടെ കൂട്ട ശവക്കുഴി; ഭയം വേണ്ടെന്ന് അധികാരികള്‍

എന്നാൽ, സോഷ്യൽ മീഡിയ പ്രൊഫൈൽ പ്രകാരം സവന്ന ബോൺ എന്ന യുവതിയാണ് വീഡിയോയില്‍ ഉള്ളത്. ഫ്ലോറിഡയിൽ വന്യജീവികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഇവർ ചീങ്കണ്ണികളുടെയും മുതലകളുടെയും പുനരധിവാസ പ്രവർത്തനങ്ങളിൽ സജീവമാണ്. ഫ്ലോറിഡയിലെ ഒർലാൻഡോയിലെ ഗട്ടോർലാൻഡിലെ ക്രോക്കോഡിലിയൻ എൻറിച്ച്‌മെന്‍റ് പദ്ധതിയുടെ കോഡിനേറ്റർ കൂടിയാണ് സവന്ന. ഒർലാൻഡോയിലെ ഗട്ടോർലാൻഡിലെ 125 ഏക്കറിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള -"ദി അലിഗേറ്റർ ക്യാപിറ്റൽ ഓഫ് ദി വേൾഡ്" എന്ന തീം പാർക്കിന്‍റെ ഭാഗമായാണ് ഇവർ പ്രവർത്തിക്കുന്നത്. ഇരുനൂറോളം മുതലകളും ചീങ്കണ്ണികളുമാണ് ഈ പാർക്കിലുള്ളത്. ഈ പാർക്കിനുള്ളിൽ നിന്നും ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചകൾക്ക് വഴി .തുറന്നിരിക്കുന്നത് .

ചീങ്കണ്ണിക്ക് മുന്നിൽ നിന്ന് ഫോട്ടോയെടുക്കാൻ മക്കളെ നിർബന്ധിച്ച് മാതാപിതാക്കൾ; വീഡിയോയ്ക്കെതിരെ രൂക്ഷവിമർശനം
 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്