
ചിരിച്ച മുഖവുമായി നില്‍ക്കുന്ന പുതുമണവാളനും പുതുമളവാട്ടിയും വേദിയിലും സദസിലും സന്തോഷത്തോടെ നില്‍ക്കുന്ന അതിഥികളും ബന്ധുമിത്രദികളും നല്ല രുചികരമായ ഭക്ഷണം. ഇതൊക്കെയാകും ഒരു വിവാഹ സത്കാരത്തെ കുറിച്ച് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന കാര്യങ്ങൾ. വൈകാരികമായ നിരവധി മൂഹൂത്തങ്ങൾക്കും ഇത്തരം വ വേദികൾ സാക്ഷിയാകുന്നു. ഓർമ്മകളില്‍ ഓർത്ത് വയ്ക്കാനുള്ള ചില അപൂര്‍വ്വ നിമിഷങ്ങളും ഇത്തരം സ്ഥലങ്ങളില്‍ സംഭവിക്കുന്നു. എന്നാല്‍ ബുധനേശ്വറില്‍ നടന്ന ഒരു വിവാഹ സത്കാരം വരനും വധുവിനും അത്ര ഓക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കില്ലെന്ന് ഉറപ്പ്. കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. ഒടുവില്‍ ഒരു യുവതി പോലീസുമായി വിവാഹ വേദിയിലെത്തുവരെ എന്നാണ് റിപ്പോര്‍ട്ട്.
പോലീസുമായി എത്തിയ യുവതി പറഞ്ഞത്, വിവാഹ വസ്ത്രത്തില്‍ നില്‍ക്കുന്ന വരന്‍, തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ചതിച്ചെന്നായിരുന്നു. യുവതിയുടെ വാക്ക് കേട്ട് അതിഥികളും വധുവും ഞെട്ടി. സംഭവമെന്താണ് അതിഥികൾ വിശദമായി അന്വേഷിക്കുന്നതിനിടെ യുവതി വരന്‍റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. പിന്നാലെ വിവാഹ റിസപ്ഷന്‍ വേദി കൂട്ടത്തലിന്‍റെ വേദിയായി മാറി. സംഘഷത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ഞായറാഴ്ച ഒറീസയിലെ ഭുവനേശ്വറിലെ കല്യാണ്‍ മന്‍ദീപിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
വരനുമായി തന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞതാണെന്നും യുവതി പറഞ്ഞു. പുതിയ വിവാഹത്തെ കുറിച്ച് വരന്‍ അറിയിച്ചില്ലെന്നും അകാരണമായി താനുമായുള്ള ബന്ധം അവസാനിപ്പിച്ച വരന്‍ മറ്റൊരു കല്യാണം കഴിക്കാന്‍ തയ്യാറെടുക്കുകയായിരുന്നെന്ന് അറിയില്ലായിരുന്നെന്നും യുവതി പറഞ്ഞു. ഒപ്പം സൗഹൃദത്തിലിരുന്ന കാലത്ത് വരന്‍ തന്‍റെ കൈയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നെന്നും യുവതി ആരോപിച്ചു. വരന്‍റെ വിവാഹത്തെ കുറിച്ച് അവസാന നിമിഷം അറിഞ്ഞതിനാലാണ് പോലീസുമായി എത്തിയതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. യുവതി വരനെ അടിക്കാന്‍ തുടങ്ങിയപ്പോൾ അതിഥികള്‍ അവരെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ പരാതിയിൽ വനിതാ പോലീസ് കേസെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.