
മദ്യപിച്ച് ബഹളം വയ്ക്കുന്ന വിമാന യാത്രക്കാരുടെ വാര്‍ത്തകള്‍ കുറച്ച് നാളുകളായി കൂടുതലാണ്. സമാനമായ സംഭവത്തിന്‍റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം ഏറെ പേരുടെ ശ്രദ്ധ ആകര്‍ഷിച്ചു. സൗത്ത് വെസ്റ്റ് എയർലൈൻസിന്‍റെ വിമാനത്തിലായിരുന്നു സംഭവം. അടിച്ച് പൂസായി വിമാനത്തിലേക്ക് കയറാനെത്തിയ ദമ്പതികളെ വാതില്‍ക്കല്‍ തടയുന്ന എയര്‍ ഹോസ്റ്റസിന്‍റെ വീഡിയോ ഇതിനകം കണ്ടത് ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം പേര്‍. വിമാനത്തിൽ കയറുന്നതിന് മുമ്പ് മദ്യപിച്ച് ആടിക്കുഴഞ്ഞെത്തിയ സ്ത്രീയെ ഫ്ലൈറ്റ് അറ്റൻഡന്‍റ് നിരീക്ഷിച്ചതിനെ തുടർന്നാണ് ഈ നടപടിയെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ദമ്പതികള്‍ വിമാനത്തില്‍ കയറാനെത്തുമ്പോള്‍ ഒരു ഫ്ലൈറ്റ് അറ്റൻഡന്‍റും ഒരു എയർലൈൻ സ്റ്റാഫും ചേര്‍ന്ന് ഇരുവരെയും തടയുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ദമ്പതികളെ വാതില്‍ക്കല്‍ തടയുമ്പോള്‍ മറ്റ് യാത്രക്കാര്‍ വിമാനത്തിലേക്ക് കയറുന്നതും കാണാം. പേര് വെളിപ്പെടുത്താത്ത ഫ്ലൈറ്റ് അറ്റൻഡന്‍റ്, വിമാനത്തിന്‍റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അതിനാല്‍ ദമ്പതികള്‍ തിരിച്ച് പോകണമെന്നും ആവശ്യപ്പെടുന്നു. 'നിങ്ങള്‍ തിരിച്ച് പോകണമെന്നും നിങ്ങള്‍ക്ക് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും' ഫ്ലൈറ്റ് അറ്റൻഡന്‍റ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് നിങ്ങളെ സഹായിക്കില്ലെന്ന് ഇതിനിടെ മറ്റൊരു സുരക്ഷാ ജീവനക്കാരനും പറയുന്നു. 'നിങ്ങൾ വലിയ തോതില്‍ ഇടപഴകുന്നെന്നും ഉച്ചത്തിൽ സംസാരിക്കുന്നു,എല്ലാവരിൽ നിന്നും ശ്രദ്ധ തേടാന്‍ ശ്രമിക്കുന്നു. നിങ്ങളുടെ പ്രവര്‍ത്തികള്‍ ഫ്ലൈറ്റ് ജീവനക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും നിങ്ങൾക്ക് വിമാനത്തില്‍ കയറാന്‍ കഴിയില്ലെന്നും ഫ്ലൈറ്റ് അറ്റന്‍റന്‍റ് ആവര്‍ത്തിക്കുന്നു. താന്‍ വിമാനത്തിന്‍റെ യാത്ര നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയാണെന്നും എന്നാല്‍ നിങ്ങള്‍ അത് ചെയ്യാന്‍ തയ്യാറല്ലെന്നും ഫൈറ്റ് അസിസ്റ്റന്‍റ് ആവര്‍ത്തിക്കുന്നു.
ഹെൽമറ്റ് ധരിച്ചില്ലെങ്കിലും പൊലീസും എംവിഡിയും സാക്കിർ മേമനോട് പിഴ ഈടാക്കില്ല; വിചിത്രമായ കാരണം !
ഭൂപടങ്ങളിൽ നിന്നും മാഞ്ഞുപോയ നഗരം; കാരണങ്ങളില്‍ സ്റ്റാലിന്‍റെ ഏകാധിപത്യം മുതല്‍ ഖനി സ്ഫോടനം വരെ !
തുടര്‍ന്ന് ഇവരോട് വീണ്ടും വിമാന യാത്ര ചെയ്യാന്‍ കഴയില്ലെന്ന് അറ്റൻഡന്‍റ് ആവര്‍ത്തിക്കുന്നു. സ്ത്രീ യാത്രക്കാരി തന്‍റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനെ ഫ്ലൈറ്റ് അറ്റന്‍ഡന്‍റ് എതിര്‍ക്കുന്നു. ഇത് ഫെഡറല്‍ ഏവിയേഷന്‍ റെഗുലേഷന്‍ പ്രകാരം നിയമവിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ട് മൂന്ന് മിനിറ്റോളമുള്ള വീഡിയോയാണ് Insane Reality Leaks എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ചത്. യാത്രക്കാരായ ദമ്പതികള്‍ ആരാണെന്ന് വ്യക്തമല്ല. ദമ്പതികള്‍ യാത്ര തുടരാതെ തിരിച്ച് പോയിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പങ്കുവയ്ക്കപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക