കൂളര്‍ ഘടിപ്പിച്ച ഓട്ടോ റിക്ഷ; യഥാര്‍ത്ഥ കസ്റ്റമര്‍ കെയര്‍ ടേക്കറെന്ന് നെറ്റിസണ്‍സ് !

Published : Jun 08, 2023, 10:17 AM IST
കൂളര്‍ ഘടിപ്പിച്ച ഓട്ടോ റിക്ഷ; യഥാര്‍ത്ഥ കസ്റ്റമര്‍ കെയര്‍ ടേക്കറെന്ന് നെറ്റിസണ്‍സ് !

Synopsis

ആഡംബരത്തോടെ പണിത് പുറത്തിറക്കിയ ഓട്ടോ റിക്ഷകളും വായനക്കാരെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന രസകരമായ കുറിപ്പുകളെഴുതിയ ചില ഓട്ടോ റിക്ഷകളും നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെ രാപ്പകലുകളെ ചൂട്ട് പൊള്ളിക്കുകയാണ്. തുലാപാതി പോലും കേരളത്തെ കൈവിട്ടു. ചൂട് ജീവിതത്തിന്‍റഎ സര്‍വ്വ മേഖലയിലേക്കും പടര്‍ന്ന് കയറുമ്പോള്‍ അതിനെ തരണം ചെയ്യാനുള്ള തീവ്രമായ ശ്രമങ്ങളിലാണ് ഓരോരുത്തരും. ചൂട് കൂടുന്നതിന് അനുസരിച്ച് കൂറളുകളുടെയും എസിയുടെയും വില്പനയില്‍ വലിയ വര്‍ദ്ധനവാണ് കഴിഞ്ഞ മാസങ്ങളില്‍ രേഖപ്പെടുത്തിയത്. ഇതിനിടെ തന്‍റെ ഓട്ടോ റിക്ഷയില്‍ കയറുന്ന യാത്രക്കാരെ ഒന്ന് കൂളാക്കി ചില്ലാക്കാന്‍ വേണ്ടി ഒരു ഓട്ടോ ഡ്രൈവറുടെ തന്ത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

ആഡംബരത്തോടെ പണിത് പുറത്തിറക്കിയ ഓട്ടോ റിക്ഷകളും വായനക്കാരെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന രസകരമായ കുറിപ്പുകളെഴുതിയ ചില ഓട്ടോ റിക്ഷകളും നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഓട്ടോ റിക്ഷകളോട് ഇന്ത്യയിലെ സാധാരണക്കാര്‍ക്കുള്ള അഭേദ്യമായ ബന്ധവും ഇത്തരം ചില കാര്യങ്ങളെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതിന് കാരണമാകാം. കഴിഞ്ഞ ദിവസം kabir_Setia എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ നിരവധി പേരുടെ ശ്രദ്ധക്ഷണിച്ചു. 

 

ഗള്‍ഫില്‍ നിന്നും പറയാതെ വീട്ടിലേക്ക് വന്ന മകനെ കണ്ട് ആനന്ദക്കണ്ണീര്‍ പൊഴിക്കുന്ന ഉമ്മ; വൈറല്‍ വീഡിയോ !

പഞ്ചാബ് രജിസ്ട്രേഷന്‍ നമ്പറുള്ള ഓട്ടോ റിക്ഷയായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഓട്ടോയുടെ പുറകില്‍ ഒരു ചെറിയ കൂളര്‍ ഘടിപ്പിച്ചിരുന്നു. ഓട്ടോയില്‍ കയറുന്ന യാത്രക്കാരെ പുറത്തുള്ള ചൂടില്‍ നിന്നും രക്ഷിക്കാനും ഒന്ന് ചില്ലാക്കി വിടാനുമുള്ള ഓട്ടോ ഡ്രൈവറുടെ തന്ത്രമായിരുന്നു ആ കൂളര്‍. വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുമായെത്തിയത്. 'ബ്രോ ഐടിഐ പരീക്ഷയിലെ ടോപ്പറെ പോലെ തോന്നുന്നു'  എന്ന് ഒരു രസികന്‍ എഴുതി. 'ഡ്രൈവര്‍ തന്‍റെ വാഹനത്തിലെ യാത്രക്കാരെ കുറിച്ച് ചിന്തിക്കുന്നത് വളരെ നല്ലതാണ്' എന്ന് മറ്റൊരാള്‍ എഴുതി. 

'ചക്ക കണ്ടാൽ പിന്നെ എന്‍റെ സാറേ...'; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ചക്ക പ്രേമിയായ ഒരാനയുടെ വീഡിയോ !

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്