തെന്നിമാറിയ മുട്ടുചിരട്ട വെറും കൈ ഉപയോഗിച്ച് നിമിഷങ്ങള്‍ കൊണ്ട് പൂര്‍വ്വ സ്ഥിതിയിലാക്കുന്നതാണ് വീഡിയോ. 

യുർവേദവും കളരിയും കേരളത്തിന്‍റെ സ്വന്തമാണ്. ആധുനിക വൈദ്യശാസ്ത്രത്തിന് ഭേദമാക്കാന്‍ കഴിയാത്ത ചില രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ഒറ്റമൂലികള്‍ ലഭ്യമാണ്. അത് പോലെ എല്ല് സംബന്ധമായ നിരവധി പ്രശ്നങ്ങള്‍ ഉഴിച്ചില്‍, മര്‍മ്മ ചികിത്സകളിലൂടെയും പരിഹരിക്കപ്പെടുന്നു. നിരവധി പേര്‍ ഇന്നും ആയുർവേദത്തിലും കളരി അടക്കമുള്ള മര്‍മ്മ ചികിത്സകളിലൂടെ രോഗവിമുക്തി കണ്ടെത്തുന്നു. കേരളത്തില്‍ മാത്രമല്ല സമാനമായ തദ്ദേശീയ ചികിത്സാരീതികള്‍ ലോകമെമ്പാടും നിലനില്‍ക്കുന്നു. ആധുനീക വൈദ്യശാസ്ത്രത്തിന്‍റെ വരവോട് ഇത്തരം പരമ്പരാഗത വൈദ്യശാസ്ത്ര രീതികള്‍ പലതും മറവിയിലേക്ക് നീങ്ങി. 

സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീഡിയോ നിരവധി പേരുടെ ശ്രദ്ധനേടി. masterchrisleong എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു യുവാവിന്‍റെ കാല്‍മുട്ടിലെ ചിരട്ട തെന്നിമാറിയതായി കാണാം. കാഴ്ചയില്‍ മുട്ടുചിരട്ട സാധാരണ അവസ്ഥയില്‍ നിന്നും തിരിഞ്ഞ് പോയതായി കാണാം. ഒരാള്‍ വന്ന് തന്‍റെ കൈകള്‍ മറിഞ്ഞ് പോയ കാല്‍മുട്ടിന് ഇരുപുറവുമായി വച്ച് പ്രത്യേക രീതിയില്‍ അമര്‍ത്തുന്നു. ഈസമയം മുട്ടുചിരട്ട വീണ്ടും പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നതും വീഡിയോയില്‍ കാണാം. ഇന്ന് ആധുനീക വൈദ്യശാസ്ത്രത്തിലും ഓർത്തോപീഡിക് ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, പാരാമെഡിക്കുകൾ എന്നിവരുൾപ്പെടെയുള്ള മെഡിക്കൽ ഉദ്യോഗസ്ഥർക്ക് അത്തരം പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ പരിശീലനം നൽകുന്നുണ്ട്. അതേസമയം വീഡിയോയില്‍ അതിവിദഗ്ദമായി വളരെ പെട്ടെന്ന് തന്നെ മുട്ടിന്‍റെ പ്രശ്നത്തിന് പരിഹാരം കാണുന്നു. 

'അഞ്ച് മാർക്ക് നിന്‍റെ ബുദ്ധിക്ക്'; ഹിന്ദി പരീക്ഷയ്ക്ക് തെറ്റ് ഉത്തരം എഴുതിയ കുട്ടിയോട് ടീച്ചർ, വീഡിയോ വൈറൽ

View post on Instagram

മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നുള്ളതാണ് വീഡിയോ. വീഡിയോയില്‍ കാല്‍മുട്ടിന്‍റെ പ്രശ്നം പരിഹരിച്ചത് ക്രിസ് ലിയോങ് എന്നയാളാണ്. എല്ലിന്‍റെ വളവുകൾ, സ്ഥാനചലനം എന്നിവ മൂലമുള്ള പ്രശ്നം പരിഹരിക്കാന്‍ ചൈനീസ് തദ്ദേശീയ മരുന്നുകള്‍ ഉപയോഗിക്കുന്ന തെറാപ്പിസ്റ്റാണ് ക്രിസ് ലിയോങ്. അദ്ദേഹത്തിന് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നത് വളരെ സാധാരണമായ കാര്യമാണെന്നും ചിലര്‍ കുറിപ്പെഴുതി. സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. ഏതാണ്ട് 33 ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു. 

'ഇസെഡ് സുരക്ഷ'യില്‍ ഒരു മയക്കം; ആനക്കുട്ടത്തിന് നടുവില്‍ സുഖമായി ഉറങ്ങുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറല്‍