ഒറ്റച്ചാട്ടത്തിന് വാതിലില്‍ കയറും പിന്നെ പുതുക്കെ ലോക്ക് അഴിക്കുകയായി; ജാക്കിന്‍റെ അസാധാരണ കഴിവിന് അഭിനന്ദനം

Published : Dec 22, 2024, 03:14 PM IST
ഒറ്റച്ചാട്ടത്തിന് വാതിലില്‍ കയറും പിന്നെ പുതുക്കെ ലോക്ക് അഴിക്കുകയായി; ജാക്കിന്‍റെ അസാധാരണ കഴിവിന് അഭിനന്ദനം

Synopsis

വീട്ടുകാര്‍ വാതില്‍ പൂട്ടി പോയാലും തിരിച്ചെത്തിയാല്‍ വാതില്‍ തുറക്കാനുള്ള അവകാശം ജാക്കിന്  മാത്രമാണ്. അവനത് കൃത്യമായി ചെയ്യും.


നുസരണ ശീലത്തിന്‍റെ കാര്യത്തിൽ മനുഷ്യനേക്കാൾ ഒരുപടി മുന്നിലാണ് പലപ്പോഴും മൃഗങ്ങൾ എന്ന് തെളിയിക്കുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ നമുക്ക് മുൻപിൽ എത്താറുണ്ട്. വീണ്ടും ഇതാ അത്തരത്തിലൊരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. വീട്ടിലെ പൂട്ടിയിട്ട വാതിൽ  തുറക്കുന്ന ഒരു പൂച്ചയാണ് വീഡിയോയിലെ താരം. 

ഗാസിയാബാദിലെ ഇന്ദ്രപുരത്ത് നിന്നുള്ള ബിട്ടുവിന്‍റെയും ഷബാന ചൗഹാന്‍റെയും വളർത്തു പൂച്ചയായ ജാക്കാണ് ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ ലോക്ക് ചെയ്ത വീടിന്‍റെ വാതിൽ തുറന്നു കൊടുക്കുന്നത്. രണ്ട് വർഷം മുൻപാണ് ജാക്കിനെ ചൗഹാൻ കുടുംബം ബുലന്ദ്ഷഹറിൽ നിന്ന് ദത്തെടുക്കുന്നത്. വളർത്തു മൃഗങ്ങളോട് ഏറെ സ്നേഹമുള്ള ചൗഹാൻ കുടുംബത്തിലെ അംഗമായി ജാക്ക് മാറിയത് വളരെ വേഗത്തിലാണ്. ഇപ്പോൾ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി തന്നെയാണ് ജാക്ക് പെരുമാറുന്നത് എന്നാണ് ബിട്ടു പറയുന്നത്. 

മുടി പിടിച്ച് വലിച്ച്, നിലത്തിട്ട് ചവിട്ടി, മാന്തിപ്പറിച്ച് പെണ്‍കുട്ടികളുടെ പൊരിഞ്ഞ തല്ല്; വീഡിയോ വൈറൽ

'ആശാന്മാര്‍ക്ക് എന്തുമാകാല്ലോ'; ഹെൽമെറ്റില്ലാത്ത ട്രിപ്പിൾ അടിച്ച് പോകുന്ന മുംബൈ പോലീസിന് രൂക്ഷ വിമർശനം

ഒരു ദിവസം വീട്ടിൽ മകനെയാക്കി പുറത്തുപോയ ബിട്ടുവും ഭാര്യ ഷബാനയും വീട്ടിലെത്താൻ അല്പം വൈകി. അപ്പോഴേക്കും മകൻ ഉറങ്ങി പോയിരുന്നു. അന്ന് നിരവധി തവണ വാതിലിൽ മുട്ടിയിട്ടും മകൻ ഉണർന്നില്ല. അപ്പോഴാണ് അവരെ അമ്പരപ്പിച്ച് കൊണ്ട് ജാക്ക് വാതിൽ തുറക്കാനുള്ള ശ്രമം നടത്തുകയും അത് വിജയിക്കുകയും ചെയ്തത്. പിന്നീട് പലതവണ ജാക്ക് ഇത് ആവർത്തിച്ചതോടെ അവന്‍റെ വ്യത്യസ്തമായ കഴിവ് വീട്ടുകാർ തിരിച്ചറിയുകയായിരുന്നു.

ജാക്കിന്‍റെ കഴിവിൽ ഏറെ കൗതുകം തോന്നിയ അവർ ഒരിക്കൽ  ജാക്ക് വാതിൽ തുറന്നു കൊടുക്കുന്നത് ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമത്തിലൂടെ പങ്കുവെക്കുകയുമായിരുന്നു. വീഡിയോ വളരെ വേഗത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും പൂച്ചയുടെ ബുദ്ധിശക്തിയെ നിരവധി പേർ പ്രശംസിക്കുകയും ചെയ്തു. തങ്ങളുടെ കുടുംബത്തിലെ ഏറ്റവും അനുസരണയുള്ള അംഗം എന്നാണ് ഷബാന പൂച്ചയെ വിശേഷിപ്പിക്കുന്നത്.

ക്രിസ്മസ് പാർട്ടിക്കിടെ സഹപ്രവർത്തകർക്ക് കുപ്പിയിലാക്കിയ മുലപ്പാൽ നൽകി ഇൻഫ്ലുവൻസർക്ക് വിമര്‍ശനം; വീഡിയോ വൈറൽ
 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും