
കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലന്‍ഡില്‍ വീടിന് പുറത്തിറങ്ങി, ആകാശത്തേക്ക് നോക്കിയവര്‍ ആദ്യം ഒന്നമ്പരന്നും പിന്നെ കാര്യമറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു. കാര്യമെന്താണെന്നല്ലേ. ആകാശത്ത് കൂടി ഒരു പശു പറന്ന് പോകുന്നതായിരുന്നു അവര്‍ കണ്ട കാഴ്ച. ഒരു ഹെലികോപ്റ്ററില്‍ നിന്നും താഴേയ്ക്ക് തൂക്കിയിട്ട കയറിന്‍റെ അറ്റത്ത് ഒത്ത ഒരു പശുവായിരുന്നു. സ്വിറ്റസര്‍ലന്‍ഡിലെ ഒരു കര്‍ഷകന്‍റെ പശുവിനെ അടുത്തുള്ള വെറ്റിനറി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നതായിരുന്നു ആ കാഴ്ച. ലോകമെമ്പാടുമുള്ള നിരവധി പേര്‍ വീഡിയോ കണ്ടു.
@AMAZINGNATURE എന്ന എക്സ് ഉപയോക്താവ്, 'സ്വിറ്റ്സർലൻഡിൽ മൃഗഡോക്ടറുടെ അടുത്തേക്ക് പറക്കുന്ന ഒരു പശു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ അതിവിശാലവും മനോഹരവുമായ ഭൂപ്രദേശത്ത് കൂടി ഒരു ഹെലികോപ്റ്ററില്‍ പശുവിനെയും കൊണ്ട് പോകുന്നത് കാണിക്കുന്നു. നിരവധി മലനിരകള്‍ കടന്ന് കൃഷി നടക്കുന്ന വിശാലമായ താഴ്വാരത്തിന് മുകളിലൂടെ പശു ആശുപത്രി ലക്ഷ്യമാക്കി നീക്കി. മനോഹരമായ ഭൂപ്രദേശത്തു കൂടിയുള്ള ആ യാത്ര ആളുകളെ ഏറെ ആകര്‍ഷിച്ചു.
'പോ പോയി വീണ്ടും കൊണ്ടുവാ...'; ഭക്ഷണം നല്‍കിയ കിളിയെ കൊത്തിയോടിക്കുന്ന കുയിലിന്‍റെ വീഡിയോ വൈറല്‍
വീഡിയോ നിരവധി പേരില്‍ സംശയങ്ങളുണ്ടാക്കി. ചിലര്‍ പശുവിന്‍റെ അവസ്ഥയെ കുറിച്ച് ആശങ്കപ്പെട്ടു. 'വളരെ മോശം, ഇത് ഭയപ്പെടുത്തുന്നതാണ്' ഒരാള്‍ കുറിച്ചു. 'ഈ പറക്കലിനെ കുറിച്ച് പശു എന്തായിരിക്കും ആലോചിക്കുക എന്നോര്‍ത്ത് ഞാന്‍ ആശങ്കപ്പെടുന്നു.' മറ്റൊരാള്‍ എഴുതി. 'പശുക്കളോട് പറക്കണോ വേണ്ടയോ എന്ന് ചോദിക്കാൻ ആരും ശ്രദ്ധിച്ചില്ല. ഇത് തികഞ്ഞ മൃഗ ക്രൂരതയാണ്.' മറ്റൊരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി. മറ്റ് ചിലര്‍ ഇത്രയും ഉയരത്തില്‍ പശുവിനെ കൊണ്ട് പോകുമ്പോള്‍ അതിന് എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടാകുമോ എന്ന് ആശങ്കപ്പെട്ടു. ചിലര്‍ പശുവിനെ ബന്ധിച്ച കയറ് പൊട്ടുമോയെന്ന് ഭയന്ന നാട്ടുകാരുടെ മീമുകള്‍ കൊണ്ട് കമന്‍റ് ബോക്സ് നിറച്ചു.