Latest Videos

'ഒന്നടങ്ങിയിരിക്കെടാ'; ഡ്യൂട്ടിക്കിടയിൽ ട്രാഫിക് പൊലീസിനോട് ചങ്ങാത്തം കൂടാൻ എത്തിയ നായയുടെ വീഡിയോ വൈറൽ

By Web TeamFirst Published May 25, 2024, 12:03 PM IST
Highlights

ട്രാഫിക്ക് ഉദ്യോഗസ്ഥന്‍റെ ശ്രദ്ധ ആകർഷിക്കാൻ പല കുസൃതികളും തെരുവ് നായ കാണിക്കുന്നുണ്ട്  പക്ഷേ, ട്രാഫിക്ക് ഉദ്യോഗസ്ഥന്‍ ജോലി തിരക്കിലാണ്.


ളർത്തുമൃഗങ്ങളിൽ മനുഷ്യരോട് ഏറെ വിശ്വസ്തത പുലർത്തുന്ന മൃഗമാണ് നായകൾ.  ഈ അനുസരണയും വിശ്വാസവും മനുഷ്യര്‍ക്കിടയില്‍ നായ്ക്കള്‍ക്ക് പ്രത്യേക പരിഗണനയും സ്ഥാനവും നേടിക്കൊടുത്തു. ഒരു നായയും ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള മനോഹരമായ സൗഹൃദത്തിന്‍റെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത് നെറ്റിസൺസിന്‍റെ ഹൃദയം കീഴടക്കി. തിരക്കേറിയ ഒരു ട്രാഫിക് ജംഗ്ഷനിൽ ജോലി ചെയ്യുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ സമീപത്തേക്ക് ഒരു നായ എത്തുന്നതും അദ്ദേഹത്തിന് ഒപ്പം കളിക്കുന്നതും ദേഹത്ത് കയറാന്‍ ശ്രമിച്ചും സ്നേഹ പ്രകടനം നടത്തുന്നതും ഒക്കെയാണ് വീഡിയോയിലുള്ളത്. ഈ നായ ട്രാഫിക് ഉദ്യോഗസ്ഥന്‍റെത്  തന്നെയാണോ എന്ന് വ്യക്തമല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ് ഇരുവരും തമ്മിൽ അത്ര ചെറുതല്ലാത്ത ഒരു സൌഹൃദമുണ്ട്. 

പൊലീസ് ഉദ്യോഗസ്ഥൻ തിരക്കേറിയ ട്രാഫിക് സിഗ്നലിൽ നിന്നുകൊണ്ട് വാഹനങ്ങൾ നിയന്ത്രിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. ഇതിനിടെയാണ് അദ്ദേഹത്തിന് അരികിലേക്ക് ഒരു നായ ഓടിയെത്തുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട ആരെയോ കണ്ടുമുട്ടിയ സന്തോഷത്തോടെ നായ പിന്നീട് അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്നു. ഇതിനിടെ ട്രാഫിക്ക് ഉദ്യോഗസ്ഥന്‍റെ ശ്രദ്ധ ആകർഷിക്കാൻ പല കുസൃതികളും തെരുവ് നായ കാണിക്കുന്നുണ്ട്  പക്ഷേ, ട്രാഫിക്ക് ഉദ്യോഗസ്ഥന്‍ ജോലി തിരക്കിലാണ്. അദ്ദേഹത്തിന്‍റെ കാലിന്‍ ചുവട്ടിൽ നിന്ന് മാറാതെയും ഒപ്പം നടന്നും ദേഹത്ത് ചാടിക്കയറാന്‍ ശ്രമിച്ചുമൊക്കെയാണ് ട്രാഫിക് ഉദ്യോഗസ്ഥനോടുള്ള തന്‍റെ സ്നേഹം ആ നായക്കുട്ടി പ്രകടിപ്പിക്കുന്നത്. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥൻ തലയിൽ തലോടിയപ്പോൾ മാത്രമാണ് നായ തന്‍റെ കുസൃതികൾ അവസാനിപ്പിച്ചത്.  

സിംഹ ചുംബനം; ഈ കാഴ്ചകാണാന്‍ അതിരാവിലെ നിങ്ങള്‍ എഴുന്നേല്‍ക്കുമോ? വൈറലായി ഒരു വീഡിയോ

അപ്രത്യക്ഷമായെന്ന് കരുതി; 100 വർഷത്തിന് ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ട് സെയ് തിമിംഗലം

@blue_cross_rescues എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മെയ് 20 ന് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ഏതാണ്ട് അമ്പത് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. ഇപ്പോഴും കാഴ്ചക്കാരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. എത്ര പണം നൽകിയാലും ഇത്രയും സന്തോഷം നേടിയെടുക്കാൻ കഴിയില്ലെന്ന് തുടങ്ങി ഏറെ ഹൃദയസ്പർശിയായ അഭിപ്രായ പ്രകടനങ്ങളാണ് നെറ്റ് സൺസിൽ നിന്നും വീഡിയോയ്ക്ക് താഴെ നിറയുന്നത്.

'സ്വച്ഛ് ഭാരത്' പരസ്യങ്ങളില്‍ മാത്രം'; ഹരിദ്വാറിലെ മാലിന്യ വീഡിയോയ്ക്ക് പ്രതികരണവുമായി സോഷ്യല്‍ മീഡിയ

click me!