ആനക്കുട്ടിയോടൊത്ത് വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ തമാശക്കളി; വൈറല്‍ വീഡിയോ

Published : Jun 29, 2023, 10:29 AM IST
ആനക്കുട്ടിയോടൊത്ത് വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ തമാശക്കളി; വൈറല്‍ വീഡിയോ

Synopsis

പുറകിലൂടെ വന്ന് ആനക്കുട്ടിയെ ഉദ്യോഗസ്ഥന്‍ വീണ്ടും ചവിട്ടുന്നു. അതേ സമയം തന്‍റെ പിന്‍കാലുകള്‍ ഉയര്‍ത്തി അയാളെ ചവിട്ടാനായി ആനക്കുട്ടി ഒന്നുരണ്ട് തവണ വിഫല ശ്രമം നടത്തുന്നതാണ് വീഡിയോയില്‍ ഉളളത്. 

നകള്‍ക്ക് അവയുടെ ശക്തി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? വെറും ഒരു തോട്ടിയോടുള്ള ഭയമാണ് അവയെ മനുഷ്യനെ അനുസരിക്കാന്‍ പ്രാപ്തമാക്കുന്നത്. എന്നാല്‍, ആ തോട്ടി ഇരുമ്പ് ഘടിപ്പിച്ച ഒരു വെറും മരക്കമ്പ് മാത്രമാണെന്ന് ആന തിരിച്ചറിയുന്ന നിമിഷം മനുഷ്യന് അപ്രാപ്യമായൊരു മൃഗമായി ആന മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍, മനുഷ്യരുടെ അത്രയും ബുദ്ധി വികാസമില്ലാത്തതിനാല്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു കുഞ്ഞു തോട്ടിയുടെ ബലത്തില്‍ ആനകളെ വരച്ച വരയില്‍ നിത്താന്‍ മനുഷ്യന് സാധിക്കുന്നത്. സ്വന്തം ബലം തിരിച്ചറിയാന്‍ പറ്റാത്ത ഒരു ആനക്കുട്ടി ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനുമായി കളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സുശാന്ത നന്ദ ഐഎഫ്എസ് പങ്കവച്ചു. 

വീഡിയോയയില്‍ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനുമായി വളരെ ചെറിയൊരു ആനക്കുട്ടി കളിക്കുന്നതായിരുന്നു ചിത്രീകരിച്ചിരുന്നത്. കാലുകള്‍ കൊണ്ട് ആനക്കുട്ടിയുടെ ശരീരത്തില്‍ താമശ രൂപേണ സ്പര്‍ശിക്കുന്ന ഉദ്യോഗസ്ഥനെ ആനക്കുട്ടി തിരിഞ്ഞും മറിഞ്ഞും നിന്ന് തന്‍റെ കുഞ്ഞ് തുമ്പിക്കൈക്കൊണ്ട് പിടിക്കാന്‍ ശ്രമിക്കുന്നു. ഈ സമയം പുറകിലൂടെ വന്ന് ആനക്കുട്ടിയെ ഉദ്യോഗസ്ഥന്‍ വീണ്ടും ചവിട്ടുന്നു. അതേ സമയം തന്‍റെ പിന്‍കാലുകള്‍ ഉയര്‍ത്തി അയാളെ ചവിട്ടാനായി ആനക്കുട്ടി ഒന്നുരണ്ട് തവണ വിഫല ശ്രമം നടത്തുന്നതാണ് വീഡിയോയില്‍ ഉളളത്. വീഡിയോ ഇതിനകം എണ്‍പത്തിരണ്ടായിരത്തിലേറെ പേര്‍ കണ്ടു. 

 

പരീക്ഷണ ലബോറട്ടറിയില്‍ നിന്ന് രക്ഷപ്പെട്ട ചിമ്പാന്‍സി 26 വര്‍ഷത്തിന് ശേഷം ആദ്യമായി ആകാശം കാണുന്ന വീഡിയോ വൈറല്‍

ആനക്കുട്ടിയുടെ നിഷ്ക്കളങ്കമായ പ്രവര്‍ത്തി കണ്ട നെറ്റിസണ്‍സ് തങ്ങളുടെ സ്നേഹം ആറിയിക്കാനായി വീഡിയോയ്ക്ക് താഴെ കുറിപ്പുകളുമായെത്തി. വീഡിയോ പങ്കുവച്ച് കൊണ്ട് സുശാന്ദ് നന്ദ ഇങ്ങനെ കുറിച്ചു, 'ഒരാൾക്ക് കാണാൻ കഴിയുന്ന മെഗാ സസ്യഭുക്കുകളിൽ ഒന്നാണ് ആനക്കുട്ടികൾ. വിശ്വസിക്കാനും ആസ്വദിക്കാനും ഈ സൈഡ് കിക്കുകൾ കാണുക.' അദ്ദേഹം കുറിച്ചു. ആനക്കുട്ടിയുടെ കളി കണ്ട പലരും തങ്ങളുടെ സന്തോഷം മറച്ച് വച്ചില്ല. 'ജീവനുള്ളതിൽ വച്ച് ഏറ്റവും തമാശയുള്ള കുട്ടികള്‍ അവരാണെന്ന് വിശ്വസിക്കുന്നു.  എന്നാല്‍, സിംഹക്കുട്ടികൾ അവരുടെ അമ്മമാർക്ക് വേദനയാണ്. അവരാണ് ഏറ്റവും വികൃതിയുള്ള കുട്ടി.' ഒരു കാഴ്ചക്കാരന്‍ തന്‍റെ അഭിപ്രായം കുറിച്ചു. 

രണ്ട് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിന്‍റ ആസ്തി 52 കോടി രൂപ !
 

PREV
Read more Articles on
click me!

Recommended Stories

ഇതും ഇന്ത്യയാണ്, ഇപ്പോൾ തന്നെ ഭാവിയിലേക്ക് കാലെടുത്തുവച്ചിരിക്കുന്ന ഇന്ത്യ, എയർപോർട്ടിൽ നിന്നുള്ള വീഡിയോയുമായി ഡച്ച് യുവതി
എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി