കോടീശ്വരനായ  ബാരി ഡ്രെവിറ്റ് - ബാർലോയാണ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ തന്‍റെ കൊച്ചുമകൾക്ക് കോടികളുടെ സമ്പാദ്യം നൽകിയത്. മാസം തികയാതെ പിറന്നതിനാല്‍ കുട്ടി ഇപ്പോഴും ഇന്‍ക്യുബേറ്ററിലാണ്. 


നിച്ച് രണ്ട് ദിവസം മാത്രം പ്രായമായ കൊച്ചുമക്കൾക്ക് കോടീശ്വരനായ മുത്തശ്ശൻ സമ്മാനമായി നൽകിയത് 10.44 കോടി രൂപയുടെ വീട്. ഇതിന് പുറമേ കുഞ്ഞിന് 52 കോടി രൂപയുടെ ട്രസ്റ്റ് ഫണ്ടും ലഭിക്കും. കോടീശ്വരനായ 
ബാരി ഡ്രെവിറ്റ് - ബാർലോയാണ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ തന്‍റെ കൊച്ചുമകൾക്ക് കോടികളുടെ സമ്പാദ്യം നൽകിയത്. ബാരിയുടെ മകൾ സാഫ്രോൺ ഡ്രെവിറ്റ് - ബാർലോയ്ക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുഞ്ഞ് പിറന്നത്. മാസം തികയാതെ പിറന്നതിനാല്‍ കുട്ടി ഇപ്പോഴും ഇന്‍ക്യുബേറ്ററിലാണെന്ന് വാര്‍ത്തകള്‍ പറയുന്നു. 

നവജാത ശിശുവിന്‍റെ ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് ബാരി തന്നെയാണ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്. തന്‍റെ മകൾക്ക് ഒരു പെൺകുഞ്ഞ് പിറന്നുവെന്നും രണ്ടാഴ്ച കാലത്തോളം നീണ്ടുനിന്ന ആശങ്കകൾ ഒടുവിലാണ് തന്‍റെ രാജകുമാരി എത്തിയതെന്നുമായിരുന്നു ബാരിയുടെ പോസ്റ്റ്. മറീന ഡ്രെവിറ്റ് - ബാർലോ - ടക്കറെ എന്നാണ് കുഞ്ഞിന്‍റെ പേര്. തന്‍റെ കൊച്ചുമകൾക്കുള്ള സമ്മാനമായി താനൊരു വീട് വാങ്ങിയതായും അവൾക്കായി വീട് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 11 കോടിയോളം രൂപ വിലമതിക്കുന്നതാണ് അദേഹം കൊച്ചുമകൾക്ക് സമ്മാനമായി വാങ്ങിയ വീടെന്ന് ദ സൺ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെയാണ് 52 കോടിയുടെ മറ്റ് ആസ്തികളും കുഞ്ഞിനെ തേടിയെത്തുന്നത്.

View post on Instagram

15 മിനിറ്റ് പഠനം, 3 മണിക്കൂര്‍ തല്ലുകൂടല്‍; സാമൂഹിക മാധ്യമത്തില്‍ ചിരി പടര്‍ത്തി ആറ് വയസുകാരന്‍റെ ടൈംടേബിള്‍‍!

ഒമ്പത് വയസ്സുള്ള ഒരു ആഫ്രിക്കൻ കുട്ടി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണെന്ന് മുമ്പ് റിപ്പോർട്ടുകള്‍ വന്നിരുന്നു, നൈജീരിയയിലെ ലാഗോസിൽ നിന്നുള്ള മോംഫ ജൂനിയർ ആയിരുന്നു ഏറ്റവും പ്രായം കുറഞ്ഞ ആ ശതകോടീശ്വരൻ. ആറാമത്തെ വയസ്സിലാണ് ഈ ബാലൻ തന്‍റെ ആദ്യത്തെ മാളികയുടെ ഉടമയായത്. നിരവധി ആഡംബര മാളികകളും സൂപ്പർ കാറുകളും പ്രൈവറ്റ് ജെറ്റും ഉൾപ്പെടെയുള്ള കോടികളുടെ സമ്പാദ്യമാണ് മോംഫ ജൂനിയറിനുള്ളത്. മുഹമ്മദ് അവൽ മുസ്തഫ എന്നാണ് മോംഫ ജൂനിയറിന്‍റെ യഥാർത്ഥ പേര്. തന്‍റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ 27,000 -ത്തോളം ഫോളോവേഴ്‌സുള്ള ഒരു "ബേബി ഇൻഫ്ലുവൻസർ" ആണ് മോംഫ. ഇദ്ദേഹത്തിന്‍റെ ആഡംബര ജീവിതശൈലി കാണിക്കുന്ന വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണ് സാമൂഹിക മാധ്യമങ്ങളിലുള്ളത്.

തോക്ക് ചൂണ്ടി കൊള്ള, പിന്നാലെ യുവതിയോട് ഡേറ്റിംഗിന് വരണമെന്നും ഫേസ്ബുക്ക് ഫ്രണ്ട് ആക്കണമെന്നും കള്ളന്‍ !