അതിസാഹസിക റീൽസ് ഷൂട്ടിനായി രണ്ട് പെൺകുട്ടികൾ, ബ്ലാക്ഫ്ലിപ്പിൽ നടുവും തല്ലി താഴേക്ക്; വീഡിയോ വൈറൽ

Published : Jun 24, 2024, 01:18 PM ISTUpdated : Jun 24, 2024, 01:22 PM IST
അതിസാഹസിക റീൽസ് ഷൂട്ടിനായി രണ്ട് പെൺകുട്ടികൾ, ബ്ലാക്ഫ്ലിപ്പിൽ നടുവും തല്ലി താഴേക്ക്; വീഡിയോ വൈറൽ

Synopsis

സ്കൂൾ വിദ്യാർഥിനികളായ രണ്ടു പെൺകുട്ടികൾ റീൽ ചിത്രീകരണത്തിനായി നടത്തുന്ന സാഹസിക പ്രവർത്തി ഒരു വലിയ അപകടത്തിൽ കലാശിക്കുന്നതിന്‍റെ വീഡിയോ ആയിരുന്നു അത്.


പെട്ടെന്ന് പ്രശസ്തരാകാനുള്ള ജനപ്രിയ പ്ലാറ്റ്ഫോമുകളായി സമൂഹ മാധ്യമങ്ങൾ മാറിക്കഴിഞ്ഞു. ഓരോ ദിവസവും നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍  വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയിൽ പലതും ആളുകളെ മടുപ്പിക്കുന്നവയാണ്. സമൂഹ മാധ്യമത്തില്‍ പലപ്പോഴും ഉയരുന്ന ഒരു ചോദ്യമാണ് എന്തിനാണ് ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നതെന്ന്. അതേസമയം അവയിൽ പലതും വ്യാപകമായി പങ്കുവയ്ക്കപ്പെടാറുമുണ്ട്. റീലുകൾക്കായി നടത്തുന്ന സാഹസിക പ്രവർത്തനങ്ങൾ പലപ്പോഴും ദുരന്തത്തിൽ കലാശിക്കുന്നതും റീലുകളായി നമുക്ക് മുമ്പിൽ എത്തുന്നു. അത്തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഏറെ ശ്രദ്ധനേടി. 

സ്കൂൾ വിദ്യാർഥിനികളായ രണ്ടു പെൺകുട്ടികൾ റീൽ ചിത്രീകരണത്തിനായി നടത്തുന്ന സാഹസിക പ്രവർത്തി ഒരു വലിയ അപകടത്തിൽ കലാശിക്കുന്നതിന്‍റെ വീഡിയോ ആയിരുന്നു ഇത്. വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറൽ ആയതോടെ ആവർത്തിക്കപ്പെടുന്ന ഇത്തരം അപകടകരമായ പ്രവർത്തികൾക്കെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

സിഗരറ്റ് വലി നിര്‍ത്തണം; പതിനൊന്ന് വര്‍ഷമായി തല 'കൂട്ടിലാക്കി' ഒരു മനുഷ്യന്‍

ചോക്കലേറ്റ് ബീൻസ് വിത്ത് ചോക്ലേറ്റ് ഷേക്ക്; ബ്രഹ്മപുത്ര നദി മുറിച്ച് കടക്കുന്ന ആനക്കൂട്ടത്തിന്‍റെ വീഡിയോ വൈറൽ

സ്കൂൾ യൂണിഫോം ധരിച്ച രണ്ട് വിദ്യാർത്ഥിനികളാണ് വീഡിയോയിൽ ഉള്ളത്. ഇരുവരും ചേർന്ന് ഒരു പാലത്തിന്‍റെ മുകളില്‍‌ വച്ച് അതിസാഹസികമായ ഒരു സ്റ്റണ്ട് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു പെൺകുട്ടി  നിൽക്കുകയും മറ്റേയാൾ അവളുടെ തോളിൽ കയറി നിൽക്കുകയും ചെയ്യുന്നു. ശേഷം തോളിൽ കയറി നിന്ന പെൺകുട്ടി വായുവിൽ ഒരു ബാക്ക്ഫ്ലിപ്പ് ചെയ്യുന്നു. പക്ഷേ, അതിന്‍റെ അവസാനം വലിയൊരു ദുരന്തമായിരുന്നു.  ബാക്ക്ഫ്ലിപ്പിന് പിന്നാലെ കാലുകുത്തി നിലത്ത് നിവര്‍ന്ന് നിൽക്കേണ്ടതിന് പകരം പെണ്‍കുട്ടി നടുവും തല്ലി പുറകോട്ട് നിലത്തടിച്ച് വീഴുന്നു. ഉടൻ തന്നെ കൂടെയുള്ള പെൺകുട്ടി അവളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കാത്ത വിധത്തിൽ വേദനയാൽ അവൾ കുഴഞ്ഞ് റോഡിലേക്ക് തന്നെ വീഴുന്നതും വീഡിയോയിൽ  കാണാം.

അരക്കിട്ട് തകർന്നു എന്ന് കുറിപ്പോടെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ടത്. വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയ റീൽ ഇതിനോടൊകം 17 ലക്ഷത്തിലധികം ആളുകൾ കണ്ടു. സ്വന്തം ജീവൻ അപകടപ്പെടുത്തി കൊണ്ടുള്ള ഇത്തരം പ്രവർത്തികൾ ചെയ്യരുതെന്ന് എന്തുകൊണ്ടാണ് ആളുകൾ മനസ്സിലാക്കാത്തത് എന്ന ആശങ്കയാണ് വീഡിയോ കണ്ട ഭൂരിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കളും ചോദിച്ചത്. 

കാനഡയിൽ ജോലിക്കായി ക്യൂ നിൽക്കുന്ന നൂറ് കണക്കിന് ഇന്ത്യൻ, വിദേശ വിദ്യാർത്ഥികളുടെ വീഡിയോ വൈറൽ
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു