Asianet News MalayalamAsianet News Malayalam

കാനഡയിൽ ജോലിക്കായി ക്യൂ നിൽക്കുന്ന നൂറ് കണക്കിന് ഇന്ത്യൻ, വിദേശ വിദ്യാർത്ഥികളുടെ വീഡിയോ വൈറൽ

കനത്ത വാടകയും വിദ്യാഭ്യാസ ഫീസും ജീവിത ചിലവുകളും കൂട്ടിമുട്ടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് ജോലികള്‍ക്ക് കൂടി പോകേണ്ട അവസ്ഥയാണുള്ളത്. പലപ്പോഴും ഏറ്റവും താഴെക്കിടയിലുള്ള ജോലിയാകും ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. 

Video of hundreds of Indian and foreign students queuing up for work in Canada goes viral
Author
First Published Jun 23, 2024, 3:44 PM IST

ന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് ഒന്നാം ലോക രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇന്ന് പുതിയ തരത്തിലാണ്. ജോലിയ്ക്ക് എന്നതിനേക്കാള്‍ പഠിക്കാനായാണ് ഇന്ന് കൂടുതല്‍ പേരും വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. എന്നാല്‍, അവിടുത്തെ കനത്ത വാടകയും വിദ്യാഭ്യാസ ഫീസും ജീവിത ചിലവുകളും കൂട്ടിമുട്ടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് ജോലികള്‍ക്ക് കൂടി പോകേണ്ട അവസ്ഥയാണുള്ളത്. പലപ്പോഴും ഏറ്റവും താഴെക്കിടയിലുള്ള ജോലിയാകും ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. ഇതിനിടെയാണ് ഏവരെയും ആശങ്കയിലാക്കി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. 

ഹേ ഐ ആം നിഷാത് എന്ന ഇന്‍സ്റ്റാഗാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി,'ടിം ഹോർട്ടൺസിൽ തൊഴിൽ മേള, പോരാട്ടം ഇനിയും വരാനിരിക്കുന്നു, എന്‍റെ സുഹൃത്തേ.' ഒപ്പം നിഷാത് കാനഡയിലെ പാര്‍ടൈം ജോലി അന്വേഷണത്തെ കുറിച്ച് വിവരിക്കുന്നു. താൻ ടൊറന്‍റോയിലെ ഒരു വിദ്യാർത്ഥിയാണെന്നും ഒരു മാസമായി പാർട്ട് ടൈം ജോലിക്കായി അന്വേഷണത്തിലാണെന്നും നിഷാത് വീഡിയോയിൽ പങ്കുവെച്ചു. കാനഡയിലെ ജനപ്രിയ കോഫി, ഫാസ്റ്റ് ഫുഡ് ശൃംഖലയായ ടിം ഹോർട്ടൺസിന് മുന്നില്‍ ജോലി തേടി ക്യൂവിൽ നിൽക്കുന്ന ഡസൻ കണക്കിന് ഇന്ത്യക്കാരും മറ്റ് വിദേശ വിദ്യാർത്ഥികളെയും ചിത്രീകരിച്ചു. അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കിടയിൽ ഇന്ന് പാർട്ട് ടൈം ജോലിക്ക് വേണ്ടിയുള്ള കടുത്ത മത്സരമാണെന്ന് നിഷാത് വിശദീകരിക്കുന്നു.  30 മിനിറ്റ് നേരത്തെ ജോബ് ഫെയറിൽ എത്തിയെങ്കിലും അപേക്ഷകരുടെ നീണ്ട ക്യൂവാണ് അവിടെ കാണാന്‍ കഴിഞ്ഞത്. 

പട്ടാപ്പകൽ മോഷ്ടിക്കാൻ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ഓടിക്കുന്ന വീട്ടുടമസ്ഥന്‍റെ വീഡിയോ വൈറൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nishat (@heyiamnishat)

പ്ലക്ക്ലി; ലണ്ടന്‍ നഗരത്തില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര, രാജ്യത്തെ ഏറ്റവും നിഗൂഢത നിറഞ്ഞ ഗ്രാമത്തിലേക്ക്

നീണ്ട നിര കണ്ട് ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിച്ച് സമീപത്തുള്ള വെള്ളക്കാർ പോലും ഞെട്ടിയെന്നും നിഷാത് പാതി കളിയായും പാതി കാര്യമായും പറയുന്നു. ടിം ഹോർട്ടൺസ് ജീവനക്കാർ അവരുടെ ബയോഡാറ്റകൾ ശേഖരിച്ചു, അവരുടെ ഷെഡ്യൂളുകളെ കുറിച്ച് അവരോട് ചോദിച്ചു. അഭിമുഖത്തിനായി വിളിക്കാമെന്ന് പറഞ്ഞ് എത്തിയവരെയെല്ലാം തിരിച്ചയച്ചു. നിഷാത് താമസ സ്ഥലത്ത് നിന്നും ഏറെ അകലെയുള്ള മറ്റൊരു നഗരത്തില്‍ ജോലി തേടി പോയി. 'എനിക്ക് ഏതെങ്കിലും കടയിൽ ജോലി കിട്ടുമോ എന്നറിയില്ല. അതിനാൽ ഇന്നത്തേത് എന്‍റെ പോരാട്ട ദിവസമായിരുന്നു.' നിഷാത് കൂട്ടിചേര്‍ക്കുന്നു. വീഡിയോ, പഠനത്തിനായെത്തിയ വിദേശ വിദ്യാര്‍ത്ഥികളുടെ അവസ്ഥ കൃത്യമായി ചിത്രീകരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ ഒരു പാര്‍ടൈം ജോലി പോലും ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടു. നിര്‍മ്മാണ പ്രവർത്തനവും ട്രക്ക് ഓടിക്കാനും പഠിക്കുക, കാനഡയില്‍ ജോലി കിട്ടും' ഒരു കാഴ്ചക്കാരനെഴുതി. മറ്റ് ചിലര്‍ കാനഡയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞെന്നും ഇനി മറ്റെവിടേക്കെങ്കിലും നീങ്ങാനും ഉപദേശിച്ചു. 

കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സൗഹൃദം തേടി, സഹായം തേടി പുടിന്‍റെ യാത്രകള്‍
 

Latest Videos
Follow Us:
Download App:
  • android
  • ios