സ്ത്രീകൾക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുക്കാൻ മടിച്ച് യുവാവ്; കൂറച്ച് കൂടി മര്യാദയാവാമെന്ന് സോഷ്യൽ മീഡിയ

Published : Apr 03, 2025, 08:39 AM IST
സ്ത്രീകൾക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുക്കാൻ മടിച്ച് യുവാവ്;  കൂറച്ച് കൂടി മര്യാദയാവാമെന്ന് സോഷ്യൽ മീഡിയ

Synopsis

 പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യുമ്പോൾ സ്ത്രീകൾക്കും പ്രായമായവര്‍ക്കും കുട്ടികൾക്കും സീറ്റ് ഒഴിഞ്ഞ് കൊടുക്കേണ്ടതുണ്ടോയെന്ന ചര്‍ച്ചയ്ക്ക് വീഡിയോ തുടക്കമിട്ടു.         

പ്രായമായവര്‍ക്കും സ്ത്രീകൾക്കും കൊച്ചു കുട്ടികൾക്കും വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുക്കുകയെന്നത് ഒരു സംസ്കാരത്തിന്‍റെ ഭാഗമാണ്. ഒരു സമൂഹം പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും എങ്ങനെ പരിഗണിക്കുന്നവെന്നതിന്‍റെ ഒരുദാഹരണം കൂടിയാണ് ഈയൊരു പ്രവര്‍ത്തി. എന്നാല്‍, ദില്ലി മെട്രോയില്‍ സീറ്റൊഴിഞ്ഞ് നല്‍കാന്‍ ആവശ്യപ്പെട്ട ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുന്ന ഒരു യുവാവിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ഒപ്പം യാത്ര ചെയ്തിരുന്ന സ്ത്രീകൾ ആവശ്യപ്പെട്ടിട്ടും സീറ്റ് ഒഴിഞ്ഞ് കൊടുക്കാന്‍ ഇയാൾ തയ്യാറായില്ല.  സഹയാത്രികരെല്ലാവരും ആവശ്യമുന്നയിച്ചതോടെ 'വലിയ വ്യക്തിയാകൂ, സീറ്റ് ഉപേക്ഷിക്കൂ' എന്ന് ആക്രോശിച്ച് കൊണ്ട് ഇയാൾ ഒടുവില്‍ സീറ്റ് ഒഴിഞ്ഞ് കൊടുത്തു. ഇതിനിടെ യുവാവും യുവതിയും പരസ്പരം കളിയാക്കലുകൾ തുടർന്നത് കോച്ചില്‍ ചെറിയ സംഘര്‍ഷം സൃഷ്ടിച്ചു. ഒടുവില്‍ ഒരു സഹയാത്രികന്‍ ഇരിക്കുന്ന യാത്രക്കാരനെ എഴുന്നേല്‍ക്കാനായി കൈ നീട്ടിക്കൊടുക്കുമ്പോൾ, അദ്ദേഹം എഴുന്നേല്‍ക്കുന്നു. എന്നാല്‍ പരസ്പരമുള്ള കളിയാക്കലുകൾ തുടരുന്നു. ഇതിനിടെ വീഡിയോ ചിത്രീകരിച്ച യുവതി, ,നിങ്ങൾ അല്പം ശാന്തനായി ഇരിക്കൂ വലിയ ആളാകൂവെന്ന്' ഉപദേശിക്കുന്നതും കേൾക്കാം. 

Watch Video: കാനഡയില്‍ വച്ച് ഇന്ത്യക്കാരന് 6,000 രൂപ ടിപ്പ് നല്‍കി പാകിസ്ഥാന്‍കാരന്‍; വീഡിയോ വൈറല്‍

Read More:  പാചകക്കാരന് ഒരു കോടി, സെക്രട്ടറിക്ക് 10 ലക്ഷം; വിൽപത്രത്തിൽ രത്തൻ ടാറ്റ നീക്കിവെച്ചത്

ദില്ലി ജാനക്പുരി വെസ്റ്റില്‍ നിന്നുള്ള വീഡിയോ വൈറലായതിന് പിന്നാലെ സമത്വത്തെ കുറിച്ച് ചൂടേറിയ ചര്‍ച്ചയാണ് സമൂഹ മാധ്യമത്തില്‍ നിറഞ്ഞത്. പൊതു ഗതാഗതത്തില്‍ സ്ത്രീകൾക്ക് സംവരണം ചെയ്യാത്ത സീറ്റാണെങ്കില്‍ എഴുന്നേറ്റ് കൊടുക്കേണ്ടതില്ലെന്ന് പറഞ്ഞ് നിരവധി പേര്‍ യുവാവിന്‍റെ പ്രവര്‍ത്തിയെ ന്യായീകരിച്ചു. 'എഴുന്നേല്‍ക്കണോ വേണ്ടയോ എന്നത് അയാളുടെ തീരുമാനമാണ്, സ്വാതന്ത്രമാണ്. അതിന് അയാളെ നിര്‍ബന്ധിച്ചത് മോശമായെന്ന്' മറ്റ് ചിലരെഴുതി. 'ഒരു സമൂഹം പരസ്പര ബഹുമാനം നേടുന്നത്, സഹായം ആവശ്യമുള്ളയാളുകളെ സഹായിക്കുന്നതിലൂടെ മാത്രമാണെന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു. കുട്ടികൾക്കും പ്രായമായവര്‍ക്കും സ്ത്രീകൾക്കും വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുക്കുന്നത് ഒരു കുറവായി കാണേണ്ടതില്ലെന്നും അതിന് സമത്വത്തെക്കാൾ അപ്പുറത്ത് ചില ബഹുമാനങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളുണ്ടെന്ന് മറ്റ് ചിലരും കുറിച്ചു. 

Watch Video: 'സോറി പറ'; നടുക്കടലിൽ വച്ച് കയാക്കിംഗ് ചെയ്യുന്നതിനിടെ ഭാര്യയോട് ആവശ്യം ഉന്നയിച്ച് ഭർത്താവ്, വീഡിയോ വൈറൽ

PREV
Read more Articles on
click me!

Recommended Stories

ആളുയരത്തിലല്ല, അതുക്കും മേലെ, മ‌ഞ്ഞിൽ പുതഞ്ഞ് റഷ്യ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
വീട്ടിലേക്ക് എടുത്തപ്പോൾ ഇത്തിരി കുഞ്ഞൻ പൂച്ച, പിന്നീട് അവന്‍റെ വളർച്ച കണ്ട് നെറ്റിസെന്‍സും ഞെട്ടി, വീഡിയോ .