3,000 രൂപയുടെ ടിക്കറ്റെടുത്തത് എലിയോടൊപ്പം യാത്ര ചെയ്യാനോ?; എസി കോച്ചിൽ പരക്കം പാഞ്ഞ എലിയുടെ വീഡിയോ വൈറൽ

Published : Mar 13, 2025, 06:46 PM IST
3,000 രൂപയുടെ ടിക്കറ്റെടുത്തത് എലിയോടൊപ്പം യാത്ര ചെയ്യാനോ?; എസി കോച്ചിൽ പരക്കം പാഞ്ഞ എലിയുടെ വീഡിയോ വൈറൽ

Synopsis

എസി കോച്ചില്‍ മാത്രമല്ല, ബര്‍ത്തില്‍ വിരിച്ച വിരിപ്പിന് ഇടയില്‍ വരെ എലികളെത്തുന്നു.


ന്ത്യന്‍ റെയില്‍വേയുടെ വൃത്തിയില്ലായ്മ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഇത്തവണ എസി കോച്ചിലൂടെ പരക്കം പാഞ്ഞ എലിയുടെ വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. സൌത്ത് ബീഹാര്‍ എക്സ്പ്രസിലെ യാത്രക്കാരനായ പ്രശാന്ത് കുമാറാണ് തന്‍റെ എക്സ് ഹാന്‍റിലിലൂടെ വീഡിയോ പങ്കുവച്ചത്. ഒപ്പം എസി കോച്ചില്‍ മുഴുവനും എലിയുടെ മണമായിരുന്നെന്നും അദ്ദേഹം പരാതിപ്പെട്ടു. കുറിപ്പും വീഡിയോയും ഇന്ത്യന്‍ റെയില്‍വേയ്ക്കും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും ടാഗ് ചെയ്തെങ്കിലും ആരും പ്രതികരണവുമായി എത്തിയില്ല. 

3,000 രൂപയ്ക്ക് മുകളിലായി തന്‍റെ 2 -ാം ക്ലാസ് എസി ടിക്കറ്റിനെന്നും പ്രശാന്ത് കുറിപ്പില്‍ പറയുന്നു. ഏതാണ്ട് നാലോളം വീഡിയോകൾ പ്രശാന്ത് പങ്കുവച്ചിട്ടിണ്ട്. ചില വീഡിയോകളില്‍ എലി ബര്‍ത്തിന് മേലെ വിരിച്ച വിരിപ്പിലൂടെ ഓടി നടക്കുന്നത് കാണാം. മനുഷ്യ സാമീപ്യമൊന്നും അതിന് അത്ര പേടിയുള്ളതായി തോന്നില്ല. അത്രയ്ക്ക് കൂളായിട്ടാണ് എലി ട്രെയിലൂടെ തലങ്ങും വിലങ്ങും ഓടുന്നത്. 'പിഎൻആർ 6649339230, ട്രെയിൻ 13288, കോച്ച് എ 1 ൽ ഒന്നിലധികം എലികൾ, സീറ്റുകൾക്കും ലഗേജുകൾക്കും മുകളിൽ എലികൾ കയറുന്നു. അതുകൊണ്ടാണോ ഞാൻ എസി 2 ക്ലാസിന് ഇത്രയധികം പണം നൽകിയത്?' വീഡിയോകൾ പങ്കുവച്ച് കൊണ്ട് പ്രശാന്ത് എഴുതി. 

Watch Video: ഇറാന്‍ തീരത്ത് 'രക്ത മഴ'? കടലിനെ പോലും ചുവപ്പിച്ച് ചുവന്ന നിറമുള്ള ജലം; വീഡിയോ വൈറൽ

Read More: യേശു ക്രിസ്തു മുടി മുറിക്കണമെന്ന് വിവാദ പരാമർശം; ട്രാൻസ് ഇൻഫ്ലുവൻസറിന് മൂന്ന് വർഷം തടവ്

ഒരു കുറിപ്പില്‍ എലിയെ കണ്ടയുടനെ  139 എന്ന റെയിൽവേ ഹെൽപ്പ് ലൈനിൽ വിവരം അറിയിച്ചെന്നും ട്രെയിനിലുണ്ടായിരുന്ന ജീവനക്കാരെത്തി ബോഗിയില്‍ കീടനാശിനി തളിച്ച് പോയി. എന്നാല്‍ എലികളെ പിടികൂടാനായി ഒന്നും ചെയ്തില്ലെന്നും രാത്രി മുഴുവനും ബോഗിയില്‍ എലിയുടെ മണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഡിയോ വൈറലാവുകയും നിരവധി പേര്‍ കുറിപ്പുകളെഴുതുകയും ചെയ്തു. 'ടിക്കറ്റില്ലാതെ ഇവർക്കെങ്ങനെ കറങ്ങാൻ കഴിയും. അടുത്ത ബജറ്റിൽ എലി ടിക്കറ്റുകൾ അവതരിപ്പിക്കണം.' ഒരു കാഴ്ചക്കാരന്‍ പരിഹസിച്ചു. 'നിങ്ങളുടെ ടിക്കറ്റ് ആർഎസി ആയിരിക്കാം, നോക്കൂ. നിങ്ങൾ രണ്ടുപേരും സീറ്റ് പങ്കിടേണ്ടിവരും.' മറ്റൊരു കാഴ്ചക്കാരന്‍ അല്പം കൂടി കടന്ന പരിഹാസവുമായെത്തി. '2AC, 3AC എന്നിവയിൽ വളർത്തുമൃഗങ്ങളെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'കോച്ചുകളിൽ എലികൾ പെരുകുന്നതിന് റെയിൽവേ മാത്രമല്ല ഉത്തരവാദി. യാത്രക്കാർക്ക് പൗരബോധം ഇല്ല, കാരണം അവർ ഭക്ഷണം ഉപേക്ഷിക്കുന്നു, ചായക്കപ്പുകളും ഭക്ഷണ പ്ലേറ്റുകളും സീറ്റുകൾക്കടിയിൽ വയ്ക്കുന്നു. ചവറ്റുകുട്ടകളിൽ ഇടാൻ പോലും മെനക്കെടുന്നില്ല. യാത്രയ്ക്കിടെ റെയിൽവേയും ഇത്തരം മാലിന്യക്കൂമ്പാരങ്ങൾ വൃത്തിയാക്കാറില്ല.' മറ്റൊരു കാഴ്ചക്കാരന്‍ യാത്രക്കാരും റെയില്‍വേയും ഈക്കാര്യത്തില്‍ ഒരുപോലെ കുറ്റക്കാരാണെന്ന് കുറിച്ചു. 

Watch Video: 'അമ്മ എന്‍റെ ഐസ്ക്രീം കട്ട് തിന്നു, വന്ന് അറസ്റ്റ് ചെയ്യൂ'; പോലീസിനെ വിളിച്ച് പരാതി പറഞ്ഞ് നാല് വയസുകാരൻ

 

 

PREV
Read more Articles on
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്