തന്‍റെ അനുവാദമില്ലാതെ, തനിക്ക് തരാതെ അമ്മ ഐസ്ക്രീം കട്ടെടുത്ത് കഴിച്ചത് മകന് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. പിന്നൊന്നും നോക്കിയില്ല. എമർജന്‍സി നമ്പറിലേക്ക് വിളിച്ച് അമ്മയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു.            

മ്മ, തനിക്ക് തരാതെ തന്‍റെ ഐസ്ക്രീം കഴിച്ചതിന് നാല് വയസ്സുകാരൻ പോലീസിനെ വിളിച്ചു. യുഎസിലെ വിസ്കോൺസിനിലാണ് സംഭവം. താൻ കഴിക്കാൻ കരുതി വെച്ചിരുന്ന ഐസ്ക്രീം അമ്മ കഴിച്ചു എന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് നാല് വയസ്സുകാരൻ പോലീസിനെ വിളിച്ചതെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. എമർജൻസി നമ്പറായ 911 -ൽ വിളിച്ചാണ് ബാലൻ പോലീസിനോട് അമ്മ തന്‍റെ ഐസ്ക്രീം മോഷ്ടിച്ച് കഴിച്ചുവെന്ന് പരാതി പറഞ്ഞത്. തന്‍റെ അനുവാദമില്ലാതെയാണ് അമ്മ ഐസ്ക്രീം കഴിച്ചതെന്നും അതിനാൽ അമ്മയെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു നിഷ്കളങ്കനായ ബാലന്‍റെ ആവശ്യം. 

പോലീസുമായി നാലുവയസ്സുകാരൻ നടത്തിയ സംഭാഷണത്തിന്‍റെ ഓഡിയോ സിഎൻഎൻ പുറത്തുവിട്ടു. 

പോലീസ്: "ഹലോ, ഇത് റേസിൻ കൗണ്ടി 911 ആണ്. നിങ്ങളുടെ വിലാസം ഏതാണ്?"

 കുട്ടി: "എന്‍റെ മമ്മി മോശമാണ്."

 പോലീസ്: "ശരി, എന്താണ് സംഭവിച്ചത്?"

 കുട്ടി: "വന്ന് എന്‍റെ മമ്മിയെ കൂട്ടിക്കൊണ്ടുപോകൂ."

 പോലീസ്: "ശരി, എന്താണ് സംഭവിച്ചത് എന്ന് പറയൂ?"

 കുട്ടി: "വന്ന് എന്‍റെ മമ്മിയെ കൂട്ടിക്കൊണ്ടുപോകൂ."

 പോലീസ്: "അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് പറയാമോ?"

 സ്ത്രീ: "എന്‍റെ മകനാണ്. നാലു വയസ്സായി. അവൻ ഫോണെടുത്ത് വിളിച്ചതാണ്"

 പോലീസ്: "ശരി."

 സ്ത്രീ: "ഞങ്ങൾ അവനെ പിടിച്ചുനിർത്താൻ ശ്രമിക്കുകയായിരുന്നു അവൻ 911 ലേക്ക് വിളിക്കുമെന്ന് പറഞ്ഞു"

 കുട്ടി: "ഇല്ല - ഞാൻ പോലീസിനെയാണ് വിളിച്ചത്, ഞാൻ അവരോട് വന്ന് മമ്മിയെ കൂട്ടിക്കൊണ്ടുപോയി ജയിലിൽ അടയ്ക്കാൻ പറഞ്ഞു"

സ്ത്രീ : ഞാൻ അവന്‍റെ ഐസ്ക്രീം എടുത്തു കഴിച്ചു. ചിലപ്പോൾ അതായിരിക്കാം അവൻ വിളിച്ചത്.

Read More:19 ലക്ഷം രൂപ ചെലവ്; മരിച്ച് പോയ പ്രിയപ്പെട്ട നായയെ ക്ലോണിങ്ങിലൂടെ പുനർജീവിപ്പിച്ച് ഉടമ

Scroll to load tweet…

Read More:  ട്രംപിന്, ഒരു മാസ്റ്റർ പ്ലാന്‍ ഉണ്ടോ? റഷ്യയെ ഒപ്പം നിർത്തി, യൂറോപ്പിനെ സ്വയം പര്യാപ്തമാക്കി, ചൈനയെ അകറ്റുമോ?

ഇങ്ങനെയാണ് പോലീസുമായി കുട്ടിയും അമ്മയും നടത്തിയ സംഭാഷണത്തിന്‍റെ ഓഡിയോ റെക്കോർഡ്. കുട്ടി പോലീസുമായി സംസാരിക്കുന്നതിനിടയിൽ അമ്മ ഇടയ്ക്ക് വന്ന് ഫോൺ വാങ്ങുകയും പോലീസിനോട് കാര്യങ്ങൾ വിശദീകരിക്കുകയുമായിരുന്നു. ഒടുവിൽ കാര്യങ്ങൾ സ്ഥിരീകരിക്കാൻ പോലീസ് നേരിട്ട് വീട്ടിലെത്തി. ഐസ്ക്രീം തിന്നതിന് അമ്മയെ അറസ്റ്റ് ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്‍റെ അമ്മയെ കൊണ്ടുപോകേണ്ട എന്നായിരുന്നു കുട്ടിയുടെ മറുപടി. ഒടുവിൽ, കുട്ടിയെ ആശ്വസിപ്പിച്ചു മടങ്ങിയ പോലീസ് തൊട്ടടുത്ത ദിവസം സമ്മാനമായി അവന് ഒരു ഐസ്ക്രീമും വാങ്ങി നൽകിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

Read More:  തീരത്തേക്ക് പതുങ്ങിയെത്തിയ സ്രാവ്, മുതലയെ കടിച്ചെടുത്ത് കടലിലേക്ക്; ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ