മകളെ അത്ഭുതപ്പെടുത്താന്‍ ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് യാത്ര ചെയ്ത അച്ഛന്‍റെ വീഡിയോ വൈറല്‍ !

Published : Jun 26, 2023, 02:18 PM IST
മകളെ അത്ഭുതപ്പെടുത്താന്‍ ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് യാത്ര ചെയ്ത അച്ഛന്‍റെ വീഡിയോ വൈറല്‍ !

Synopsis

കുടുംബത്തില്‍ നിന്നും അകന്ന് ജീവിക്കുന്ന അടുത്ത ബന്ധക്കളെ പെട്ടെന്ന് കാണുമ്പോള്‍ അവരുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളായിരുന്നു ഈ അച്ഛനും മകളും തമ്മിലുള്ള കൂടിക്കാഴ്ച നിറയെ..

ജോലി ആവശ്യത്തിനായും പഠനാവശ്യത്തിനായും കുടുംബത്തില്‍ നിന്നും അകന്ന് കഴിയുന്ന അംഗങ്ങളെ സന്തോഷിപ്പിക്കാനായി ചിലപ്പോഴൊക്കെ മറ്റുള്ളവര്‍ സര്‍പ്രൈസ് നല്‍കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവിചാരിതമായി അവരുടെ മുന്നിലെത്തുമ്പോള്‍ ആ മുഖങ്ങളില്‍ മിന്നിമറയുന്ന വികാരങ്ങളോളം വലിയ മറ്റൊന്നിന്നും വേണ്ടിയല്ല അത്തരം യാത്രകള്‍. അത്തരത്തില്‍ ഒരച്ഛന്‍ തന്‍റെ മകളെ കാണാന്‍ ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് നടത്തിയ ഒരു സന്ദര്‍ശനത്തെ കുറിച്ചാണ്. 

shrutva_desai എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ചുകൊണ്ട് ശ്രുത്വ ദേശായി ഇങ്ങനെ കുറിച്ചു, 'ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള സന്ദർശനം കൊണ്ട് പപ്പ എന്നെ അത്ഭുതപ്പെടുത്തിയപ്പോൾ എന്‍റെ ഹൃദയമിടിപ്പ് മാറി! ഞാൻ എപ്പോഴും വിലമതിക്കുന്ന ഏറ്റവും അവിശ്വസനീയമായ നിമിഷമായിരുന്നു അത്. പപ്പ വാതിലിലൂടെ നടന്നപ്പോൾ ഞാൻ പൂർണ്ണമായും ഞെട്ടി, വികാരഭരിതനായി. എന്നെ കാണാൻ വേണ്ടി മാത്രം അദ്ദേഹം ആ വഴി മുഴുവൻ യാത്ര ചെയ്തുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല! ഇത്തരമൊരു അവിശ്വസനീയമായ അച്ഛനെ കിട്ടിയത് ഭാഗ്യമായി കരുതുന്നു. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അച്ഛാ'  കാനഡയില്‍ പഠിക്കുകയാണ് ശ്രുത്വ ദേശായി. അതോടൊപ്പം, അവള്‍ അവിടെയൊരു കടയില്‍ ജോലി ചെയ്യുന്നു. വിശേഷ ദിവസങ്ങളിലെല്ലാം അച്ഛനും മക്കളും ഒരുമിച്ച് കൂടുകയെന്നത് ശ്രുത്വ ദേശായിയുടെ കുടുംബത്തില്‍ പതിവാണ്. 

 

ഇസ്ലാമിക ഭരണം സ്വീകരിച്ചതിലൂടെ സ്ത്രീകളെ "പരമ്പരാഗത അടിച്ചമർത്തലുകളിൽ" നിന്ന് രക്ഷിച്ചെന്ന് താലിബാന്‍!

എന്നാല്‍, പഠനാര്‍ത്ഥം മകള്‍ കാനഡയിലേക്ക് പോയപ്പോള്‍, അച്ഛന് മകളെ കാണാതിരിക്കാനായില്ല. അദ്ദേഹം മകളെ കാണാനായി ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് പറന്നു. വീഡിയോയുടെ തുടക്കത്തില്‍, കടയുടെ ഉള്ളില്‍ നില്‍ക്കുന്ന മകള്‍ തന്നെ കാണാതിരിക്കാനായി, കടയുടെ പുറത്ത് കൂടി കുനിഞ്ഞ് ഉള്ളില്‍ കയറുന്ന ശ്രുത്വ ദേശായിയുടെ അച്ഛനെ കാണാം. അച്ഛനെ കണ്ടതും മകള്‍ വികാരം നിയന്ത്രിക്കാന്‍ പറ്റാതെ കരഞ്ഞുകൊണ്ട് നിലത്തിരുന്നു. ഈ സമയം അദ്ദേഹം മകളെ എഴുന്നേല്‍പ്പിക്കുകയും രണ്ട് പേരും ആലിംഗനബന്ധരായി പരസ്പരം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അച്ഛനും മകളും തങ്ങളുടെ വികാരം നിയന്ത്രിക്കാനാകാതെ കരയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റ് ചെയ്യാനെത്തിയത്. മകളുടെയും അച്ഛന്‍റെയും വൈകാരിക നിമിഷങ്ങള്‍ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി. 

ബോറടി സഹിക്കവയ്യ; യുവാക്കളോടുള്ള താത്പര്യം വെളിപ്പെടുത്തി 73 വയസുള്ള മുത്തശ്ശി ഡേറ്റിംഗ് ആപ്പില്‍ !
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു