ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് സ്ത്രീകൾക്ക് സുഖകരവും സമൃദ്ധവുമായ ജീവിതം നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഹിബത്തുള്ള അഖുന്ദ്‌സാദ അവകാശപ്പെട്ടു. 

ഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതില്‍ ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ആഴ്ച വീണ്ടും തങ്ങളുടെ 'അഗാധമായ ഉത്കണ്ഠ' രേഖപ്പെടുത്തിയതിന് പിന്നാലെ, ഇസ്ലാമിക ഭരണം സ്വീകരിക്കുന്നതിലൂടെ രാജ്യത്തെ സ്ത്രീകളെ "പരമ്പരാഗത അടിച്ചമർത്തലുകളിൽ" നിന്ന് രക്ഷിക്കുകയും "സ്വാതന്ത്ര്യവും മാന്യവുമായ മനുഷ്യർ" എന്ന പദവി പുനഃസ്ഥാപിക്കുകയും ചെയ്തെന്ന് അവകാശപ്പെട്ട് താലിബാന്‍റെ പരമോന്നത നേതാവ് രംഗത്തെത്തി. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് സ്ത്രീകൾക്ക് സുഖകരവും സമൃദ്ധവുമായ ജീവിതം നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഹിബത്തുള്ള അഖുന്ദ്‌സാദ അവകാശപ്പെട്ടു. 

2021 ഓഗസ്റ്റ് 15 ന് അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍റെ അധികാരം കൈയാളിയ താലിബാന്‍, രാജ്യത്ത് കഴിഞ്ഞ 20 വര്‍ഷമായി സ്ത്രീകള്‍ അനുഭവിച്ചിരുന്ന എല്ലാ സ്വാതന്ത്ര്യവും നിര്‍ത്തലാക്കിയിരുന്നു. വിദ്യാലയങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ അകറ്റി. സര്‍വ്വകലാശാലകള്‍ അടച്ചു. സ്ത്രീകള്‍ പുറത്തിറങ്ങുന്നുണ്ടെങ്കില്‍ ബന്ധുവായ ഒരു പുരുഷന്‍റെ കൂടെ മാത്രമായിരിക്കണമെന്നും വീടിന് വെളിയില്‍ ഇറങ്ങുമ്പോള്‍ സ്ത്രീകളുടെ കണ്ണ് മാത്രമേ പുറത്തുകാണാന്‍ പാടുള്ളൂവെന്നും നിയമം പുറപ്പെടുവിച്ചിരുന്നു. പാർക്കുകൾ, ജിമ്മുകൾ, പൊതുകുളി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും സ്ത്രീകളെ വിലക്കി. അതേ സമയം പൊതു മേഖലയിലും സര്‍ക്കാര്‍ മേഖലയിലും മാധ്യമ മേഖലയിലും ജോലി ചെയ്യുന്ന സ്ത്രീകളെ പുറത്താക്കുകയും ചെയ്തു. 

ബോറടി സഹിക്കവയ്യ; യുവാക്കളോടുള്ള താത്പര്യം വെളിപ്പെടുത്തി 73 വയസുള്ള മുത്തശ്ശി ഡേറ്റിംഗ് ആപ്പില്‍ !

എന്നാല്‍, "സമൂഹത്തിന്‍റെ പകുതിയോളം സ്ത്രീകളുടെ ഉന്നമനത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്" എന്നാണ് അഖുന്ദ്സാദ അവകാശപ്പെട്ടത്. 'വിവാഹം, അനന്തരാവകാശം, മറ്റ് അവകാശങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് സ്ത്രീകളെ സഹായിക്കാൻ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് അഖുന്ദ്സാദ പറഞ്ഞു. 2021 ഡിസംബറിൽ താലിബാന്‍ പുറത്തിറക്കിയ ആറ് നിയമങ്ങളുള്ള ഉത്തരവ് സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ ഉറപ്പുനൽകുന്നതായി അഖുന്ദ്‌സാദ അവകാശപ്പെട്ടു. നിർബന്ധിത വിവാഹങ്ങൾ നിരോധിക്കുകയും അനന്തരാവകാശത്തിനും വിവാഹമോചനത്തിനുമുള്ള അവകാശം ഉറപ്പിക്കുകയും ചെയ്തെന്നും അവകാശപ്പെട്ട അഖുന്ദ്സാദ സ്ത്രീകളെ വഴിതെറ്റിക്കുന്നത് ഉടൻ അവസാനിക്കുമെന്നും അവകാശപ്പെട്ടു. യുഎൻ മനുഷ്യാവകാശ കൗൺസിലിന്‍റെ പ്രത്യേക അഫ്ഗാന്‍ റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ് ബെന്നറ്റ് യുഎൻ മനുഷ്യാവകാശ കൗൺസിലിന് നൽകിയ ഒരു റിപ്പോർട്ടില്‍ രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവസ്ഥ ലോകത്തിലെ ഏറ്റവും മോശമായ ഒന്നാണെന്ന് വിശദീകരിച്ചിരുന്നു. ഇതിന് പിന്നീലെയാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതത്തെ കുറിച്ച് യുഎന്‍ ആശങ്ക രേഖപ്പെടുത്തിയത്. 

'എന്നാലിനി അല്പ നേരം മരിച്ച പോലെ കിടക്കാം'; മരണ സീന്‍ അഭിനയിക്കുന്ന പറക്കും അണ്ണാന്‍റെ വീഡിയോ വൈറല്‍!