ഡ്രൈവറില്ലാതെ മുന്നോട്ട് നീങ്ങിയ ട്രക്കില്‍ ചാടിക്കയറി ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ച് യുവതി; വീഡിയോ വൈറല്‍

Published : Aug 06, 2024, 09:06 PM IST
ഡ്രൈവറില്ലാതെ മുന്നോട്ട് നീങ്ങിയ ട്രക്കില്‍ ചാടിക്കയറി ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ച് യുവതി; വീഡിയോ വൈറല്‍

Synopsis

ട്രക്കിന്‍റെ തുറന്ന് കിടന്ന വാതിലിലൂടെ അനായാസമായി ചാടിക്കയറിയ യുവതി ട്രക്കിനെ ഹാന്‍റ് ബ്രേക്ക് ഉപയോഗിച്ച് വാഹനം നിര്‍ത്തുന്നു.


പ്രതീക്ഷിതമായി ഒരു അപകടം നടക്കുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ അതിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തിയാല്‍ അപകടത്തിന്‍റെ ആഘാതം കുറയ്ക്കാന്‍ കഴിയും. എന്നാല്‍, ആ സമയത്ത് അപകടത്തെ മറികടക്കാനുള്ള ശ്രമകരമായ കാര്യം ചെയ്യാന്‍ പലര്‍ക്കും കഴിയണമെന്നില്ല. ഇനി അത്തരമൊരു കാര്യം ചെയ്താലോ അത് ഏറെ പേരുടെ ശ്രദ്ധനേടുകയും ചെയ്യും. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിലെ പെണ്‍കുട്ടിയുടെ പ്രവര്‍ത്തി ഏറെ പേരുടെ ശ്രദ്ധ നേടി. 

വീഡിയോയുടെ തുടക്കത്തില്‍ ഒരു ട്രക്കിനും ഒരു ജെസിബിക്കും ഇടയിലൂടെ നീങ്ങുന്ന ഒരു യുവതിയെ കാണാം. അപ്രതീക്ഷിതമായി ട്രക്ക് മുന്നോട്ട് നീങ്ങി. ഈ സമയം പിന്നില്‍ നിന്നും രണ്ട് പേര്‍ ചേര്‍ന്ന് ട്രക്കിലെ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍. പെട്ടെന്ന് തന്നെ ട്രക്കിന്‍റെ തുറന്ന് കിടന്ന വാതിലിലൂടെ അനായാസമായി ചാടിക്കയറിയ യുവതി ട്രക്കിനെ ഹാന്‍റ് ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തുന്നു. ഈ സമയം ട്രക്ക് റോഡിന്‍റെ ഏതാണ്ട് പകുതിയും കടന്നിരുന്നു. മറ്റ് വാഹനങ്ങള്‍ ഈ സമയം റോഡില്‍ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. 

കാരണക്കാരല്ല ഇരകള്‍; നമ്മള്‍ ഇനിയെങ്കിലും ഭൂവിനിയോഗ ആസൂത്രണം നടത്തേണ്ടതുണ്ട്

കണ്ടു നില്‍ക്കാനാവില്ല; കുട്ടികള്‍ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് വീണ് മൂന്ന് വയസുകാരി മരിച്ചു

യുവതിയുടെ ധീരതയെയും മനോധൈര്യത്തെയും സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറെ പ്രശംസിച്ചു. 'എല്ലാ ക്രെഡിറ്റും ആ ധീരയായ പെൺകുട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. ' അവരെഴുതി. 'അവൾ തക്കസമയത്ത് വിവേകം ഉപയോഗിച്ചത് കൊണ്ട് രക്ഷപ്പെട്ടു. ട്രക്ക് പിന്നിലേക്ക് വലിച്ചിട്ട് നിർത്താൻ ശ്രമിച്ച ആ രണ്ട് പേരും അത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?' മറ്റൊരു കാഴ്ചക്കാരന്‍ തന്‍റെ സംശയം ചോദിച്ചു. അതേസമയം സംഭവം എവിടെ, എന്ന് നടന്നതാണെന്ന് വ്യക്തമല്ല. എക്സിലെ ജനപ്രിയ അക്കൌണ്ടായ ഘർ കെ കലേഷാണ് വീഡിയോ പങ്കുവച്ചത്. 

കുപ്പത്തൊട്ടിയില്‍ കൈയിട്ട് വാരി യു എസ് യുവതി സമ്പാദിച്ചത് 64 ലക്ഷം രൂപ
 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും