
ഉഷ്ണതരംഗത്തിന് പിന്നാലെ ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ വരവറിയിച്ചു. പെയ്ത് തുടങ്ങിയപ്പോള്‍ 'തുള്ളിക്കൊരു കുടം' എന്ന കണക്കെയായിരുന്നു ദില്ലിയിലും മറ്റും മഴ പെയ്തത്. 40 വര്‍ഷത്തിനിടെ ജൂലൈയില്‍ പെയ്യുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്. പിന്നാലെ ദില്ലിയില്‍ വെള്ളക്കെട്ട് രൂക്ഷമായി. റോഡ് ഗതാഗതം പലയിടത്തും തടസപ്പെട്ടു. വാഹനങ്ങള്‍ പാതി വഴിയില്‍ മുന്നോട്ട് പോകാനാകാതെ കുടുങ്ങി. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റ് (ഐഎംഡി) കഴിഞ്ഞ ശനിയാഴ്ചയാണ് സീസണിലെ ആദ്യത്തെ കനത്ത മഴ രേഖപ്പെടുത്തിയത്. ഞായറാഴ്ചയും ദില്ലിയില്‍ 'യെല്ലോ അലർട്ടി'ലായിരുന്നു.
24 മണിക്കൂറിനുള്ളിൽ 153 മില്ലിമീറ്റർ മഴയാണ് ദില്ലിയില്‍ പെയ്തത്. ഇതോടെ 1982 ന് ശേഷം ഒരു ജൂലൈ ദിവസത്തിലെ പെയ്യുന്ന ഏറ്റവും ഉയർന്ന മഴയും 1958 ന് ശേഷമുള്ള മൂന്നാമത്തെ ഏറ്റവും ഉയർന്ന മഴയും നഗരത്തിൽ രേഖപ്പെടുത്തി. തെരുവും നഗരവും വെള്ളക്കെട്ടിലായതോടെ തദ്ദേശീയര്‍ വീഡിയോകള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. പല വീഡിയോകളും റോഡിലൂടെ അപകടകരമായ രീതിയില്‍ വെള്ളം കുതിച്ചൊഴുകുന്നത് കാണാം. ആളുകള്‍ തങ്ങളുടെ വാഹനങ്ങള്‍ അടക്കമുള്ള സ്വത്ത് വകകള്‍ കുത്തിയൊലിച്ച് വരുന്ന മഴവെള്ളത്തില്‍ ഒലിച്ച് പോകാതിരിക്കാന്‍ പാടു പെടുന്നതിന്‍റെ നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങള്‍ നിറയേ.
ഏഷ്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള ഗ്രാമം ഇന്ത്യയിൽ; 80 ശതമാനം വീട്ടിലും സർക്കാർ ഉദ്യോഗസ്ഥർ!
പബ്ജി കാമുകനെ കാണാൻ മക്കളുമായി ഇന്ത്യയിലെത്തിയ ഭാര്യയെ തിരിച്ചയക്കണമെന്ന് പാക്കിസ്ഥാനി ഭര്‍ത്താവ് !
ട്രെയിനിലെ യാത്രക്കാരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍; പ്രതികരിച്ച് റെയിൽവേ
ചിലരുടെ വീട്ടു പടിക്കലേക്ക് വെള്ളമെത്തിയപ്പോള്‍ മറ്റു ചിലരുടെ വീടിന് ഒള്ളിലേക്കും വെള്ളം കയറി. പല ദൃശ്യങ്ങളിലും റോഡുകളില്‍ മുട്ടോളവും അരയോളവും വെള്ളം നിറഞ്ഞതായി കാണാം. കനത്ത മഴയെ തുടര്‍ന്നുള്ള കെടുതികളും കൂടുതലായിരുന്നു. അതിശക്തമായ മഴയില്‍ കരോൾ ബാഗിൽ 15 വീടുകള്‍ തകര്‍ന്നു. ഒരാള്‍ മരിച്ചു. കുത്തിയൊലിച്ചെത്തിയ മഴ വെള്ളത്തില്‍ പാര്‍ക്കുകളും അടിപ്പാതകളും മാര്‍ക്കറ്റുകളും വെള്ളത്തിനടിയിലായി. പടിഞ്ഞാറന്‍ ന്യൂനമര്‍ദ്ദവും മണ്‍സൂണ്‍ കാറ്റുമാണ് ദില്ലിയിലെ കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് തുടങ്ങിയ സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയായിരുന്നു.
'അവള്‍ക്ക് തീരെ മദ്യാദയില്ല'; ടീച്ചര്‍ക്കെതിരായ ഏഴാം ക്ലാസ് ആണ്‍കുട്ടികളുടെ പരാതി വൈറല്‍ !