ഗോതമ്പ് വിൽക്കാൻ പോയ വഴിക്ക് റീൽ ചിത്രീകരണം, ഒടുവിൽ 15 ലിറ്ററിന്‍റെ പാൽ പാത്രം തലയിൽ കുടുങ്ങി; വീഡിയോ

Published : Apr 27, 2026, 04:47 PM IST
head stuck in 15-litre milk can

Synopsis

രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ റീൽ ചിത്രീകരിക്കുന്നതിനിടെ കലുറാം എന്നയാളുടെ തല 15 ലിറ്ററിന്‍റെ പാൽ പാത്രത്തിൽ കുടുങ്ങി. ചൂടിൽ നിന്നും രക്ഷപ്പെടാൻ പാത്രം തലയിൽ വെച്ചതായിരുന്നു വിനയായത്. ഒടുവിൽ, നാട്ടുകാരുടെ സഹായത്തോടെ ഹാർഡ്‌വെയർ കടയിലെത്തി കട്ടർ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റുകയായിരുന്നു.

 

രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ നിന്നും അസാധാരണാമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സാധാരണ നിലയിൽ ചെറിയ കുട്ടികളുടെ തലയാണ് പാത്രങ്ങളിൽ കുടുങ്ങിയെന്നൊക്കെ നമ്മൾ കേൾക്കാറ്. എന്നാൽ, ഇവിടെ മധ്യവയസ് പിന്നിട്ട ഒരാളുടെ തല കുടുങ്ങിയത് 15 ലിറ്ററിന്‍റെ പാൽ പാത്രത്തിൽ. തെറ്റിദ്ധരിക്കേണ്ട. ഒരു റീൽ ചിത്രീകണത്തിനിടെ സംഭവിച്ച ദുരന്തമാണ്. സംഗതി എന്താണെങ്കിലും തലയിൽ 15 ലിറ്ററിന്‍റെ പാൽ പാത്രം കുടുങ്ങിയ അവസ്ഥയിൽ ഒരാൾ ബൈക്കിൽ സഞ്ചരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

തലയിൽ കുടുങ്ങിയ പാൽ പാത്രം

അക്ബർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മധോഗാഹ് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കടയിൽ ഗോതമ്പ് വിൽക്കാൻ പോകുന്ന വഴിക്ക് ഒരു റീൽ ചിത്രീകരിക്കുന്നതിനിടെയാണ് കലുറാമിന്‍റെ തലയിൽ 15 ലിറ്ററിന്‍റെ പാൽ പാത്രം കുടുങ്ങിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. റീൽ ചിത്രീകരണത്തിനിടെ ചൂട് താങ്ങാനാകാതെ വന്നപ്പോൾ കലുറാം 15 ലിറ്ററിന്‍റെ പാൽ പാത്രം തലയിൽ വയ്ക്കുകയായിരുന്നു. ആദ്യം കുഴപ്പമൊന്നും ഉണ്ടായില്ലെങ്കിലും പിന്നാലെ പാൽ പത്രം തലയിൽ കുടുങ്ങി. ഊരിയെടുക്കാൻ ആവുന്ന ശ്രമങ്ങളെല്ലാം നടത്തിയെങ്കിലും പാത്രം ഊരിവന്നില്ല.

 

 

വൈറലായി വീഡിയോ

ഇതോടെ നാട്ടുകാരെല്ലാം ഒത്തുകൂടി. ഒടുവിൽ നാട്ടുകാർ ഒരു ബൈക്കിന് പിന്നിലിരുത്തികലുറാമിനെ അടുത്തുള്ള ഹാഡ്‍വെയർ കടയിലെത്തിച്ചു. അവിടെ വച്ച് ഒരു കട്ടർ ഉപയോഗിച്ച് പാൽ പാത്രം മുറിച്ച് നീക്കുകയായിരുന്നു. ഏതാണ്ട് 10 കിലോയോളം ഭാരമുള്ള 15 ലിറ്ററിന്‍റെ പാൽ പാത്രമാണ് കലുറാമിന്‍റെ തലയിൽ കുടുങ്ങിയതെന്ന് മധോഗാഹ് ഗ്രാമത്തലവൻ പ്രേമാറാം മാധ്യമങ്ങളോട് പറഞ്ഞു. തലയിൽ കുടുങ്ങിയ നിലയിൽ 15 ലിറ്ററിന്‍റെ പാൽ പാത്രവുമായി ബൈക്കിന് പിന്നിലിരുന്ന് ഹാഡ്‍വെയർ കടയിലേക്ക് പോകുന്ന കാലുറാമിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കട്ടർ ഉപയോഗിച്ച് പാൽ പാത്രം മുറിച്ച് മാറ്റുന്നതും വീഡിയോയിൽ കാണാം.

 

PREV
Read more Articles on
click me!

Recommended Stories

സ്കൂളിൽ ഫീസ് കൊടുക്കണം, ഫീസ് കൊടുക്കണമെങ്കിൽ ജോലിക്ക് പോണം, ജീവിതം ഒരു ലൂപ്പ്; അനുഭവം പങ്കുവച്ച് ഇന്ത്യൻ വിദ്യാർത്ഥി
ഇന്ത്യയിലെ ജീവിതം എളുപ്പമാണ്, എന്നിട്ടും പ്രവാസികൾ മടങ്ങാത്തതെന്ത്? ഇതാണ് കാരണം, പോസ്റ്റുമായി യുവാവ്