Latest Videos

Viral Video: കരുതലിന്‍റെ കരസ്പര്‍ശം; റോഡിലെ വാഹനങ്ങളില്‍ നിന്നും ഭാര്യയെ സുരക്ഷിതനാക്കുന്ന ഭര്‍ത്താവ്!

By Web TeamFirst Published Mar 20, 2023, 8:18 AM IST
Highlights

ചിലര്‍ വീഡിയോയിലെ ദമ്പതിമാരെ തിരിച്ചറിഞ്ഞു. , “ഞാൻ എപ്പോഴും അവരെ കാണാറുണ്ട്. ഞങ്ങളുടെ ഓഫീസിനടുത്താണ് അവർ താമസിക്കുന്നത്. അമ്മാവൻ അവരെ വളരെയധികം ശ്രദ്ധിക്കുന്നു. അദ്ദേഹം അവരെ എപ്പോഴും വൈകുന്നേരം നടക്കാൻ കൊണ്ടുപോകുന്നു. ഷോപ്പിംഗിന്, അദ്ദേഹം അവര്‍ക്കായി ഫ്രൂട്ട് ചോക്ലേറ്റുകൾ വാങ്ങുന്നു."


പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിച്ച് വീണ്ടും ഒരു വൈറല്‍ വീഡിയോ. ഓരോ വ്യക്തിയ്ക്കും തങ്ങളുടെ സ്നേഹവും കരുണയും തുടങ്ങിയ വൈകാരിക നിമിഷങ്ങള്‍ പ്രകടിപ്പിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ചിലര്‍ അത് അമിതമായി പ്രകടിപ്പിക്കുമ്പോള്‍ മറ്റ് ചിലര്‍ അടക്കിപ്പിടിച്ചാകും തങ്ങളുടെ വികാരങ്ങള്‍ പ്രകടമാക്കുക. കേരളത്തില്‍ ഭര്‍ത്താവിന്‍റെ ഒപ്പം നടക്കാന്‍ ഭാര്യയ്ക്ക് കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെ നിന്നും കേരളം ഏറെ മാറിയെങ്കിലും പൊതുമധ്യത്തില്‍ ഇത്തരം സ്നേഹപ്രകടനങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ വളരെ അപൂര്‍വ്വമായേ കാണാന്‍ കഴിയൂ. അത്തരമൊരു സ്നേഹപ്രകടത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

റോഡിന് ഒരു വശത്ത് കൂടി നടന്നുവരുന്ന മധ്യവയസ് പിന്നിട്ട ഒരു പുരുഷനും സ്ത്രീയും. ഇടയ്ക്ക് റോഡ് സൈഡില്‍ ഒരു കാറ് കിടക്കുന്നത് കണ്ട്, സ്ത്രീയുടെ കൈ പിടിച്ച് ഇടതുവശത്ത് നടന്നിരുന്നയാള്‍ വലത് വശത്തേക്ക് വരികയും അവരുടെ ഇടത് കൈ പിടിച്ച് റോഡിലെ തിരക്കില്‍ നിന്നും അവരെ സുരക്ഷിതയാക്കി പോകുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ജെനിഫർ റഹ്‌മാൻ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍നിന്നും പങ്കവയ്ക്കപ്പെട്ട വീഡിയോ മനുഷ്യന്‍റെ കരുണയുടെയും സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പ്രകടനമായി മാറി. 'അയാള്‍ അവരെ സുരക്ഷിതമായ വശത്തേക്ക് നയിച്ച രീതി' എന്ന് വീഡിയോ പങ്കിട്ടു കൊണ്ട് ജെനിഫർ റഹ്‌മാൻ കുറിച്ചു. ആറ് ദിവസം കൊണ്ട് പത്ത് ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 

 

ബാന്‍സ്കിയുടെ ചിത്രമുണ്ടെന്നറിയാതെ 500 വർഷം പഴക്കമുള്ള ഫാംഹൗസ് പൊളിച്ച് നീക്കി

വീഡിയോയിലെ പ്രായമായ ദമ്പതികൾ കാഴ്ചക്കാരെ ആകര്‍ഷിച്ചു. "എനിക്ക് വേണ്ടത് അത്രയേയുള്ളൂ" എന്നാണ് ഒരാള്‍ കുറിച്ചത്. ചിലര്‍ തമാശ പറഞ്ഞു. 'അവസാനം ഞാന്‍ കൊറിയന്‍ സിനിമയുടെ റീല്‍ കണ്ടെത്തി. '90 കളെ പ്രണയം. എവര്‍ഗ്രീന്‍' മറ്റൊരാള്‍ കുറിച്ചു. മറ്റ് ചിലര്‍ വീഡിയോയിലെ ദമ്പതിമാരെ തിരിച്ചറിഞ്ഞു. , “ഞാൻ എപ്പോഴും അവരെ കാണാറുണ്ട്. ഞങ്ങളുടെ ഓഫീസിനടുത്താണ് അവർ താമസിക്കുന്നത്. അമ്മാവൻ അവരെ വളരെയധികം ശ്രദ്ധിക്കുന്നു. അദ്ദേഹം അവരെ എപ്പോഴും വൈകുന്നേരം നടക്കാൻ കൊണ്ടുപോകുന്നു. ഷോപ്പിംഗിന്, അദ്ദേഹം അവര്‍ക്കായി ഫ്രൂട്ട് ചോക്ലേറ്റുകൾ വാങ്ങുന്നു." മറ്റ് ചിലര്‍ ഈ കാഴ്ചകള്‍ പുതിയ തലമുറയില്‍ കാണാനില്ലെന്ന് ആശങ്കപ്പെട്ടു. കരുതലും സ്നേഹവും അറിയണമെങ്കില്‍ പഴയ തലമുറയെ കാണണമെന്നും അഭിപ്രായങ്ങളുയര്‍ന്നു. 

ഓഫീസ് ജോലി മടുത്തു; താലിബാന്‍ സര്‍ക്കാറില്‍ നിന്നും മുന്‍ ജിഹാദികള്‍ രാജിവയ്ക്കുന്നു

click me!