അമ്പമ്പോ, സ്വന്തം വീട്ടുകാർ വരെ ഞെട്ടിപ്പോയി; അതിമനോഹരിയായ ഇന്ത്യൻ വധുവായി അമേരിക്കക്കാരി!

Published : Mar 30, 2026, 10:22 PM IST
viral video

Synopsis

പരമ്പരാഗത ഇന്ത്യൻ വധുവായി അണിഞ്ഞൊരുങ്ങി ഒരു അമേരിക്കന്‍ യുവതി. അമ്പരപ്പോടും സന്തോഷത്തോടും കൂടി കുടുംബാംഗങ്ങള്‍. വൈറലായി ഒരു മനോഹര വീഡിയോ. 

തനി ഇന്ത്യൻ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ ഒരു അമേരിക്കൻ യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ വസ്ത്രങ്ങളിലും ആഭരണങ്ങളിലും തിളങ്ങിയ യുവതിയെ കണ്ട് അമ്പരന്നു നിൽക്കുന്ന അവരുടെ കുടുംബത്തിന്റെ പ്രതികരണമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ മാൻസിയാണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ 14 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.

ഒരു പരമ്പരാഗത ഇന്ത്യൻ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി യുവതി കുടുംബാംഗങ്ങൾക്ക് മുന്നിലെത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. അപ്രതീക്ഷിതമായ ഈ മാറ്റം കണ്ട് അതിശയത്തോടും സന്തോഷത്തോടും നോക്കിനിൽക്കുന്ന കുടുംബാംഗങ്ങളെയും വീഡിയോയിൽ കാണാം. ഈ ലുക്ക് അവർക്ക് ഒരു സർപ്രൈസ് തന്നെ ആയി മാറി എന്നാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്. 'ഒരു അമേരിക്കൻ യുവതി ഇന്ത്യൻ വധുവാകുമ്പോൾ... അവളുടെ കുടുംബത്തിന്റെ പ്രതികരണം വിലമതിക്കാനാവാത്തതാണ്' എന്ന ക്യാപ്ഷനോടെയാണ് വീ‍ഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

 

 

വളരെ വേ​ഗത്തിലാണ് ഈ അതിമനോഹരമായ വീഡിയോ സോഷ്യൽ‌ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. അനേകങ്ങൾ വീഡിയോയ്ക്ക് കമന്റുകളും നൽകി. 'ഇതൊരു മനോഹരമായ നിമിഷം തന്നെ, അവരുടെ കണ്ണുകളിൽ ആ അഭിമാനം കാണാം' എന്നാണ് ഒരാൾ കുറിച്ചത്. 'ഇന്ത്യൻ വധുവിന്റെ വേഷം തികച്ചും മാജിക്കലാണ്, അവരത് വളരെ മനോഹരമായി ധരിച്ചിരിക്കുന്നു' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 'വീഡിയോ കണ്ടപ്പോൾ രോമാഞ്ചം വന്നു, കുടുംബത്തിന്റെ സ്നേഹം നിറഞ്ഞ പ്രതികരണം ഹൃദയസ്പർശിയാണ്' എന്നും ആളുകൾ വീഡിയോയ്ക്ക് കമന്റ് നൽകിയിട്ടുണ്ട്.

അതേസമയം, രണ്ട് വ്യത്യസ്തമായ സംസ്കാരം ചേരുമ്പോൾ അത് എത്രമാത്രം മനോഹരമായ കാഴ്ചയാണ് എന്ന് അഭിപ്രായപ്പെട്ടവരും ഒരുപാടുപേരുണ്ട്.

PREV
Read more Articles on
click me!

Recommended Stories

യുകെ ഇന്ത്യയെ കണ്ടുപഠിക്കട്ടെ, മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ വീട്ടുപടിക്കൽ, വില കേട്ടാലോ ഞെട്ടുമെന്ന് വിദേശി യുവതി
മോതിരം പോയി, തിരച്ചിലോട് തിരച്ചിൽ, പിന്നീട് സംഭവിച്ചത്; 'മുംബൈ ഇന്ത്യൻസിന് ഒരേസമയം രണ്ട് വിജയ'മെന്ന് നെറ്റിസൺസ്