യുകെ ഇന്ത്യയെ കണ്ടുപഠിക്കട്ടെ, മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ വീട്ടുപടിക്കൽ, വില കേട്ടാലോ ഞെട്ടുമെന്ന് വിദേശി യുവതി

Published : Mar 30, 2026, 07:31 PM IST
viral video

Synopsis

ഗോവയിൽ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി സാധനങ്ങൾ ഓർഡർ ചെയ്ത ഒരു വിദേശി യുവതി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. വളരെ എളുപ്പത്തില്‍ ചെറിയ തുകയ്ക്ക് സാധനങ്ങള്‍ കിട്ടിയത് തന്നെ അമ്പരപ്പിച്ചു എന്നാണ് യുവതി പറയുന്നത്. 

ഇന്ത്യയിലെ സ്വി​ഗ്ഗി, ഇൻസ്റ്റാമാർട്ട് പോലെയുള്ള സേവനങ്ങളുടെ വേഗതയും കുറഞ്ഞ നിരക്കും പലപ്പോഴും വിദേശികളെ അമ്പരപ്പിക്കാറുണ്ട്. അതുപോലെ അമ്പരന്നിരിക്കുകയാണ് ക്ലോ എന്ന വിദേശിയായ യുവതി. ഗോവയിൽ വെച്ച് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി ​ഗ്രോസറി ഓർഡർ ചെയ്ത തന്റെ അനുഭവം ഇൻസ്റ്റഗ്രാമിലാണ് ക്ലോ ഷെയർ ചെയ്തിരിക്കുന്നത്. ബ്രിട്ടനിൽ നിന്നും വരുന്ന ക്ലോ, താൻ ഓർഡർ ചെയ്ത സാധനങ്ങളുടെ 'അൺബോക്സിംഗ്' വീഡിയോയാണ് പോസ്റ്റ് ചെയ്തത്. മല്ലിയില, വെളുത്തുള്ളി, കുക്കുംബർ, തക്കാളി എന്നിവയ്ക്ക് പുറമെ മൂന്ന് പാക്കറ്റ് ഡോഗ് ഫുഡും അടങ്ങിയതായിരുന്നു ഓർഡർ. 29 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിയെന്ന് യുവതി പറയുന്നു.

യുകെയിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ വില തന്നെ ഞെട്ടിച്ചുവെന്നാണ് ക്ലോ വീഡിയോയിൽ പറയുന്നത്. ആകെ ക്ലോയ്ക്ക് ചിലവായത് 822 രൂപയാണ്. മൂന്ന് പാക്കറ്റ് ഡോഗ് ഫുഡിന് ഏകദേശം 439 രൂപ ആണ് ചിലവ് വന്നത്. യുകെയിൽ ഇതിന് വലിയ തുക നൽകേണ്ടി വരുമെന്ന് യുവതി പറയുന്നു. 'യുകെ ഇക്കാര്യത്തിൽ ഇന്ത്യയെ കണ്ടു പഠിക്കണം' എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ ഷെയർ ചെയ്തത്.

 

 

ക്ലോ ഷെയർ ചെയ്ത വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് മേഖലയുടെ വളർച്ചയാണ് ഇത് കാണിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. 'മറ്റു പല രാജ്യങ്ങളിലും ഇതിന്റെ മൂന്നിരട്ടി വില നൽകേണ്ടി വരും, എന്നാലോ അപ്പോഴും ഇത്ര വേഗത്തിൽ സാധനങ്ങൾ ലഭിക്കില്ല' എന്ന് ഒരാൾ കുറിച്ചു. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് പോലുള്ളവ ജീവിതത്തിൽ ഏറെ പ്രയോജനകരമാണ് എന്നും എളുപ്പത്തിൽ കാര്യങ്ങൾ നടക്കുമെന്നും പലരും പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

മോതിരം പോയി, തിരച്ചിലോട് തിരച്ചിൽ, പിന്നീട് സംഭവിച്ചത്; 'മുംബൈ ഇന്ത്യൻസിന് ഒരേസമയം രണ്ട് വിജയ'മെന്ന് നെറ്റിസൺസ്
അലക്കാൻ മത്രമല്ല, തുണി മടക്കാനും യന്ത്രം റെഡി; സ്കൂൾ വിദ്യാർത്ഥിയുടെ കണ്ടുപിടിത്തം വൈറൽ