സോഷ്യൽ മീഡിയയിലെ ലൈക്കിന് വേണ്ടി ചെയ്യുന്നതല്ല, ഇതൊക്കെയാണ് സ്നേഹവും കരുണയും; വൈറലായി പോസ്റ്റ്

Published : May 23, 2026, 02:46 PM IST
viral video

Synopsis

മറ്റുള്ളവരുടെ പ്രശംസയ്ക്കും അംഗീകാരത്തിനും വേണ്ടിയാണ് ഇന്ന് മിക്കവരും മറ്റുള്ളവരോട് സ്നേഹവും ദയയും കാണിക്കുന്നത്. എന്നാല്‍, അങ്ങനെയല്ലാത്തവരുമുണ്ട്. ഇതാ ബെംഗളൂരുവില്‍ നിന്നുള്ള ഈ സ്ത്രീയെ കണ്ടുനോക്കൂ. 

ചുറ്റുമുള്ള മനുഷ്യരോട് കരുണ കാണിക്കുമ്പോഴാണ്, നിസ്വാർത്ഥമായി സ്നേഹം പ്രകടിക്കുമ്പോഴാണ് നാം മെച്ചപ്പെട്ട മനുഷ്യരാകുന്നത് അല്ലേ? അങ്ങനെയുള്ളൊരു സ്ത്രീയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പ്രദേശത്തെ തൊഴിലാളികളോടും, തെരുവ് കച്ചവടക്കാരോടും, മൃഗങ്ങളോടുമെല്ലാം വളരെ സ്നേഹത്തോടും ദയയോടും ഇടപഴകുന്ന ബെം​ഗളൂരുവിൽ നിന്നുള്ള സ്ത്രീയാണ് ഈ വീഡിയോയിലുള്ളത്. ഇവരുടെ അയൽക്കാരനായ ജ​ഗദിഷ് നടനല്ലി എന്നയാളാണ് ഇവരെ കുറിച്ചുള്ള പോസ്റ്റ് ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

വർഷങ്ങളായി ഈ സ്ത്രീ തൊഴിലാളികൾക്കും, കച്ചവടക്കാർക്കും, അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്കും ഭക്ഷണവും ലഘുഭക്ഷണവുമെല്ലാം നൽകുന്നുണ്ട് എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഇത് ആളുകളുടെ അം​ഗീകാരം കിട്ടാൻ വേണ്ടിയല്ല എന്നും പോസ്റ്റിൽ കുറിച്ചിരിക്കുന്നത് കാണാം. ചായയും കാപ്പിയും മറ്റും നൽകിക്കൊണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇവർ ആളുകളോട് തന്റെ ദയ കാണിക്കുന്നു.

'നമ്മുടെ കെട്ടിടത്തിന്റെ എതിർവശത്ത് താമസിക്കുന്ന സ്ത്രീയാണിത്. 10 വർഷമായി ഞാനിവിടെ വാടകക്കാരനായി താമസിക്കുന്നുണ്ട്. കുറേ വർഷങ്ങളായി ഞാനിവരെ നിരീക്ഷിക്കുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലും ഇവർ നമ്മുടെ സ്ട്രീറ്റിൽ വരാറുള്ള മുനിസിപ്പാലിറ്റി ജീവനക്കാർക്ക് കോഫിയും ബ്രെഡ്ഡും ബിസ്കറ്റും പഴവുമെല്ലാം നൽകാറുണ്ട്. പ്രത്യേകം സന്ദർഭങ്ങളിൽ ഇവർ സ്നാക്കുകളും ഉപയോ​ഗപ്രദമായ സാധനങ്ങളുമെല്ലാം നൽകാറുണ്ട്'.

 

 

വീഡിയോയിൽ സ്ത്രീ ഒരു തൊഴിലാളിക്ക് ഭക്ഷണം നൽകുന്നതും കാണാം. തെരുവിലൂടെ വരുന്ന കച്ചവടക്കാരോടെല്ലാം അവർ വളരെ സ്നേഹത്തോടും കരുണയോടും കൂടി സംസാരിക്കാറുണ്ട് എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. തെരുവിലെ പൂച്ചകൾക്കും നായകൾക്കുമായി ഒരു പാത്രത്തിൽ പാലും വെള്ളവും ഭക്ഷണവുമെല്ലാം നൽകാറുണ്ട് എന്നും കാണാം. സോഷ്യൽ മീഡിയയുടെ ശ്രദ്ധയ്ക്ക് വേണ്ടിയോ, തിരിച്ചെന്തെങ്കിലും പ്രതീക്ഷിച്ചോ ഒന്നുമല്ല അവരിത് ചെയ്യുന്നത് എന്നും നടനല്ലി കുറിച്ചു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സ്ത്രീയുടെ സ്നേഹത്തെയും കരുണയെയും പുകഴ്ത്തിക്കൊണ്ടാണ് അനേകംപേരും കമന്റുകൾ നൽകിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ശ്ശെടാ, മുൻകൂട്ടി അനുവാദം ചോദിച്ചിട്ടാണോ അസുഖം വരുന്നത്? മാനേജരുടെ ഓരോരോ നിയമങ്ങൾ; ചോദ്യം ചെയ്ത് യുവതി
വെള്ളപ്പുതപ്പല്ല, പ്രിന്റുള്ള നല്ല അടിപൊളി പുതപ്പ്, ഒപ്പം മോഡേൺ ലുക്ക്, വന്ദേഭാരത് സ്ലീപ്പർ കോച്ചിനെ പുകഴ്ത്തി യുവതി