അതിശയം, അപൂർവ്വങ്ങളിൽ അപൂർവ്വം, ഇതെങ്ങനെ സംഭവിച്ചു! കരിമ്പുലിയും പുലിയും ഒരുമിച്ച്, വൈറല്‍ ദൃശ്യങ്ങൾ !

Published : Feb 13, 2026, 04:37 PM IST
viral video

Synopsis

കർണാടകയിലെ ഭദ്ര കടുവാ സങ്കേതത്തിൽ നിന്നുള്ള വളരെ അപൂര്‍വമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു കരിമ്പുലിയും പുലിയും ഒരുമിച്ച് വെള്ളം കുടിക്കുന്ന അപൂർവ്വ ദൃശ്യം വന്യജീവി ഫോട്ടോഗ്രാഫറായ സോഹൻ സിംഗാണ് പകർത്തിയത്. 

 

പ്രകൃതി സ്നേഹികളെയും വന്യജീവി പ്രേമികളെയും ഒരുപോലെ അമ്പരപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കർണാടകയിലെ ഭദ്ര കടുവാ സങ്കേതത്തിൽ നിന്നും പകർത്തിയിരിക്കുന്ന വീഡിയോയിൽ ഒരു കരിമ്പുലിയും പുലിയും ഒരേ സമയം അടുത്തടുത്ത് നിന്ന് വെള്ളം കുടിക്കുന്ന അപൂർവ്വ നിമിഷമാണ് ഉള്ളത്. വന്യജീവി ഫോട്ടോഗ്രാഫറായ സോഹൻ സിംഗ് ആണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.

ആദ്യം ഒരു പുലി ശാന്തമായി വെള്ളം കുടിക്കുന്നത് വീഡിയോയിൽ കാണാം. തൊട്ടുപിന്നാലെ പതുങ്ങി വന്ന ഒരു കരിമ്പുലി പുലിയോടൊപ്പം ചേർന്ന് വെള്ളം കുടിക്കാൻ തുടങ്ങുന്നു. വനത്തിലെ രണ്ട് കരുത്തരായ ഇരപിടിയന്മാർ യാതൊരു പ്രകോപനവുമില്ലാതെ ഒരേ സ്ഥലത്ത് നിൽക്കുന്നത് തന്നെ വന്യജീവി ലോകത്ത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.

'നക്ഷത്രങ്ങൾ ഒരുമിച്ചു ചേരുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കും. കരിമ്പുലിയും 'അമ്മ'യും ഭദ്രയിലെ ജലാശയത്തിൽ ദാഹം തീർക്കുന്നു' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സോഹൻ സിംഗ് കുറിച്ചിരിക്കുന്നത്. ഫെബ്രുവരി 11-ന് പങ്കുവെച്ച വീഡിയോ ഇതിനോടകം 10.4 ദശലക്ഷം കാഴ്ചക്കാരെയും 7.8 ലക്ഷം ലൈക്കുകളും നേടി. ദൃശ്യത്തിന്റെ മനോഹാരിത കണ്ട് പലരും ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മിതമാണോ എന്ന് പോലും സംശയം പ്രകടിപ്പിച്ചു. എന്നാൽ വെളിച്ചം വീഴുമ്പോൾ കരിമ്പുലിയുടെ ശരീരത്തിലെ പുള്ളികൾ പോലും വ്യക്തമായി കാണാമെന്നും ഇതൊരു വേറിട്ട ദൃശ്യമാണെന്നും വന്യജീവി നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

 

 

കർണാടകയിലെ ചിക്കമഗളൂരു, ഷിമോഗ ജില്ലകളിലായി പശ്ചിമഘട്ടത്തിലാണ് ഭദ്ര കടുവാ സങ്കേതം സ്ഥിതി ചെയ്യുന്നത്. ഏകദേശം 20 മുതൽ 25 വരെ കടുവകൾ ഇവിടെയുണ്ടെന്നാണ് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ കണക്ക്. ഭദ്രയുടെ വന്യജീവി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ദൃശ്യങ്ങളിലൊന്നായി ഈ 'മാന്ത്രിക നിമിഷം' മാറിയിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ബീഹാറിൽ പോലീസ് ഉദ്യോഗാർത്ഥിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി നിർബന്ധ വിവാഹം; വീഡിയോ
കാമുകിക്കായി ഒരുക്കിയ സർപ്രൈസ് പാളി, 1.8 ലക്ഷം രൂപ ആകാശത്തേക്ക്, പോയത് ഒരുമാസത്തെ ശമ്പളം!