'അകലം പാലിക്കുക, ഇഎംഐ അടച്ചു തീർക്കാനുണ്ട്'; കാഴ്ചക്കാരിൽ ചിരി പടർത്തിയ സ്റ്റിക്കർ വൈറൽ

Published : Dec 22, 2025, 09:15 PM IST
Viral Car sticker

Synopsis

മംഗളൂരുവിൽ ഒരു മാരുതി ആൾട്ടോ കാറിന് പിന്നിൽ പതിച്ച 'അകലം പാലിക്കുക ഇഎംഐ അടച്ചു തീർക്കാനുണ്ട്' എന്ന സ്റ്റിക്കർ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വാഹന വായ്പയുടെ ഭാരത്തെ റോഡ് സുരക്ഷാ സന്ദേശവുമായി നർമ്മത്തിൽ ചാലിച്ച ഈ വാചകം നിരവധി പേർ ഏറ്റെടുത്തു.

 

കാറുകളിലും ഓട്ടോറിക്ഷകളിലുമെല്ലാം പതിച്ചിരിക്കുന്ന രസകരമായ സ്റ്റിക്കറുകൾ പലപ്പോഴും നമ്മളെ ചിരിപ്പിക്കാറും ചിന്തിപ്പിക്കാറുമുണ്ട്. അത്തരത്തിൽ ഒരു മാരുതി സുസുക്കി ആൾട്ടോ കാറിൻറെ പിൻവശത്ത് പതിച്ചിരിക്കുന്ന ഒരു വാചകം സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലായി. സ്റ്റിക്കറിലെ വാചകങ്ങൾ ഇങ്ങനെയായിരുന്നു. 'അകലം പാലിക്കുക ഇഎംഐ അടച്ചു തീർക്കാനുണ്ട്.' മംഗളൂരുവിലെ സർക്യൂട്ട് ഹൗസ് റോഡിലൂടെ ഓടുന്ന കാറിലായിരുന്നു സ്റ്റിക്കർ പതിപ്പിച്ചിരുന്നത്. പരിചിതമായ ഒരു റോഡ് സുരക്ഷാ സന്ദേശത്തെ വാഹന വായ്പയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ തമാശ വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടിയത്.

സ്വന്തം ജീവിതവുമായി ബന്ധമെന്ന്

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും ലൈക്കുകൾ നേടുകയും ചെയ്തു. ചിരിയും സഹതാപവും നിറഞ്ഞ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ടാഗ്‌ലൈൻ ഒരു തമാശ നിറഞ്ഞ വാചകമായി കണക്കാക്കാം എങ്കിലും മിക്കവർക്കും അത് പെട്ടെന്ന് സ്വന്തം ജീവിതമായി ബന്ധിപ്പിക്കാനായി. അതിന് കാരണം മറ്റൊന്നുമായിരുന്നില്ല, സ്വന്തം വണ്ടിയുമായി റോഡിലേക്ക് ഇറങ്ങുമ്പോൾ വണ്ടി ഒന്ന് തട്ടുകയോ മുട്ടുകയോ ചെയ്താൽ പിന്നീട് വരുന്ന ബാധ്യതകളെക്കുറിച്ച് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും.

 

 

ഏറ്റവും ബുദ്ധിപരമായ വാചകം

തങ്ങൾ നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങളെക്കുറിച്ച് ദൃശ്യങ്ങൾ കണ്ട പലരും തമാശ നിറഞ്ഞ കുറിപ്പുകൾ എഴുതി. ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ വാചകം എന്ന് ഇതിനെ വിശേഷിപ്പിച്ചവരുമുണ്ട്. ആ കാറിൻറെ അടുത്തു കൂടെ പോകുമ്പോൾ എല്ലാവരും ഒന്ന് ശ്രദ്ധിച്ച് ഓടിക്കും എന്നായിരുന്നു ചില കമന്‍റുകൾ. കാറുകളിലെ ഇത്തരത്തിലുള്ള രസകരമായ സ്റ്റിക്കറുകൾ ഇതാദ്യമായല്ല സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ദൈനംദിന ജീവിതത്തിലെ കാര്യങ്ങളെ നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുന്ന ലളിതവും രസകരവുമായ ഇത്തരം വാചകങ്ങൾ ജനങ്ങളിലേക്ക് എത്താൻ വളരെ എളുപ്പമാണ്.

 

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യയിലായിരുന്നെങ്കിൽ ലോക്കോ പൈലറ്റ് അകത്തായേനെ'; ഉദ്ഘാടകനായ മേയർ എത്താൻ വൈകി, കാത്ത് നിൽക്കാതെ ട്രെയിൻ പുറപ്പെട്ടു, വീഡിയോ
മാലിന്യക്കൂമ്പാരത്തിൽ 'ലോട്ടറി'; യുവതിക്ക് കിട്ടിയത് ഒന്നരലക്ഷം രൂപയുടെ ബ്രാൻഡഡ് ബാഗ്!