അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ

Published : Dec 09, 2025, 07:28 PM IST
eldest children reacting to finding out their mother is pregnant for the seventh time

Synopsis

അമ്മ ഏഴാമതും ഗർഭിണിയാണെന്ന വാർത്ത ഫോണിലൂടെ അറിഞ്ഞ മക്കളുടെ പ്രതികരണമാണ് ഒരു വീഡിയോയുടെ പ്രമേയം. 'നിങ്ങളുടെ ഫാക്ടറി അടച്ചില്ലേ' എന്ന് ചോദിച്ച് അസ്വസ്ഥരാകുന്ന മക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ്  കമന്റുകളുമായി എത്തിയത്.

 

റുപത് - എഴുപത് വ‍ർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ, കേരളത്തിൽ എട്ടും പത്തും കുട്ടികളുള്ള കുടുംബങ്ങളുണ്ടായിരുന്നു. അന്ന് അത്രയും കുട്ടികളിൽ രക്ഷപ്പെടാൻ സാധ്യതയുണ്ടായിരുന്നത് അഞ്ചോ ആറോ കുട്ടികൾ മാത്രമായിരുന്നു. അന്നത്തെ മെഡിക്കൽ സംവിധാനങ്ങളുടെ അവസ്ഥ തന്നെ കാരണം. എന്നാല്‍ ഇന്ന് മെഡിക്കൽ രംഗത്ത് വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടായത്. പക്ഷേ. കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ ആയി കുറഞ്ഞു. അതേസമയം വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ചും യുഎസിലും യുകെയും ഇപ്പോഴും പത്തും പന്ത്രണ്ടും കുട്ടികളുള്ള വീടുകളുണ്ട്. കഴിഞ്ഞ ദിവസം അത്തരമൊരു കുടുംബത്തിലെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടപ്പോൾ അത് വളരെ വേഗമാണ് വൈറലായത്.

അമ്മ ഏഴാമതും ഗർഭിണി

മുതിർന്ന രണ്ട് യുവാക്കൾ (ഒരാൾക്ക് 20 നും 30 നും ഇടയിലും മറ്റേയാൾ 16- 17 വയസും തോന്നിക്കും) ഒരു വാഹനത്തിൽ പോകുന്നതിനിടെ വന്ന ഒരു ഫോണ്‍കോളാണ് വിഷയം. ഇരുവരും ഫോണിലും പുറത്തെ കാഴ്ച കണ്ടും വാഹത്തിൽ പോകുന്നതിനിടെ അവരുടെ അമ്മ വിളിക്കുന്നു. ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണെന്ന പുരുഷ ശബ്ദം കേൾക്കാം പിന്നാലെ ഏഴാമത്തെ കുട്ടിക്കായി കാത്തിരിക്കുന്നവെന്ന് പറയുന്നു. ഇതോടെ ഇരുവരും അസ്വസ്ഥരാകുന്നത് വീഡിയോയില്‍ കാണാം. 

 

 

നിങ്ങൾക്ക് ഇത് നിർത്താറായില്ലേയെന്നും എന്താണ് നിങ്ങളുടെ പ്രശ്നമെന്നും മൂത്തമകന്‍ ചോദിക്കുന്നു. നിങ്ങളുടെ ഫാക്ടറി അടച്ചില്ലേയെന്നും ഇനിയും അത് തുറക്കരുതെന്നും മകന്‍ അസ്വസ്ഥതയോടെ വിളിച്ച് പറയുന്നു. ഇതിനിടെ ചെറിയ ചില കുട്ടികളുടെ ശബ്ദവും കേൾക്കാം. ചിരിക്കുന്ന ചില പെണ്‍കുട്ടികളുടെ ശബ്ദവും ഇടയ്ക്ക് കേൾക്കാം. നിങ്ങൾ രണ്ട് പേരും 80 കളിലാണെന്നും മൂത്ത മകന്‍ ഉപദേശിക്കുന്നതും വീഡിയോയിൽ കാണാം. ഈ സമയം അത് എനിക്കറിയാമെന്നും പക്ഷേ ഇത് അപ്രതീക്ഷിതമായിരുന്നെന്നും പറയുന്ന ശബ്ദവും കേൾക്കാം.

പ്രതികരണം

ഡെയ്‍ലി മെയിൽ പങ്കുവച്ച വീഡിയോ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇരുപതിനായിരത്തോളം പേരാണ് കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ രസകരമായ കുറിപ്പുകളുമായെത്തി. വീഡിയോയ്ക്ക് താഴെ വന്ന കുറിപ്പുകൾ വായിക്കാൻ കാത്തിരിക്കാൻ പറ്റില്ലെന്നാണ് ഒരു കാഴ്ചക്കാരൻ കുറിച്ചത്. 80 വയസായെന്ന ഭാഗം തന്നെ വല്ലാതെ ചിരിപ്പിച്ചെന്ന് ഒരു കാഴ്ചക്കാരനെഴുതി. നിങ്ങളുടെ ഫാക്ടറി അടച്ചു! വീണ്ടും തുറക്കുന്നത് നിർത്തൂ എന്നതാണ് മികച്ച ഡയലോഗ് എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. മൂത്തയാൾ അങ്ങേയറ്റം അസ്വസ്ഥനാണെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. മുത്തശ്ശനെയും മുത്തശ്ശിയെയും അച്ഛനെന്നും അമ്മയെന്നും വിളിക്കേണ്ടിവരുമല്ലോയെന്ന് ഓർത്ത് ഏഴാമനെ കുറിച്ച് ഓ‍ർത്ത് ദുഃഖമുണ്ടെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്. അതേസമയം വീഡിയോ എവിടെ നിന്ന് എപ്പോൾ ചിത്രീകരിച്ചതാണെന്നുള്ള വിവരങ്ങളൊന്നും പങ്കുവയ്ക്കപ്പെട്ടിട്ടില്ല.

 

PREV
Read more Articles on
click me!

Recommended Stories

ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് യുഎസ് പ്രൊഫസർ; ന‍ൃത്തം ഏറ്റെടുത്ത് നെറ്റിസെന്‍സ്
ദയവായി ഇത് ചെയ്യരുത്, അഭ്യര്‍ത്ഥനയാണ്; ഹിമാലയൻ ട്രെക്കിങ്ങിനിടെ നിരാശയായി റഷ്യൻ യുവതി, വീഡിയോ