ഹരിയാനയിൽ ഹോളി ആഘോഷത്തിനിടെ പശുവിനെ മദ്യം കുടിപ്പിക്കുന്നു; വീഡിയോ വൈറൽ

Published : Mar 03, 2026, 11:46 AM IST
Holi in hariyana

Synopsis

ഹരിയാനയിൽ ഹോളി ആഘോഷത്തിനിടെ ഒരു കൂട്ടം ആളുകൾ പശുവിനെ ബലമായി മദ്യം കുടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ മൃഗസ്നേഹികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്.  

രാജ്യമെമ്പാടും ഹോളി ആഘോഷങ്ങൾ നടക്കുമ്പോൾ എല്ലാ വർഷവും മൃഗങ്ങളെ പീഡിപ്പിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തവണ ഹരിയാനയിൽ നിന്നും അത്തരമൊരു സംഭവം പുറത്തുവന്നു. ഹരിയാനയിലെ ഹോളി ആഘോഷത്തിനിടെ മദ്യപിച്ച കുറച്ച് പേർ ചേർന്ന് ഒരു പശുവിനെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്ട്രീറ്റ് ഡോഗ്സ് ഓഫ് ബോംബെ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ പതിനായിരക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടത്. ഉത്സവങ്ങളിൽ മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് മൃഗ സ്നേഹികൾ ആശങ്കപ്പെടുന്നതിനിടെയിലാണ് ഇത്തരമൊരു സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

ഹോളിക്കിടെ പശുവിന് മദ്യം

ഒരു കൂട്ടം ആളുകൾ സഞ്ചരിച്ചിരുന്ന കാള വണ്ടി വലിച്ച് പോകുന്ന പശുവിനെ തടഞ്ഞ് നിർത്തി. അതിന്‍റെ വായിലേക്ക് മദ്യം കുപ്പിയിൽ നിന്നും നേരിട്ട് ഒഴിച്ച് കൊടുക്കുന്നത് വീഡിയോയിൽ കാണാം. രണ്ട് പേർ ചേർന്ന് പശുവിന്‍റെ വായ ബലമായി തുറന്ന് പിടിക്കുമ്പോൾ മൂന്നാമത്തെ ആൾ പശുവിന്‍റെ വായിലേക്ക് കുപ്പിയിൽ നിന്നും മദ്യം നേരിട്ട് ഒഴിച്ച് കൊടുക്കുന്നു. മറ്റുള്ളവർ ഇത് കണ്ട് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. 'StreetdogsofBombay' എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇതിനകം അഞ്ചര ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഉത്സവമാണ് ഹോളി. അത്തരമൊരു ഉത്സവത്തിൽ മൃഗങ്ങൾക്കുനേരെയുള്ള മനുഷ്യത്വ രഹിതമായ ഇത്തരമൊരു പ്രവർത്തി വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർത്തിയത്.

 

 

പശു സംരക്ഷകരെവിടെ?

ഈ മനുഷ്യരുടെ തലച്ചോറ് മരിച്ച് പോയോയെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. എവിടെ പോയി പശു സംരക്ഷകരെന്ന് ചിലർ ചോദിച്ചു. ഹോളിയെ സന്തോഷവും നിറങ്ങളുമായാണ് ചിത്രീകരിച്ചിരിക്കുന്നത്- എന്നാൽ അത് മാത്രമല്ല. സ്ത്രീകളെയും കുട്ടികളെയും പരസ്യമായി പീഡിപ്പിക്കുന്നു. ഇപ്പോൾ മൃഗങ്ങളെയും പീഡിപ്പിക്കുന്നു. ഇത് അസ്വസ്ഥത സൃഷ്ടിക്കുന്നു. ഇതൊന്നും സുരക്ഷിതമല്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. മറ്റ് ചിലർ ഹരിയാന പോലീസിന് ടാഗ് ചെയ്തുകൊണ്ട് ഇതിലെന്ത് നടപടി എടുത്തെന്ന് ചോദിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ഒരു കുപ്പി വെള്ളത്തിന് 100 രൂപ! കരൺ ഔജ്‌ലയുടെ ഡൽഹി സംഗീതനിശ, വിവാദം
അമിതവേഗതയിലെത്തിയ ട്രക്ക് കാറിനെ വലിച്ചിഴച്ചത് ഒന്നര കിലോമീറ്റർ; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ